ജമ്മു കശ്മീരില്‍ വാട്‌സ് ആപ് ഗ്രൂപ്പിനു ലൈസന്‍സ് വേണം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വാട്‌സ് ആപ് ഗ്രൂപ്പു തുടങ്ങാന്‍ ഇനി മുതല്‍ ലൈസന്‍സ് വേണം.വ്യാജപ്രചരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഗ്രൂപ്പു തുടങ്ങാന്‍ നോട്ടീസ് നല്‍കി 10 ദിവസത്തിനകം റജിസ്ട്രര്‍ ചെയ്ത് ലൈസന്‍സിനു അപേക്ഷ നല്‍കുകയാണ് വേണ്ടത്.
റജിസ്ട്രര്‍ ചെയ്ത ഗ്രൂപ്പുകളിലെ സംഭാഷണങ്ങളും ചര്‍ച്ചകളും ജില്ലാ സോഷ്യല്‍ മീഡിയ സെന്ററിന്റെ നിരീക്ഷണത്തിലായിരിക്കും.വാട്‌സ് അപ് ഗ്രൂപ്പുകളില്‍ കൈമാറ്റപ്പെടുന്ന സന്ദേശങ്ങളുടെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനായിരിക്കുമെന്നും ഇതു സംബന്ധിച്ചിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.കുപ്‌വാര ജില്ലാ മജിസ്‌ട്രേറ്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.സൈന്യത്തിനെതിരായ പ്രതിഷേധം വടക്കന്‍ കശ്മീരിലെ പ്രദേശങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ പലയിടത്തും നിരോധനാജ്ഞയും
പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications