കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കില്‍ മൂത്രമൊഴിച്ച പട്ടിയെ പോലീസുകാരന്‍ വെടിവെച്ച് കൊന്നു

Google Oneindia Malayalam News

ഹരിദ്വാര്‍: ബൈക്കില്‍ മൂത്രമൊഴിച്ച പട്ടിയെ വെടിവെച്ചുകൊന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. വിനോദ് ചൗഹാന്‍ എന്ന എന്ന പോലീസ് കോണ്‍സ്റ്റബിളാണ് സര്‍വ്വീസ് തോക്കെടുത്ത് പട്ടിയെ തുരുതുരാ വെടിവെച്ചത്. ജനുവരി 24 നായിരുന്നു സംഭവം. ഉത്തരാഖണ്ഡ് ഡി ജി പിയാണ് ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

ആളുകള്‍ നോക്കിനില്‍ക്കേ പട്ടാപ്പകലായിരുന്നു സംഭവം. സമീപവാസികള്‍ എന്‍ ജി ഒ വഴി മൃഗസ്‌നേഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. എന്‍ ജി ഒ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഡി ജി പി വിനോദ് ചൗഹാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

dog

ബൈക്കില്‍ മൂത്രമൊഴിച്ചതിനാണ് ഇയാള്‍ പട്ടിയെ വെടിവെച്ചത്. തടയാന്‍ ശ്രമിച്ച ആളുകളെ ഭീഷണിപ്പെടുത്തുകയും നിങ്ങളാരും ഇതില്‍ ഇടപെടേണ്ട എന്ന് ആക്രോശിക്കുകയും ചെയ്തു. വെടിയേറ്റ പട്ടിയെ ആളുകള്‍ മൃഗാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതാദ്യമായിട്ടല്ലത്രെ ഇയാള്‍ പട്ടികളെ ഉപദ്രവിക്കുന്നത്.

നേരത്തെ ഒരു പട്ടിക്കുട്ടിയെ ഇയാള്‍ തുണിബാഗില്‍ കെട്ടിയിട്ട് ബൈക്കോടിച്ചിട്ടുണ്ട്. റോഡില്‍ വലിച്ചിഴക്കപ്പെട്ട ആ പട്ടിയും മരിച്ചുപോയിരുന്നു. പോലീസ് ഉദ്യോഗസ്ഥന് തോക്ക് നല്‍കുന്നത് തോന്നുന്ന പോലെ എടുത്ത് പൊട്ടിക്കാനല്ല എന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്. വളരെ അത്യാവശ്യം വന്നാല്‍ മാത്രം പുറത്തെടുക്കേണ്ട തോക്ക് ഉപയോഗിച്ച് പട്ടിയെ വെടിവെച്ച് കൊന്നത് അംഗീകരിക്കാനാവില്ല എന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമായ പൂനംസിംഗ് പറഞ്ഞു.

English summary
Policeman pumps bullets into dog for peeing on his bike; DGP orders probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X