Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം അമേരിക്കയിലും യൂറോപ്പിലും ആഘോഷിക്കുന്നു, അന്താരാഷ്ട്ര ഉത്സവമായി മാറികൊണ്ടിരിക്കുന്നുവെന്ന് മോദി

ദില്ലി: മലയാളികള്‍ ഓണം ആഘോഷിക്കാന്‍ ഒരുങ്ങവേ, ആഘോഷങ്ങളുടെ പെരുമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം അന്താരാഷ്ട്ര ഉത്സവമായി മാറി കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മന്‍കീ ബാത്തില്‍ പറഞ്ഞു. ഓണം നമ്മുടെ കണ്ണകലെയുള്ള പല രാജ്യങ്ങളിലേക്കും എത്തി കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ഓണം ആഘോഷിക്കുന്നു. ഓണത്തിന്റെ ആവേശം എല്ലായിടത്തും അലയടിക്കുന്നു. അതുകൊണ്ട് അതൊരു അന്താരാഷ്ട്ര ഉത്സവമായി മാറി കൊണ്ടിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.

1

ഓണം ആവേശവും ഉല്ലാസവും ചേര്‍ന്നാണ് ആഘോഷിക്കേണ്ടത്. ഈ ആഘോഷം ചിങ്ക മാസത്തിലാണ് ആഘോഷിക്കുന്നത്. ഈ സമയത്ത് മലയാളം പുതുതായി എന്തെങ്കിലുമൊക്കെ വാങ്ങും. വീടുകള്‍ അലങ്കരിക്കും. പൂക്കളമൊരുക്കും. ഓണസദ്യ ആസ്വദിക്കും. വിവിധ തരത്തിലുള്ള മത്സരങ്ങളും അതോടൊപ്പം നടക്കുമെന്ന് മോദി പറഞ്ഞു. ഇത് ആഘോഷത്തിന്റെ സമയമാണ് അതേസമയം കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള അച്ചടക്കവുമുണ്ട്. നമുക്ക് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ആഘോഷങ്ങള്‍ ഉണ്ടെന്നും മോദി പറഞ്ഞു.

അതേസമയം കര്‍ഷകരെയും പ്രധാനമന്ത്രി മന്‍കീ ബാത്തില്‍ അഭിനന്ദിച്ചു. കോവിഡിന്റെ സമയത്തും കര്‍ഷകര്‍ അവരുടെ കരുത്തും കഴിവും തെളിയിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ട നിര്‍മാണ മേഖലയായി രാജ്യത്തിന്റെ ചില മേഖലകള്‍ വികസിച്ച് കൊണ്ടിരിക്കുകയാണ്. രാമനഗരയിലെ ചന്നപട്ടണം, കൃഷ്ണയിലെ കൊണ്ടപ്പള്ളി, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ദൂബ്രി, യുപിയിലെ വാരണാസി എന്നിവയില്‍ അവയില്‍ വരുന്നതാണ്.

നമുക്ക് ഒരുപാട് പേരുകള്‍ അത്തരത്തില്‍ പറയാനുണ്ട്. പ്രാദേശികമായി മികച്ച കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാന്‍ നമുക്ക് സാധിക്കും. ഒരുപാട് കളിപ്പാട്ട നിര്‍മാതാക്കള്‍ നമുക്കുണ്ടെന്നും മോദി പറഞ്ഞു. നമ്മളെ സന്തോഷിപ്പിക്കുക മാത്രമല്ല, ഒരു കുട്ടിയുടെ മനസ്സുണ്ടാക്കാനും കളിപ്പാട്ടങ്ങള്‍ നമ്മളെ സഹായിക്കും. സര്‍ഗവൈഭവം ഉള്ളവരാണ് ഏറ്റവും മികച്ച കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ഈ സമയത്ത് ഞാന്‍ നമ്മുടെ കുട്ടികളെ കുറിച്ചാണ് ഓര്‍ക്കുന്നത്. അവര്‍ക്ക് കൂടുതല്‍ കളിപ്പാട്ടങ്ങള്‍ എങ്ങനെ ലഭിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചതെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+