Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് മോദി; പിന്നാലെ പുതിയ പ്രഖ്യാപനവും...

Recommended Video

cmsvideo
    സാമ്പത്തികമാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി | Oneindia Malayalam

    ദില്ലി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുണ്ടെന്ന സമ്മതിച്ചതിനു പിന്നാലെ ജനങ്ങൾക്ക് പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പാവപ്പെട്ടരുടെ ഉന്നമനത്തിന് വേണ്ടി ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്. രാജ്യത്ത് നിലവിൽ നാല് കോടി വീടുകളിൽ വൈദ്യുതി ഇല്ല. അത് ഇല്ലാതാക്കണം. 2019ഓടുകൂടി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് മോദി പറ‍ഞ്ഞു.

    16000 കോടി ഇതിനായി വിനയോഗിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും വൈദ്യുത കണക്ഷന് ഫീസ് ഈടാക്കില്ലെന്നും മോദി പറഞ്ഞു. 2019 മാർച്ച് 31നകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചെലവിന്റെ 60 ശതമാനം കേന്ദ്രസർക്കാർ വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്നത്തെ ദിനത്തിൽ മൂന്ന് പുണ്യകാര്യങ്ങളാണുള്ളത്. നവരാത്രി ആഘോഷത്തിന്റെ അഞ്ചാം ദിനം, ദീൻദയാൽ ഉപാധ്യായയുടെ ഝന്മദിനം, ദീൻദയാൽ ഭവന്റെ ഉദ്ഘാടനം എന്നിവയാണവയെന്ന് മോദി പറഞ്ഞു.

    Narendra Modi

    കഴിഞ്ഞ വർ‌ഷം ഇതേ ദിവസം ദിവസം പാവങ്ങളുടെ ക്ഷേമത്തിനായാണ് മാറ്റിവച്ചത്. ജൻധൻ മുതൽ സ്വച്ഛ് ഭാരത് വരെ, സ്റ്റാൻഡ് അപ് ഇന്ത്യ മുതൽ സ്റ്റാർട്ട് അപ് ഇന്ത്യ വരെ എല്ലാ പദ്ധതികളും പാവങ്ങളുടെ ക്ഷേമത്തിന്വ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങൾ ഉപദേശിക്കാനായി അഞ്ചംഗ സമിതിയെ നിയമിച്ചു. നിതി ആയോഗ് അംഗം ബിബേക് ദെബ്റോയി ആണ് സമിതി അധ്യക്ഷൻ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+