പൗരത്വ ഭേദഗതി നിയമം വീണ്ടും... 200ലധികം ഹര്‍ജികള്‍, സുപ്രീംകോടതി 12ന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: രാജ്യം വലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ പൗരത്വ ഭേദഗതി നിയമം (സിഎഎ) വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ ഈ മാസം 12ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 200ലധികം ഹര്‍ജികളാണ് നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ചിട്ടുള്ളത്. 2019ലാണ് നിയമം നിലവില്‍ വന്നത്. തൊട്ടുപിന്നാലെ ഹര്‍ജികള്‍ കോടതിയിലെത്തിയിരുന്നു. 2020 ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ബെഞ്ച് ഹര്‍ജികളില്‍ നടപടി തുടങ്ങി. നോട്ടീസ് അയക്കുകയും ചെയ്തു.

എന്താണ് സിഎഎ
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് തുടങ്ങി ഇന്ത്യയുടെ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്ന് വിവേചനം നേരിട്ട് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം ചോദിച്ചെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങി ആറ് മതത്തില്‍പ്പെട്ടവരാണ് പൗരത്വം നല്‍കുക. ഈ നിയമത്തിനെതിരെയാണ് രാജ്യത്ത് പ്രതിഷേധം തുടങ്ങിയത്.
തുടര്‍ന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സമരമായി മാറി. ഡല്‍ഹിയിലും യുപിയിലും സമരക്കാര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചിരുന്നു. ഡല്‍ഹിയിലെ ഷാഹീന്‍ബാഗില്‍ സിഎഎക്കെതിരെ നടന്ന സമരം ലോകശ്രദ്ധ പിടിച്ചുപറ്റി. അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, ബംഗാള്‍ എ്ന്നിവിടങ്ങളിലും സമരം ശക്തമായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുകയാണ് ചെയ്തത്.
വിമര്‍ശനങ്ങള്‍
മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതാണ് നിയമം എന്നാണ് സിഎഎക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഇന്ത്യ പോലുള്ള രാജ്യം മതം ഒരിക്കലും പൗരത്വത്തിന് അടസ്ഥാനമാക്കരുതെന്നും പ്രതിഷേധക്കാര്‍ വാദിച്ചു. കൂടാതെ വിവേചനം നേരിടുന്ന ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് അഭയാര്‍ഥികളെയും മ്യാന്മറില് നിന്നുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതും വിമര്‍ശനത്തിന് ഇടയാക്കി. ശ്രീലങ്കന്‍ തമിഴരും റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളും ഏറെ കാലമായി ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുകയാണ്.
പുതിയ നിയമം മൂന്ന് രാജ്യങ്ങളില്‍ നിന്ന് വിവേചനം നേരിട്ട് ഇന്ത്യയിലെത്തുന്നവര്‍ക്ക് മാത്രമായിട്ടാണ്. അതേസമയം, പൗരത്വം ലഭിക്കുന്നതിന് നേരത്തെ നിലവിലുള്ള രീതികള്‍ തുടരും. അതുവഴി മറ്റുള്ളവര്‍ക്ക് പൗരത്വത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ തടസമുണ്ടാകില്ല. ഇന്ത്യയുടെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ ഒരിക്കലും നിയമം ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. കൊവിഡ് ആശങ്ക അകലുകളും വാക്സിനേഷന് പൂര്‍ത്തിയാകുകയും ചെയ്താല്‍ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിന്റെ ചട്ടക്കൂട് ഇതുവരെ തയ്യാറാക്കിയിട്ടില്ല.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications