കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമനു വേണ്ടി പ്രമുഖര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൂട്ടഹര്‍ജി നല്‍കി

  • By Aiswarya
Google Oneindia Malayalam News

ദില്ലി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദാക്കണമെന്ന് രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങള്‍ ഒന്നടങ്കം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ബി. രാമന്റെ ലേഖനത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിനാണ് പ്രമുഖര്‍ പ്രണബ് മുഖര്‍ജിക്ക് കൂട്ടഹരജി നല്‍കിയത്. മേമന്‍ നല്‍കിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കൂട്ടഹര്‍ജി എന്നതും ശ്രദ്ധേയമാണ്.

-yakub-memon

എം.പിമാരായ അഡ്വ. രാം ജത്മലാനി, മണിശങ്കര്‍ അയ്യര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സിനിമാപ്രവര്‍ത്തകരായ നസിറുദ്ദീന്‍ ഷാ, മഹേഷ് ഭട്ട്, മുന്‍ സുപ്രീംകോടതി ജഡ്ജിമാരുള്‍പ്പെടെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖരാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.

ദാവൂദ് ഇബ്രാഹീമും ടൈഗര്‍ മേമനുമാണ് മുംബൈ സ്‌ഫോടനത്തിന്റെ ആസൂത്രകരെന്നും കേസില്‍ സാക്ഷിയുടെ റോളിലായിരുന്നു പലപ്പോഴും യാക്കൂബ് എന്നും ഇവര്‍ ബോധിപ്പിച്ചു. വധശിക്ഷ റദ്ദാക്കുന്നതിനെതിരായ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടിട്ടുമുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മേമന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഔദ്യോഗികമായി രംഗത്തി

English summary
On the eve of the hearing of '93 Mumbai blast death row convict Yakub Memon's appeal by the Supreme Court, a group of eminent citizens - including politicians, jurists and retired judges - submitted a fresh mercy petition to President Pranab Mukherjee, urging him to commute the death sentence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X