Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടർച്ചയായ ഏഴാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; അറിയാം ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്ക്

തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില.

ന്യൂഡൽഹി: കുത്തനെയുള്ള വർധനവുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇത്രയും ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടർന്നട്ടില്ല. ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോൾ വർധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്.

Petrol

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയിൽ 94.82 രൂപയുമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്.

രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ,

മുംബൈ:
പെട്രോൾ- 107.83 രൂപ
ഡീസൽ - 97.43 രൂപ

ഡൽഹി:
പെട്രോൾ- 101.84 രൂപ
ഡീസൽ - 89.87 രൂപ

ചെന്നൈ:
പെട്രോൾ- 102.49 രൂപ
ഡീസൽ - 94.39 രൂപ

കൊൽക്കത്ത:
പെട്രോൾ- 102.08 രൂപ
ഡീസൽ - 93.02 രൂപ

Recommended Video

cmsvideo
    Petrol, diesel prices today on July 17; Fuel prices remain at record high

    ബെംഗളൂരു:
    പെട്രോൾ- 105.25 രൂപ
    ഡീസൽ - 95.26 രൂപ

    അന്താരാഷ്ട്ര വിലയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യതയുണ്ട്. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിക്കാന്‍ ആരംഭിച്ചത്.

    'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+