കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 69.64 രൂപ, പോര്‍ട്ട് ബ്ലെയറില്‍ പോയി ഒരു ലിറ്റര്‍ പെട്രോളടിച്ച് വന്നാലോ?

  • By Muralidharan
Google Oneindia Malayalam News

കഴിഞ്ഞ മാസം രണ്ട് തവണ വിലവര്‍ദ്ധനവ് ഉണ്ടായതോടെ പെട്രോള്‍ വില എഴുപതും കടന്ന് മേലേക്ക് പോയി. പെട്രോള്‍ ലിറ്ററിന് വില 40 രൂപയാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവരാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴേക്ക് പോകുമ്പോഴും അത് അനുഭവിക്കാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് യോഗമില്ല. സോഷ്യല്‍ മീഡിയയിലെ ആളുകള്‍ കളിയാക്കുന്നത് പോലെ എല്ലാം രാജ്യത്തിന്റെ വികസനത്തിനാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ആശ്വാസം.

<strong>പാവം വിസ്മൃതി ഇറാനി.... മോദി ദയവ് ചെയ്ത് ഇനി വിദേശത്ത് പോകല്ല്.. ഇത് വെറും ട്രോളല്ല, പെട്രോള്‍!</strong>പാവം വിസ്മൃതി ഇറാനി.... മോദി ദയവ് ചെയ്ത് ഇനി വിദേശത്ത് പോകല്ല്.. ഇത് വെറും ട്രോളല്ല, പെട്രോള്‍!

69.64 രൂപയാണ് കേരളത്തില്‍ പുതുക്കിയ പെട്രോള്‍ വില. എണ്ണക്കമ്പനികളുടെ ലാഭവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും കഴിഞ്ഞ ശേഷമാണ് ഇത്. എന്ന് കരുതി ഇന്ത്യില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനം കേരളമല്ല കേട്ടോ. അത് മധ്യപ്രദേശാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി തന്നെയാണ് മധ്യപ്രദേശും ഭരിക്കുന്നത്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.42 രൂപയാണ് വില.

petroldiesel-

പഞ്ചാബിലെ ജലന്ധറിലാണ് അതിനെക്കാള്‍ കുറച്ചുകൂടി വിലക്കുറവ്. 70.73 രൂപ. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ 70.44, കര്‍ണാടകയിലെ ബെംഗളൂരുവില്‍ 70.40, മഹാരാഷ്ട്രയിലെ മുംബൈയില്‍ 70.18 എന്നിങ്ങനെ പോകുന്നു പെട്രോള്‍ വില. മെട്രോ നഗരങ്ങളായ കൊല്‍ക്കത്തയിലും ദില്ലിയിലും ചെന്നൈയിലും ഹൈദരാബാദിലും കേരളത്തിലെ തിരുവനന്തപുരത്തെക്കാള്‍ വില കുറവാണ്.

കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലാണ് ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും വിലക്കുറവ്. 56.52 രൂപയുണ്ടെങ്കില്‍ പോര്‍ട്ട് ബ്ലെയറില്‍ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടിയാലോ. കേരളത്തിലെ വിലയെക്കാള്‍ 13 രൂപ 12 പൈസ കുറവ്. പോര്‍ട്ട് ബ്ലെയര്‍ കഴിഞ്ഞാല്‍ പെട്രോളിന് ഏറ്റവും വിലക്കുറവ് ഇവിടങ്ങളിലാണ് - പനജി (59.73), അഗര്‍ത്തല (60.91), ഐസ്വാള്‍ (61.31), ഇറ്റാനഗര്‍ (61.57), പോണ്ടിച്ചേരി (61.60).

English summary
Highest and lowest petrol prices in Indian cities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X