മോണിക്കയുടെ കൊലപാതകം മുന്‍ വാച്ച്മാന്‍ ഒറ്റയ്ക്ക് ചെയ്തതെന്ന് പോലീസ്
പനജി: പ്രശസ്ത പെര്‍ഫ്യൂമര്‍ മോണിക്ക ഖുര്‍ദെയുടെ കൊലപാതകം മുന്‍ വാച്ച്മാന്‍ ഒറ്റയ്ക്ക് ചെയ്തതാണെന്ന് പോലീസ്. മോണിക്കയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്കുമാര്‍ സിങ് എന്നയാളെ കഴിഞ്ഞദിവസം ബെംഗളുരുവില്‍വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തായത്.
കൊലപാതകത്തിന്റെ പിന്നിലെ കാരണം കവര്‍ച്ചമാത്രമായിരുന്നെന്ന് പോലീസ് പറയുന്നു. മുപ്പത്തിയൊമ്പതുകാരിയായ മോണിക്കയുടെ ഗോവയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നേരത്തെ വാച്ച്മാന്‍ ആയി ജോലി ചെയ്തിരുന്നയാളാണ് രാജ്കുമാര്‍ സിങ്. മോണിക്ക തനിച്ചാണ് താമസമെന്നുമനസിലാക്കിയാരുന്നു മോഷണത്തിനായി ഫ് ളാറ്റിലെത്തിയത്.

ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയശേഷം മോണിക്കയെ നഗ്നയാക്കുകയും കൈകാലുകള്‍ കൂട്ടിക്കെട്ടുകയുമായിരുന്നു. ശേഷം ഭക്ഷണം കഴിക്കാനായി അടുക്കളയിലേക്ക്‌പോയ പ്രതി തിരിച്ചുവന്നപ്പോഴാണ് നേരത്തെതന്നെ മോണിക്ക മരിച്ചതായി ബോധ്യമാകുന്നത്. പിന്നീട് മൊബൈല്‍ഫോണും എടിഎം കാര്‍ഡുമായി രക്ഷപ്പെടുകയായിരുന്നു.
എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചതാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കാന്‍ ഇടയായത്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യത്തില്‍ പ്രതിയുടെ മുഖം പതിഞ്ഞിരുന്നു. അറസ്റ്റിലായ പ്രതിയില്‍ നിന്നും മോണിക്കയുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും പോലീസ് കണ്ടെടുത്തു. വിശദമായ അന്വേഷണം നടത്തി കൂടുതല്‍ തെളിവുകളോടെ മാത്രമേ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications