കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് വിഷയത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു; പ്രധാനമന്ത്രിയുടെ പ്രസംഗം മുറിഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഹൈദരാബാദ് യൂണിവേഴ്സ്റ്റില്‍ രോഹിത് വെമുലയെന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ലക്‌നൗ അബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിക്കെത്തിയ നരേന്ദ്ര മോദിക്കെതിരെ മോദി മുര്‍ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു പ്രധാനമന്ത്രി. രോഹിത് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മോദിയുടെ പ്രസംഗം പാതിവഴിയില്‍ തടസ്സപ്പെടുകയും ചെയ്തു.

pm-narendra-modi

പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്. രോഹിത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി പിന്നീട് അനുശോചനം രേഖപ്പെടുത്തി. രോഹിത്തിന്റെ അമ്മയ്‌ക്കൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും രോഹിതിന്റെ ആത്മഹത്യ തന്നെ വേദനിപ്പിച്ചതായും മോദി പറഞ്ഞു.

അതിനിടെ രോഹിത്തിന്റെ കുടുംബത്തിന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി 8 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രോഹിത്തിന്റെ അമ്മയെ കാണാന്‍ വിസി വീട്ടിലെത്തിയെങ്കിലും അവര്‍ കാണാന്‍ കൂട്ടാക്കിയില്ല. വിദ്യാര്‍ഥികള്‍ക്കൊപ്പം സര്‍വകലാശാല കാമ്പസില്‍ എത്താമെന്നാണാണ് രോഹിത്തിന്റെ അമ്മ പറഞ്ഞതെന്ന് വിസി അപ്പാ റാവു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

English summary
'Modi murdabad' chant students in Lucknow, PM Modi gets emotional for Rohith Vemula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X