തിരഞ്ഞെടുപ്പ് കണക്കില്‍ തിരിമറി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പണികൊടുത്തു, മധ്യപ്രദേശ് മന്ത്രി അയോഗ്യന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അഴിമതി നടത്തിയ മധ്യപ്രദേശ് മന്ത്രിയെ കമ്മീഷന്‍ അയോഗ്യനാക്കി. മധ്യപ്രദേശ് മന്ത്രി നരോട്ടം മിശ്രയെയാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ അഴിമതി നടത്തിയെന്നും പേയ്ഡ് വാര്‍ത്ത നല്‍കിയെന്നും ഇതിനുള്ള പണം തിര‍ഞ്ഞെടുപ്പ് ചെലവുകളില്‍പ്പെടുത്തിയെന്നുമാണ് മന്ത്രിക്കെതിരെയുള്ള കുറ്റം. ഇതോടെ മൂന്ന് വര്‍ഷത്തേയ്ക്ക് തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയോടെ 2018ല്‍ നടക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മിശ്രയ്ക്ക് മത്സരിക്കാന്‍ കഴിയില്ല. ദാത്തിയ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മിശ്ര.

മധ്യപ്രദേശിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് അയോഗ്യനാക്കിയ നരോട്ടം മിശ്ര, ഇതിന് പുറമേ പബ്ലിക് റിലേഷന്‍സ്‍, പാര്‍ലമെന്‍ററി കാര്യങ്ങളുടേയും ചുമതല മിശ്രയ്ക്കുണ്ട്. താന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും അതിന് തെളിവില്ലെന്നുമാണ് മിശ്രയുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് തന്‍റെ അഭിഭാഷകന്‍ പഠിച്ചുവരികയാണെന്ന് വ്യക്തമാക്കിയ മിശ്ര ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. സംഭവത്തോടെ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ബിജെപി വക്താവ് ദീപക് വിജയവര്‍ഗ്ഗീയ വ്യക്തമാക്കി.

സുഖ്മയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, നില ഗുരുതരം!!

mpminister

പനി ശമിക്കുന്നില്ല!! പിണറായിക്ക് പിള്ളേരുടെ സഹായം വേണം!! ഹെഡ്മാസ്റ്റർമാർക്ക് കത്ത്!!

തിര‍ഞ്ഞെടുപ്പ് നടക്കുന്നതിനിടെ മിശ്ര ഉള്‍പ്പെട്ട സംഘം പെയ്ഡ് വാര്‍ത്തകള്‍ക്കായി ചെലവഴിച്ച പണം തിര‍ഞ്ഞെടുപ്പ് ചെലവുകളില്‍പ്പെടുത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭാരതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് 2013ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസിനോട് മിശ്ര പ്രതികരിച്ചിരുന്നില്ല. പിന്നീട് തനിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി മിശ്ര മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. പരാതി സമര്‍പ്പിച്ച രാജേന്ദ്ര ഭാരതി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചശേഷം കോടതി നടപടികള്‍ തുടരാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് മിശ്രയെ കമ്മീഷന്‍ അയോഗ്യനാക്കുന്നത്.

English summary
Madhya Pradesh minister Narottam Mishra today has been disqualified by the Election Commission of India over alleged corrupt practices and paid news during 2008 assembly polls in the state. Mr Mishra has been barred from contesting elections for three years
Please Wait while comments are loading...