കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യജ്ഞം നടത്തിയാൽ കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ തൊടില്ല: മധ്യപ്രദേശ് മന്ത്രി

Google Oneindia Malayalam News

ഭോപ്പാൽ: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ മധ്യപ്രദേശ് മന്ത്രിയാണ് ഉഷാ ഠാക്കൂർ. പുതിയ വിവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിയിപ്പോൾ നാല് ദിവസത്തേക്ക് 'യജ്ഞ ചികിത്സ' നടത്തിയാൽ കൊറോണ വൈറസിന്റെ മൂന്നാം തംരംഗം ഇല്ലാതാകുമെന്നും അതുകൊണ്ട് ജനങ്ങൾ നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

35000 കോടി രൂപ നീക്കിവച്ചില്ലേ; കൊറോണ വാക്‌സിനില്‍ എംകെ മുനീര്‍ സുപ്രീംകോടതിയില്‍35000 കോടി രൂപ നീക്കിവച്ചില്ലേ; കൊറോണ വാക്‌സിനില്‍ എംകെ മുനീര്‍ സുപ്രീംകോടതിയില്‍

കൊറോണ വൈറസിന്റെ ഒന്നാം തരംഗത്തേക്കാൾ വിനാശകാരിയായ രണ്ടാംതരംഗത്തെ രാജ്യം നേരിട്ടുകൊണ്ടിരിക്കെയാണ് മന്ത്രി പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെയും മുൻനിര ആരോഗ്യപ്രവർത്തകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണ് രണ്ടാം തരംഗം.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

 coronavirus29-1

Recommended Video

cmsvideo
JP Nadda writes to Sonia Gandhi, says Congress misleading people, creating false panic

ഇൻഡോറിൽ കൊവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രിയായ ഉഷ. പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നതിന് നാല് ദിവസം നീളുന്ന യാഗ ചികിത്സ നടത്തണം. നേരത്തെ പുരാത കാലഘട്ടങ്ങളിൽ നമ്മുടെ പിന്മുറക്കാർ പകർച്ചാവ്യാധികളിൽ നിന്ന് മോചനം നേടാൻ ഇത്തരത്തിൽ യഗ്ന ചികിത്സയാണ് നടത്തിക്കൊണ്ടിരുന്നത്. പരിസ്ഥിതിയെ മുഴുവനായും ശുദ്ധീകരിച്ചാൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ തൊടുക പോലുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കൊറോണ വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് ആദ്യം ബാധിക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടുകഴിഞ്ഞെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് കൊവിഡ് വ്യാപനത്തെ മറികടക്കാൻ മധ്യപ്രദേശ് സർക്കാർ തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങൾ വിജയകരമായി കൊവിഡിനെ മറികടക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ഇൻഡോർ വിമാനത്താവളത്തിന് മുമ്പിലെ പ്രതിമയ്ക്ക് മുമ്പിൽ കൊവിഡിനെ ഇല്ലാതാക്കുന്നതിനുള്ള ചില കർമ്മങ്ങൾ ഠാക്കൂർ ചെയ്തിരുന്നു. കൂടാതെ മാസ്ക് ധരിക്കാതെ കൊവിഡ് കെയർ സെന്റർ സന്ദർശിച്ചതും അടുത്തിടെ വിവാദമായിരുന്നു.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
'Perform yagna, Covid third wave won't touch India': MP minister Usha Thakur came with new controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X