കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി സമാധാനം സ്ഥാപിക്കുന്നത് വിദൂരസ്വപ്‌നം!! പാകിസ്താന്‍ പറയുന്നത് ഇങ്ങനെ...

  • By Anoopa
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനം സ്ഥാപിക്കുന്നത് ഒരു വിദൂര സ്വപ്‌നമാണെന്ന് പാകിസ്താന്‍. പാകിസ്താന്‍ ദിനപ്പത്രമായ ഡെയ്‌ലി ടൈംസില്‍ പ്രത്യക്ഷപ്പെട്ട മുഖപ്രസംഗത്തിലാണ് പരാമര്‍ശം. പരസ്പരം സഹകരിച്ചു മുന്നേറേണ്ടതെങ്ങനെയെന്ന് ഇതുവരെ ഇന്ത്യയും ചൈനയും മനസ്സിലാക്കിയിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ദിവസം ചെല്ലും തോറും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും വിഷം നിറക്കുന്ന പ്രസ്താവനകളാണ് ഇരു രാജ്യങ്ങളും ഇറക്കുന്നത്. അയല്‍ക്കാരനെതിരായി പറഞ്ഞുകൊണ്ട് സ്വന്തം ഭാഗം ന്യായീകരിക്കുന്നു. ഇരു രാജ്യങ്ങളിലെയും ദോഷൈകദൃക്കുക്കള്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിന് ഭീഷണിയായിരിക്കുമെന്ന് വരുത്തിത്തീര്‍ക്കുന്നു. അങ്ങനെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഒരു വിദൂര സ്വപ്‌നമായി അവശേഷിക്കുന്നുവെന്നും ഡെയ്‌ലി ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

indiapak

ഇരു രാജ്യങ്ങളും മറ്റു രാജ്യത്തിനെതിരെ നിഴല്‍ യുദ്ധം നയിക്കുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇന്ത്യ- പാക് ബന്ധത്തെ ബാധിക്കുന്നത് പാകിസ്താന്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളാണെന്ന് ഇനി പറയാനാകില്ല. പാകിസ്താന്റെ മോശം വശങ്ങളെ മാത്രം പ്രതിഫലിപ്പിച്ചു കാണിക്കുന്ന ഒരു അധികാര വ്യവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

English summary
Peace with India a 'distant prospect', claims leading Pakistani daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X