• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

രണ്ട് ലക്ഷത്തിന്റെ കുപ്പായമിട്ടാണോ മോദീ ഗാന്ധിയാവുന്നത്? നെഞ്ചില്‍ തറക്കുന്ന വാക്കുകള്‍ പറയാതെ

  • By Ashif

അഹ്മദാബാദ്: പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ തിരിച്ചെത്തുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നതിനുണ്ടായ വിലക്ക് അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വെടിപൊട്ടിച്ചാണ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തിലേക്ക് പുറപ്പെട്ടത്.

രണ്ട് ലക്ഷത്തിന്റെ കുപ്പായമിടുന്ന മോദീ താങ്കള്‍ എങ്ങനെയാണ് ഗാന്ധിയാവുക. ചര്‍ക്കക്ക് മുന്നില്‍ താങ്കള്‍ക്ക് ഇരിക്കാനാവില്ല. താങ്കളെ ഗാന്ധിയെന്ന് വിളിക്കാനുമാവില്ല-പട്ടേല്‍ പറഞ്ഞു. ഖാദി വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ കലണ്ടറുകളില്‍ മോദിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഹാര്‍ദിക് ഇക്കാര്യം പറഞ്ഞത്.

രാജ്യദ്രോഹി

പട്ടേല്‍ സംവരണത്തിനിടെ പോലിസിനെ ആക്രമിച്ചുവെന്ന കേസിലാണ് ഹാര്‍ദിക് അറസ്റ്റിലായത്. പിന്നീട് അദ്ദേഹത്തിനെതിരേ ഗുജറാത്ത് പോലിസ് രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

ആറ് മാസത്തിന് ശേഷം

ആറ് മാസം ഗുജറാത്തില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. അത് ഇന്ന് തീര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ഗുജറാത്തിലേക്ക് വണ്ടി കയറിയത്.

മോദിയും ഖാദിയും

ഖാദി കലണ്ടറുകളില്‍ നിന്നു ഗാന്ധിജിയുടെ ഫോട്ടോ മാറ്റി മോദിയുടേത് ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക വിര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അനാവശ്യ വിവാദമാണന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ നിലപാട്.

പട്ടേല്‍ വോട്ട് ബിജെപിക്കില്ല

മോദിയുടെ നാടായ ഗുജറാത്തില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഹാര്‍ദിക് പറഞ്ഞു. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പട്ടേല്‍ വോട്ടുകള്‍ മറുപക്ഷം ചേര്‍ന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാവും.

രാജസ്ഥാന്‍ വാസം

ഹാര്‍ദിക് ആറുമാസം രാജസ്ഥാനിലായിരുന്നു. പട്ടേല്‍ സമുദായത്തെ ബിജെപി വഞ്ചിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പുല്ലുവില നല്‍കിയില്ലെന്നും ഹാര്‍ദിക് അഭിപ്രായപ്പെട്ടു.

പട്ടേലരുടെ വോട്ട് നിര്‍ണായകം

ബിജെപിക്ക് എന്നും അധികാരത്തിലെത്താന്‍ പ്രധാനമായും സഹായിച്ചത് പട്ടേലര്‍മാരുടെ വോട്ടായിരുന്നു. അവര്‍ ഇത്തവണ കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കൊ വോട്ട് ചെയ്യുമെന്നാണ് പറയുന്നത്.

അക്രമാസക്ത സമരം

പട്ടേല്‍ വിഭാഗത്തിന് ഇപ്പോള്‍ ഗുജറാത്തില്‍ സംവരണം ലഭിക്കുന്നില്ല. തങ്ങളെ ഒബിസി വിഭാഗത്തില്‍പ്പെടുത്തി സംവരണം വേണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യം മുന്‍ നിര്‍ത്തി കഴിഞ്ഞ വര്‍ഷം പട്ടേല്‍ വിഭാഗം നടത്തിയ സമരം അക്രമാസക്തമായിരുന്നു.

യുപിയിലും തിരിച്ചടിയാവും

കേസുകള്‍ എനിക്ക് പുത്തരിയല്ല. തന്റെ ആവശ്യം സംവരണമാണ്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗം ബിജെപിക്കെതിരേ വോട്ട് ചെയ്യും. സംവരണത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ക്കായിരിക്കും പട്ടേല്‍ വിഭാഗം വോട്ട് ചെയ്യുകയെന്നും ഹാര്‍ദിക് പറഞ്ഞു.

ആം ആദ്മി മുതലെടുക്കുമോ

ഹാര്‍ദിക് ജന്‍മനാട്ടില്‍ തിരിച്ചെത്തുന്നതിന് അനുബന്ധിച്ച് വന്‍ പരിപാടികളാണ് അഹ്മദാബാദില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Activist Hardik Patel began his journey home to Gujarat today with a full-blown attack on Prime Minister Narendra Modi over the khadi calendar row and vowed to renew the Patidar or Patel agitation for reservation in government jobs and colleges. The 23-year-old was granted bail in a sedition case last year on the condition that he would stay out of Gujarat for six months. That deadline ends today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more