കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചായി ചുരുക്കുമെന്ന് രാഹുല്‍ ഗാന്ധി

  • By Muralidharan
Google Oneindia Malayalam News

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്രമണവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി രംഗത്ത്. മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചായി ചുരുക്കുമെന്നാണ് രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ മോദിയുടെ നെഞ്ച് 56 ഇഞ്ചില്‍ നിന്നും 5.6 ഇഞ്ച് ആയി ചുരുങ്ങുന്നത് കാണാം - ജയ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കേന്ദ്രത്തില്‍ ഇപ്പോള്‍ ഒരു മന്ത്രിയേ ഉള്ളൂ. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ബാക്കിയുള്ള മന്ത്രിമാരെല്ലാം പാവകളെ പോലെയാണ്. ലളിത് മോദി, വ്യാപം അഴിമതി കേസുകളില്‍ നരേന്ദ്ര മോദിയുടെ മൗനത്തെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു.

rahulgandhi

ബി ജെ പിക്കും എന്‍ ഡി എ സര്‍ക്കാരിനും എതിരെ രാഹുല്‍ ഗാന്ധി പോരാടും എന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. നിങ്ങളാരും വിഷമിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും പാര്‍ട്ടിയാണ്. മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും സമാനമായ പദയാത്രകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ വാക്കുകള്‍ കേട്ട് ബി ജെ പിയും അടങ്ങിയിരുന്നില്ല. 5.5 മില്ലീമീറ്ററിന്റെ കാഴ്ചപ്പാടുള്ളവര്‍ക്ക് അതിലപ്പുറം നോക്കാന്‍ കഴിയില്ലെന്നായിരുന്നു ബി ജെ പി വക്താവ് സമ്പീത് പാത്ര രാഹുലിന്റെ വാക്കുകളോട് പ്രതികരിച്ചത്.

English summary
Taking a jibe over Prime Minister Narendra Modi's 56-inch chest remark, Congress vice president Rahul Gandhi on Friday claimed a collective opposition will reduce the PM's chest to 5.6 inches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X