• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിക്കെതിരെ മായാവതിയുടെ രൂക്ഷവിമർശനം;രാജ്യസുരക്ഷയ്ക്ക് മോദി ഒന്നും ചെയ്തില്ല,രാഷ്ട്രീയം കളിക്കുന്നു

ലഖ്നൗ: ലക്‌നൗവില്‍ പാര്‍ട്ടി നേതൃയോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മു കശ്മീരിലെ ഭീകരാക്രമണമാണ് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിലൂടെ മോദജിയും അദ്ദേഹത്തിന്റെ പാർട്ടിയും അവരുടെ പുരാജയങ്ങളെ മറക്കാൻ ശ്രമിക്കുകയായണെന്ന് അവർ ആരോപിച്ചു.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം രാജ്യം ആശങ്കയില്‍ നില്‍ക്കുമ്പോള്‍ മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംവാദവുമായി നടക്കുകയാണ്. ദേശീയ വികാരത്തെ രാഷ്ട്രീയ താൽപര്യത്തിനും സ്വാർത്ഥതയ്ത്ക്കും വേണ്ടിയാണ് നരേന്ദ്രമോദിയും ബിജെപിയും ഉപയോഗിക്കുന്നതെന്നും അവർ ആരോപിച്ചു. ‌

സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച

സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച

45 ദിവസത്തെ ഇടവേളക്ക് ശേഷമാണ് മായാവതി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ലക്നൌവില്‍ എത്തുന്നത്. ബിഎസ്പി ഇത് വരെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചില്ലെങ്കിലും പ്രചരണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ത്ഥികളുമായി മായാവതി കൂടിക്കാഴ്ച നടത്തി.

ബിഎസ്പി എസ്പി സഖ്യം

ബിഎസ്പി എസ്പി സഖ്യം

ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 38 എണ്ണത്തില്‍ ബിഎസ്പിയും 37 സീറ്റുകളില്‍ എസ്പിയും മല്‍സരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയും യോജിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ഭാഗമായി തന്ത്രങ്ങള്‍ മെനയുന്നതിനുള്ള മുതിര്‍ന്ന നേതാക്കന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകവെയാണ് മായാവതി പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

ഗംഗയിൽ മുങ്ങിയാൽ പാപം തീരുമോ?

ഗംഗയിൽ മുങ്ങിയാൽ പാപം തീരുമോ?

നോട്ട് നിരോധനം, ജിഎസ്ടി, ജാതീയത, വര്‍ഗീയ, സ്വേച്ഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബിജെപിക്ക് മാപ്പ് നല്‍കാന്‍ ജനങ്ങള്‍ക്കാവില്ലെന്ന് നേരത്തെ മായാവതി വിമർശിച്ചിരുന്നു. ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത പാപങ്ങള്‍ തീരുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബി.എസ്.പി നേതാവ് മായാവതി. കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജിലെത്തിയതിന് പിന്നാലെയാണ് മായാവതി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കിസാന്‍ സമ്മാന്‍ നിധി

കിസാന്‍ സമ്മാന്‍ നിധി

മോദി സര്‍ക്കാരിന്‍റെ കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്കെയിരെയും മായാവതി രംഗത്ത് വന്നിരുന്നു. പദ്ധതി കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുകയെന്നതാണ് കര്‍ഷകരുടെ ആവശ്യം. അല്ലാതെ കര്‍ഷകര്‍ക്ക് മാസം 500 രൂപ നല്‍കിയതുകൊണ്ട് കാര്യമില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പ് വരുത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്നും അവർ ആരോപിപ്പിച്ചിരുന്നു.

English summary
Bahujan Samaj Party chief Mayawati on Sunday held a strategy session with senior leaders of her party to take a call on the way forward in the backdrop of the terror attacks in the country and the escalation of tension with Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X