കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി കുഴിച്ച കുഴിയിൽ വന്ന് വീണ് ബിജെപി നേതാക്കൾ! സുരേന്ദർ അല്ല സറണ്ടർ തന്നെ!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത് സറണ്ടര്‍ മോദി എന്നാണോ അതോ അക്ഷരം തെറ്റി സുരേന്ദര്‍ മോദി എന്നായതാണോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സുരേന്ദര്‍ മോദി എന്ന് വിശേഷിപ്പിച്ചതാണ് ട്വിറ്ററില്‍ കവിഞ്ഞ ദിവസം ട്രെന്‍ഡിംഗ് ആയി മാറിയത്.

ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചു എന്ന അര്‍ത്ഥത്തില്‍ സറണ്ടര്‍ മോദി എന്ന് രാഹുല്‍ ഗാന്ധിയെ മോദി പരിഹസിച്ചതാണ് എന്ന് കോണ്‍ഗ്രസും അതല്ല രാഹുല്‍ ഗാന്ധിക്ക് അക്ഷരത്തെറ്റുണ്ടായി എന്ന് ബിജെപിയും വാദിക്കുന്നു. എന്താണ് സംഭവം?

ചൈനയ്ക്ക് മുന്നില്‍ അടിയറവ് വെച്ചു

ചൈനയ്ക്ക് മുന്നില്‍ അടിയറവ് വെച്ചു

ഇന്ത്യയുടെ ഭൂമി ചൈന കയ്യേറിയിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ മോദി പറയുന്നത് രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നു. ഇന്ത്യന്‍ ഭൂമിയില്‍ ചൈന കടന്ന് കയറിയിട്ടുണ്ടെന്നും ഇന്ത്യയുടെ മണ്ണ് മോദി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വെച്ചിരിക്കുകയാണ് എന്നും ആരോപിക്കുന്നു.

സുരേന്ദർ മോദി

സുരേന്ദർ മോദി

മോദിയെ പരിഹസിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ സുരേന്ദര്‍ മോദി ട്വീറ്റ്. യഥാര്‍ത്ഥത്തില്‍ അക്ഷരം കൊണ്ട് നൈസായി ഒരു കളി കളിച്ചതാണ് രാഹുല്‍ ഗാന്ധി. Narendra Modi is actually Surender Modi എന്നാണ് പരിഹാസ രൂപേണെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. Surrender എന്ന് എഴുതുന്നതിന് പകരം Surender എന്ന് എഴുതുക വഴി രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത് മോദിയെ പരിഹസിക്കുകയാണെന്ന് വ്യക്തം.

തിരുത്തി ബിജെപിക്കാർ

തിരുത്തി ബിജെപിക്കാർ

എന്നാല്‍ ട്വീറ്റ് ഏറ്റുപിടിച്ച ബിജെപി നേതാക്കളും മോദി ആരാധകരായ അണികളും രാഹുല്‍ ഗാന്ധിയെ തിരുത്താന്‍ വന്നു. സുരേന്ദര്‍ മോദി എന്നല്ല സറണ്ടര്‍ മോദി എന്നാണ് കറക്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി എന്താണോ ഉദ്ദേശിച്ചത് അത് നടപ്പിലാക്കിക്കൊടുക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്കാണ് അബദ്ധം പറ്റിയത് എന്ന് മാതൃഭൂമിയും അതല്ല രാഹുല്‍ ബോധപൂര്‍വ്വം തെറ്റിച്ച് എഴുതിയത് ആണെന്ന് ടെലഗ്രാഫും വാര്‍ത്ത നല്‍കിയിരിക്കുന്നു.

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam
രണ്ട് വാർത്തകൾ

രണ്ട് വാർത്തകൾ

ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ഒരു ട്വീറ്റ്; രണ്ടു വാർത്തകൾ!! എന്ന തലക്കെട്ടിലാണ് പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വായിക്കാം: '' കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വിറ്ററിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ സുരേന്ദ്ര മോദിയായി (Narendra Modi is actually Surender Modi ) എന്ന് ട്വീറ്റ് ചെയ്തിരുന്നു. അതേക്കുറിച്ച് 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാഹുൽ ഗാന്ധി 'സറണ്ടർ മോദി' എന്നെഴുതിയപ്പോൾ സുരേന്ദ്ര മോദിയായി എന്നും അതിനെ ബി ജെ പി നേതാക്കൾ കളിയാക്കിയെന്നുമാണ്.

മോദിയെപ്പറ്റിയുള്ള ധാരണ

മോദിയെപ്പറ്റിയുള്ള ധാരണ

എന്നാൽ 'ദ ടെലഗ്രാഫ് പത്രം' റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാഹുൽ ഗാന്ധി സുരേന്ദ്ര മോദി എന്ന് മന:പൂർവം എഴുതുകയും അപ്പോഴേക്കും ബിജെപി നേതാക്കൾ ചാടിവീണ് "രാഹുൽ ഗാന്ധിക്ക് എഴുതാനറിയില്ല, Surender Modi എന്നല്ല Surrender Modi എന്നെഴുതണമെന്ന് ആവശ്യപ്പെടുകയും തിരുത്തുകയുമുണ്ടായി എന്നുമാണ്. ഭക്തരുടെ മനസിൽ മോദിയെപ്പറ്റിയുള്ള ധാരണ 'സറണ്ടർ മോദി' എന്നാണെന്ന് ചൂണ്ടിക്കാണിച്ചാണ് ടെലഗ്രാഫ് പത്രത്തിലെ റിപ്പോർട്ട്.

സ്വയം കുഴിയിലായി

സ്വയം കുഴിയിലായി

ടെലഗ്രാഫ് വാർത്തയിൽ പറയുന്നു : സുരേന്ദ്രർ എന്നു പറഞ്ഞാൽ ദേവന്മാരുടെ രാജാവ് എന്നുള്ളതാണ്- King of Gods. അങ്ങനെ രാഹുൽ ഗാന്ധി വിശേഷിപ്പിക്കുമ്പോൾ "അങ്ങനെയല്ല, സറണ്ടർ മോദി എന്നെഴുതേണ്ടത് രാഹുലിന് തെറ്റിയതാണെന്ന് തിരുത്തി സ്വയം കുഴിയിലാവുകയാണ് ബിജെപി നേതാക്കൾ ചെയ്തത്. ഇതാണ് ടെലഗ്രാഫ് ചൂണ്ടിക്കാട്ടുന്നത്''.

English summary
PC Vishnunath about Rahul Gandhi's Surender Modi tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X