ഗുജറാത്ത് മോദിയെ ചതിക്കുമോ? സൗരാഷ്ട്രയിലും കച്ചിലും ബിജെപിയുടെ കാറ്റ്, ആത്മവിശ്വാസം അതിരുകടക്കുന്നു

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചിലും സൗരാഷ്ട്രയിലും ബിജെപിയുടെ കാറ്റ് എല്ലാം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് സാധ്യതകളില്ലെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു. ഗുജറാത്തില്‍ രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു മോദിയുടെ പ്രസ്താവന.

ഗുജറാത്തിലെ 89 നിയമസഭാ മണ്ഡലങ്ങളില്‍ ഡിസംബര്‍ 9ന് ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാട്ടിലെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനകം തന്നെ മോദി സംസ്ഥാനത്തെ രണ്ട് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സൗരാഷ്ട്രയിലും ബറൂച്ചിലുമാണ് മോദി നേരിട്ടെത്തിയത്. സംസ്ഥാനത്തെ പട്ടേല്‍ സമുദായത്തെ കയ്യിലൊതുക്കാനാണ് മോദിയുടെ ഏറ്റവും ഒടുവിലത്തെ ഗുജറാത്ത് സന്ദര്‍ശനം.

narendra-modi

ഗുജറാത്തിലെ പ്രതിപക്ഷം മതത്തിന്‍റേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുയാണെന്നും സഹോദരങ്ങള്‍ക്കിടയില്‍ മതില്‍ പണിയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിക്കുന്നു. ജനങ്ങള്‍ തമ്മില്‍ പോരടിക്കുന്നുവെന്നും ഇത് ജാതിയുടേയും മതത്തിന്‍റേയും പേരിലാണെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. ബറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prime Minister Narendra Modi is back in Gujarat for Assembly election campaign with his two-day tour of the state.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്