ബിഎ പരീക്ഷയ്ക്ക് മോദിയും ധോണിയുമോ!! അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ! സംഭവമിങ്ങനെ
പട്ന: ബിഎ പരീക്ഷ എഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനും അഡിമിറ്റ്കാർഡുമായി എത്തുന്നുവെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഞെട്ടേണ്ട..സംഭവം കേട്ടപ്പോൾ യൂണിവേഴ്സിറ്റിക്കാരും ഞെട്ടി. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ച വിരുതന്മാർക്ക് ഉടൻ തന്നെ പണി കിട്ടുകയും ചെയ്യും.
പറയുമ്പോൾ നിസാരമാണെങ്കിലും ഗുരുതരമായ വീഴ്ചയാണ് യൂണിവേഴ്സിറ്റിയിൽ നടന്നിരിക്കുന്നത്. ബീഹാറിലെ ഒരു സര്‍വകലാശാല നല്‍കിയ അഡ്മിറ്റ് കാര്‍ഡിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി, ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ എന്നിവരുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. സംഭവം ഇങ്ങനെയാണ്..

ദര്‍ഭംഗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലളിത് നാരായണ്‍ മിഥില യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മധുബനി, സമസ്തിപൂര്‍, ബെഗുസാരായി ജില്ലകളില്‍ നിന്നുള്ള കോളേജുകളിലെ ബിഎ മൂന്നാം ഭാഗം വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പിന്നിൽ.
സാമൂഹിക മാധ്യമങ്ങളിലൂടെ വെളിച്ചത്തിൽ വന്ന സംഭവത്തിന്റെ അപാകതകള്‍ ഗൗരവമായി എടുത്തിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിടുകയും ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും സര്‍വകലാശാല രജിസ്ട്രാര്‍ മുഷ്താഖ് അഹമ്മദ് പറഞ്ഞു. സംഭവത്തിൽ എഫ്ഐആറും രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്.

അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനായാണ് നൽകിയതെന്നും അതാത് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാൻ യൂണിക് ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്മിറ്റ് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനായി ഞങ്ങളുടെ ഡാറ്റാ സെന്റര്‍ പ്രോസസ്സ് ചെയ്ത ഫോട്ടോഗ്രാഫുകളും മറ്റ് വിശദാംശങ്ങളും വിദ്യാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യേണ്ടിയിരുന്നു. അവരില്‍ ചിലര്‍ നിരുത്തരവാദപരമായ ക്രേമക്കേടിൽ ഏര്‍പ്പെട്ടതായി തോന്നുന്നു,' രജിസ്ട്രാര്‍ പറഞ്ഞു.
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ

അന്വേഷണത്തിന് ശേഷം മാതൃകാപരമായ നടപടി സ്വീകരിക്കും. ഇത്തരം പ്രവൃത്തികൾ സര്‍വകലാശാലയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെയും ഗവര്‍ണറുടെയും ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്നതും ഗുരുതരമായ കാര്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസാഫര്‍പൂരില്‍ നിന്ന് ഇതിന് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ബോളിവുഡ് താരങ്ങളായ ഇമ്രാന്‍ ഹാഷ്മി, സണ്ണി ലിയോണ്‍ എന്നീ പേരുകളാണ് ഉപയോഗിച്ചത്. ഇമ്രാന്‍ ഹാഷ്മി, സണ്ണി ലിയോണ്‍ എന്നിവരുടെ പേരുകള്‍ യഥാക്രമം അച്ഛന്റെയും അമ്മയുേടയും പേര്അ എഴുതേണ്ട കോളങ്ങളിൽ ഒരു വിദ്യാര്‍ത്ഥി എഴുതുകയായിരുന്നു. അതും അഡ്മിറ്റ് കാർഡിലായിരുന്നു.












Click it and Unblock the Notifications