Get Updates
Get notified of breaking news, exclusive insights, and must-see stories!

പെഗാസസ് ഫോൺ ചോർത്തൽ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തർ സുപ്രീം കോടതിയിൽ

ദില്ലി; പെഗാസസ് ഫോൺചോർത്തലിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാല് മാധ്യമപ്രവർത്തകർ കൂടി സുപ്രീം കോടതിയെ സമീപിച്ചു. പെഗാസസ് ഉപയോഗിച്ച് ഫോൺ നിരീക്ഷക്കപ്പെട്ട മാധ്യമപ്രവർത്തകരായ പരൻജോയ് ഗുഹ താക്കൂർദാ, എസ്എൻഎം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിംഗ്, ഇപ്സാ ശത്കസി എന്നീ മാധ്യമപ്രവർത്തകരാണ് സുപ്രൂം കോടതിയിൽ ഹർജി നൽകിയത്.

 supreme-court

അനധികൃത നിരീക്ഷണം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മാധ്യമപ്രവർത്തകർ ഹർജിയിൽ ആരോപിച്ചു. പെഗാസസിന്റെ ഉപയോഗം സംബന്ധിച്ച എല്ലാ അന്വേഷണങ്ങളും രേഖകളും സുപ്രീം കോടതിയിൽ ഹാജരാക്കാനും വെളിപ്പെടുത്താനും കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെട്ടു. പെഗാസസ് പോലുള്ള സൈബർ വെപ്പണുകളും മാൽവെയറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായ സ്വകാര്യത ലംഘനങ്ങളും ഹാക്കിംഗും സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിനും അത്തരം ലംഘനങ്ങൾക്ക് ഉത്തരവാദികളായ എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും ശിക്ഷിക്കുന്നതിനും ജുഡീഷ്യൽ മേൽനോട്ട സംവിധാനം ഏർപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.ആംനസ്റ്റി ഇന്റർനാഷ്ണൽ തങ്ങളുടെ ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ പെഗാസസ് മാൽവെയർ ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രസർക്കാരോ മറ്റെതെങ്കിലും മൂന്നാം കക്ഷികളോ തങ്ങളെ നിരീക്ഷതായി വിശ്വസിക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകർ ഹർജിയിൽ പറഞ്ഞു. പെഗാസസ് വിഷയത്തിൽ നിലവിൽ മൂന്ന് പൊതുതാത്പര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+