കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണം പഠിപ്പിക്കാന്‍ സ്‌കൂള്‍; കുട്ടികള്‍ക്ക് ശമ്പളവും

  • By Gokul
Google Oneindia Malayalam News

സാഹേബ്ഗഞ്ച്: പലതരം കോഴ്‌സുകളെ കുറിച്ചും സ്കൂളുകളെക്കുറിച്ചും ഇന്‍സ്റ്റിറ്റിയൂട്ടുകളെക്കുറിച്ചും ഒക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ മോഷണം പഠിപ്പിക്കുന്ന സ്‌കൂളിനെക്കുറിച്ച് ആരും കേട്ടിട്ടുണ്ടാകാന്‍ ഇടയില്ല. എന്നാല്‍ അത്തരം ഒരു സ്‌കൂളിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുകയാണ് റാഞ്ചിയിലെ സുഖദേവ് നഗര്‍ പോലീസ്.

സ്‌കൂള്‍ കുട്ടികള്‍ തന്നെയാണ് ഇവിടെ മോഷണ സ്‌കൂളിലും പഠനത്തിനെത്തുന്നതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ മോഷണത്തില്‍ സ്‌പെഷലൈസ്ഡ് കോഴ്‌സ് ആണ് ഇവടെ നടത്തിക്കൊണ്ടിരിന്നത്. മാര്‍ക്കറ്റിലും യാത്രയ്ക്കിടയിലുമൊക്കെ മൊബൈല്‍ ഫോണുകള്‍ എങ്ങിനെയെല്ലാം മോഷ്ടിക്കാമെന്നാണ് പരിശീലനം.

thief

മോഷണം പരിശീലനത്തിനിടെ സ്റ്റൈപ്പന്‍ഡും നല്‍കും. വില കൂടിയ മൊബൈല്‍ ഫോണുകള്‍ക്ക് കൂടുതല്‍ തുക നല്‍കും. കൂടാതെ മാസം 5,000 മുതല്‍ 10,000 രൂപവരെ കുട്ടി മോഷ്ടാക്കള്‍ക്ക് ശമ്പളവും നല്‍കും. കൂലി കുറവുള്ള പ്രദേശമായ റാഞ്ചിയിലെ മോഷ്ടാക്കള്‍ക്ക് ഇത് വലിയൊരു തുകയാണ്. അതുകൊണ്ടുതന്നെ നിരവധിപേര്‍ രഹസ്യ സ്ഥലത്ത് പരിശീലനത്തിനെത്തുകയും ചെയ്തു.

എന്നാല്‍ അടുത്തിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോഷണ പരിശീലകര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം സ്ഥലത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പോലീസ് പിടിയില്‍ അകപ്പെടുകയും ചെയ്തു. അഞ്ചുപേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പല മോഷ്ടാക്കളും പോലീസ് റെയ്ഡ് നടത്തുന്നതിനിടെ രക്ഷപ്പെട്ടതായും വിവരമുണ്ട്.

English summary
Police expose 'school' teaching how to steal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X