കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും മത്സരിക്കില്ല... രാജസ്ഥാനില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനിൽ ബിജെപിയെ പൂട്ടാൻ പുതിയ പദ്ധതി | Oneindia malayalam

ജെയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് സര്‍വേകളിലെല്ലാം കോണ്‍ഗ്രസിന് ആധിപത്യം പ്രവചിച്ചതിന് പിന്നാലെ ഞെട്ടിച്ച നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാവുമെന്ന് കരുതിയ രണ്ട് പേര്‍ ഇത്തവണ മത്സരിക്കില്ലെന്നാണ് അറിയുന്നത്. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടുമാണ് പിന്‍മാറുന്നത്. രാഹുല്‍ ഗാന്ധിയുടെ പുതിയ തന്ത്രമാണ് ഇത്. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപിയെ ഞെട്ടിക്കാനാണ് തീരുമാനം.

അതേസമയം പുതിയൊരു നേതാവായിരിക്കും മുഖ്യമന്ത്രിയാവുകയെന്നാണ് വിലയിരുത്തല്‍. ആരാണ് ഈ നേതാവ് ഇപ്പോഴും വ്യക്തമല്ല. രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് സൂചന. സര്‍വേകളിലെല്ലാം ജനപ്രിയ നേതാവായി ഉയര്‍ത്തിക്കാണിച്ചത് സച്ചിന്‍ പൈലറ്റിനെയായിരുന്നു. കൂടുതല്‍ പേരും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചതും അദ്ദേഹത്തിനെ തന്നെയാണ്. എന്നാല്‍ മണ്ഡലത്തിന്റെ പേരിലാണ് അദ്ദേഹം പിന്‍മാറുന്നതെന്നാണ് സൂചന.

സച്ചിന്‍ പൈലറ്റ് മത്സരിക്കില്ല

സച്ചിന്‍ പൈലറ്റ് മത്സരിക്കില്ല

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാണ്. മത്സരിക്കാനില്ലെന്ന് അദ്ദേഹം അടുപ്പമുള്ളവരോട് പറഞ്ഞെന്നാണ് സൂചന. സംസ്ഥാനത്ത് എളുപ്പത്തില്‍ ജയസാധ്യതയുള്ള സീറ്റ് കണ്ടെത്താനാവാത്തത് കൊണ്ടാണ് സച്ചിന്‍ പൈലറ്റ് മത്സരിക്കാതെ പിന്‍മാറുന്നതെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ നേതൃനിരയില്‍ തല്‍ക്കാലം പ്രതിസന്ധികളില്ലാത്തത് കൊണ്ട് താന്‍ അധ്യക്ഷ പദവിയില്‍ തുടരാനാണ് താല്‍പര്യപ്പെടുന്നതെന്നും പൈലറ്റ് പറയുന്നു.

പ്രമുഖര്‍ മത്സരിക്കുന്നില്ല

പ്രമുഖര്‍ മത്സരിക്കുന്നില്ല

സച്ചിന്‍ പൈലറ്റ് മത്സരിക്കുന്നില്ലെങ്കില്‍ അശോക് ഗെലോട്ടും മത്സരിക്കില്ലെന്നാണ് സൂചന. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള മറ്റൊരു നേതാവാണ് ഗെലോട്ട്. രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ ശ്രദ്ധിക്കാന്‍ ഗെലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ സിപി ജോഷി, ജിതേന്ദ്ര സിംഗ്, എന്നിവരും മത്സരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരോടും ദേശീയതലത്തില്‍ തുടരാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല

പ്രമുഖരായ നേതാക്കളെ ഒഴിവാക്കിയതോടെ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്നാണ് സൂചന. പക്ഷേ ഇവരെ മത്സരിപ്പിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുമോയെന്നാണ് ആശങ്ക. എന്നാല്‍ ഇതിനായി രാഹുല്‍ ഗാന്ധി പുതിയ തന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറുപ്പക്കാരനായ ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. സച്ചിന്‍ ഇല്ലാത്ത സാഹചര്യത്തില്‍ അങ്ങനെയൊരു നേതാവിനെ രാഹുല്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഗെലോട്ടിന്റെ മകന്‍?

ഗെലോട്ടിന്റെ മകന്‍?

രാഹുലിന്റെ മനസ്സില്‍ അശോക് ഗെലോട്ടിന്റെ മകനാണ് ഉള്ളതെന്നാണ് സൂചന. ഗെലോട്ടിന്റെ മകന്‍ വൈഭവ് ഇത്തവണ മികച്ച വിജയം നേടാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ്. മകന്‍ മത്സരിക്കുന്നത് കൊണ്ട് കൂടിയാണ് ഗെലോട്ടിനോട് മാറി നില്‍ക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടത്. പക്ഷേ ഇത് നടക്കാന്‍ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. സച്ചിന്‍ പൈലറ്റായിരിക്കും മുഖ്യമന്ത്രിയാവുകയെന്നാണ് അവര്‍ നല്‍കുന്ന സൂചന. എന്നാല്‍ മകന് വേണ്ടി ഗെലോട്ട് തന്നെ രംഗത്തുണ്ടെന്നാണ് സൂചന.

എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയില്ല

എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയില്ല

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചാല്‍ അത് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിടും. അത് അദ്ദേഹത്തിന്റെ ജയസാധ്യത തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2008ല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്ന സിപി ജോഷി മുമ്പ് ഒരു വോട്ടിന് തോറ്റിരുന്നു. ഇതാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതിന് കാരണം. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ച്ചവെക്കാനാവുമെന്ന് സച്ചിന്‍ പൈലറ്റ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പുതിയ സഖ്യങ്ങള്‍

പുതിയ സഖ്യങ്ങള്‍

സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ പുതിയ സഖ്യവും കോണ്‍ഗ്രസ് രാജസ്ഥാനില്‍ ഉണ്ടാക്കുന്നുണ്ട്. എന്‍സിപിയും ലോക് താന്ത്രിക് ജനതാദളും കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാജസ്ഥാനില്‍ ഇവരെയും ഒപ്പം കൂട്ടണമെന്ന് രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശിച്ചത്. ഏഴു സീറ്റുകള്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നാണ് സൂചന. നേരത്തെ ബിഎസ്പിയുമായുള്ള സഖ്യ സാധ്യത തള്ളിയിരുന്നു കോണ്‍ഗ്രസ്. കൂടുതല്‍ സീറ്റ് ചോദിച്ചതാണ് അവരെ ഒഴിവാക്കാന്‍ കാരണം.

പ്രാമുഖ്യം ആര്‍ക്കൊക്കെ

പ്രാമുഖ്യം ആര്‍ക്കൊക്കെ

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതലായി സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് മുഴുവന്‍ സീറ്റ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തോല്‍വി ഭയന്നാണ് അവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിനിടെ തോല്‍വി ഭയന്ന് മുഖ്യമന്ത്രി വസുന്ധര രാജ ഒരു മണ്ഡലത്തില്‍ നിന്ന് മാത്രമേ മത്സരിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജാലരപത്തനില്‍ നിന്നാണ് അവര്‍ മ്ത്സരിക്കുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേ.... ബിജെപി തകരുംരാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേ.... ബിജെപി തകരും

ഖഷോഗി അപകടകാരിയായ ഇസ്ലാമിസ്റ്റ്..... വിവാദമായി മുഹമ്മദ് ബിന്‍ സല്‍മാന്റെ സംഭാഷണം!!ഖഷോഗി അപകടകാരിയായ ഇസ്ലാമിസ്റ്റ്..... വിവാദമായി മുഹമ്മദ് ബിന്‍ സല്‍മാന്റെ സംഭാഷണം!!

English summary
pilot gehlot not contesting in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X