നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിനന്ദിച്ച് മോദി; 'ഹരിയാനയില്‍ ചരിത്ര വിജയം'
ന്യൂഡല്‍ഹി: ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ബിജെപി ചരിത്രവിജയം നേടിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 90 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റ് നേടി വീണ്ടും അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഈ മഹത്തായ വിജയത്തിനായി അക്ഷീണം, പൂര്‍ണ്ണ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളെ പരമാവധി സേവിക്കുക മാത്രമല്ല ഞങ്ങളുടെ വികസന അജണ്ട അവരിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് കാരണം. ഹരിയാനയില്‍ ബിജെപിക്ക് ചരിത്രവിജയം ലഭിച്ചു,' അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒരിക്കല്‍ കൂടി വ്യക്തമായ ഭൂരിപക്ഷം നല്‍കിയതിന് ഹരിയാനയിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു എന്നും ഹരിയാനയിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലത്തിലും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വിജയം നേടിയ നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിനന്ദിച്ചെങ്കിലും സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ അദ്ദേഹം തഴഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിലെ ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന പോളിംഗാണ് താഴ്‌വരയില്‍ രേഖപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം പ്രകടമാക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു. ബിജെപി 2014ല്‍ നേടിയതിനേക്കാള്‍ നാല് സീറ്റുകള്‍ കൂടുതലായി നേടി.

അതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. ബിജെപിക്ക് ളുടെ വോട്ട് ചെയ്യുകയും ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ജമ്മു കശ്മീരിന്റെ ക്ഷേമത്തിനായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഹരിയാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബിജെപി ഹാട്രിക് വിജയം നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എക്‌സിറ്റ് പോളുകളില്‍ എല്ലാം കോണ്‍ഗ്രസ് ശരാശരി 55 സീറ്റെങ്കിലും വിജയിച്ച് 10 വര്‍ഷത്തിന് ശേഷം ഹരിയാനയില്‍ അധികാരം പിടിക്കും എന്നായിരുന്നു പ്രവചിച്ചിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലും ഈ ട്രെന്‍ഡായിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി.
എംഎസ്പി, അഗ്‌നിവീര്‍ പദ്ധതി, ഗുസ്തിക്കാരുടെ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ കര്‍ഷകര്‍, യുവാക്കള്‍, കായികതാരങ്ങള്‍ എന്നിവര്‍ക്കിടയില്‍ അതൃപ്തി ഉണ്ടായിരുന്നെങ്കിലും അത് മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.












Click it and Unblock the Notifications