കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയിപ്പോള്‍ 8 പൈസയും 3 പൈസയും ഡോസുകളായി കൂട്ടി വികസനം കൊണ്ടുവാ; കണക്കുസഹിതം രാഹുല്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ധനവിലയില്‍ കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനി പെട്രോള്‍ വിലയില്‍ ദിവസവും 8 പൈസയും ഡീസലില്‍ 3 പൈസയും വര്‍ധിപ്പിച്ച് 'വികസനം' കൊണ്ടുവരുമെന്നാണ് രാഹുല്‍ പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം.

ഇനി പെട്രോള്‍ വിലയില്‍ ദിവസവും 0.8 രൂപയും ഡീസലില്‍ 0.3 രൂപയും വര്‍ധിപ്പിച്ച് 'വികസനം' കൊണ്ടുവരണമെന്ന് രാഹുല്‍ പരിഹസിച്ചു. ജനങ്ങളെ പറ്റിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും റെക്കോര്‍ഡ് വിലക്കയറ്റത്തില്‍നിന്ന് ശരിക്കുമുള്ള ആശ്വാസമാണ് ജനങ്ങള്‍ അര്‍ഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വില വര്‍ധനവിന്റെ പട്ടിക പങ്കുവെച്ചുകൊണ്ടായിരുന്നു പരിഹാസം.

rahul-gandhi

രാഹുല്‍ പങ്കുവെച്ച പട്ടിക:
പെട്രോള്‍ വില:

മേയ് 1, 2020 69.5 രൂപ
മാര്‍ച്ച് 1, 2022 95.4 രൂപ
മേയ് 1, 2022 105.4 രൂപ
മേയ് 22, 2022 96.7 രൂപ

കഴിഞ്ഞദിവസമാണ് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത്. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് തീരുവ കുറയ്ക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് അറിയിച്ചത്. കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ കുറഞ്ഞതോടെ പെട്രോളിന് ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറഞ്ഞു.

കാവ്യാ മാധവന് വെച്ച പണി തിരിച്ച് കൊടുത്തത് തന്നെയാണ്; പക്ഷെ അത് ദിലീപല്ല: സജി നന്ത്യാട്ട്കാവ്യാ മാധവന് വെച്ച പണി തിരിച്ച് കൊടുത്തത് തന്നെയാണ്; പക്ഷെ അത് ദിലീപല്ല: സജി നന്ത്യാട്ട്

എന്നാല്‍, വില കുത്തനെ കൂട്ടിയ ശേഷം, എക്‌സൈസ് തീരുവയില്‍ ചെറിയ കുറവ് വരുത്തിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി.

മോദിസര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം, ഡീസല്‍ തീരുവ ലിറ്റററിന് 3.56 രൂപയായിരുന്നത് 31.80 രൂപയായും പെട്രോള്‍ തീരുവ 9.48 രൂപയായിരുന്നത് 32.90 രൂപയായും വര്‍ധിപ്പിച്ചു.

കഴിഞ്ഞ നവംബറില്‍ അഞ്ച് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനുമുമ്പ് കേന്ദ്രം പെട്രോളിന് അഞ്ച് രൂപയും ഡീസലിനു 10 രൂപയും വീതം വില കുറച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വില കൂത്തനെ കൂട്ടുകയായിരുന്നു. രാജ്യത്തെ ചില്ലറവിപണിയിലും മൊത്തവ്യാപാരവിപണിയിലും പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. മൊത്തവിപണിയില്‍ 1992നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 15.1 ശതമാനം പണപ്പെരുപ്പമായിരുന്നു കഴിഞ്ഞമാസത്തില്‍.

English summary
Petrol price: Rahul Gandhi says Govt must stop fooling citizens, People deserve genuine relief from record inflation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X