ജോലിക്ക് കയറാതെ അവധിയിൽ പോയി! കലക്ടർ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി...

 • Written By:
Subscribe to Oneindia Malayalam
cmsvideo
  കളക്ടര്‍ ബ്രോ ഇനി കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി | Oneindia Malayalam

  ദില്ലി: കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായരെ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നിലവിൽ ഒരു പദവിയും വഹിക്കാതെ, അവധിയിൽ കഴിയുകയാണ് പ്രശാന്ത് നായർ.

  ഫ്ലിപ്കാർട്ട് നൽകാനുള്ളത് കോടികൾ! ഫ്ലിപ് കാർട്ട് ഉടമകൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്....

  ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിട്ടില്ല! ആദ്യം പഠനം പൂർത്തിയാക്കണം, സേലത്ത് പോകാം...

  കോഴിക്കോട് ജില്ലാ കലക്ടറായിരിക്കുന്ന സമയത്താണ് പ്രശാന്ത് നായർ ജനശ്രദ്ധ നേടുന്നത്. ജനപ്രിയ പദ്ധതികളിലൂടെയും വിവാദങ്ങളിലൂടെയും വാർത്തകളിലിടം നേടിയ പ്രശാന്ത് നായരെ സോഷ്യൽ മീഡിയ വിളിച്ചിരുന്നത് 'കലക്ടർ ബ്രോ' എന്നായിരുന്നു. കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.

  അൽഫോൺസ് കണ്ണന്താനം...

  അൽഫോൺസ് കണ്ണന്താനം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭാ പുന:സംഘടനയിലാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൺസ് കണ്ണന്താനത്തിന് നറുക്കുവീണത്. നിലവിൽ വിനോദസഞ്ചാര വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞദിവസമാണ് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയായി അൽഫോൺസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്.

  കലക്ടർ ബ്രോ....

  കലക്ടർ ബ്രോ....

  രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രശാന്ത് നായരെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം നിയമിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് പ്രശാന്ത് നായരുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയത്. കോഴിക്കോട് മുൻ കലക്ടറായിരുന്ന പ്രശാന്ത് നായർ നിലവിൽ അവധിയിൽ കഴിയുകയാണ്.

   ഉന്നത വിദ്യാഭ്യാസ സെക്രട്ടറി...

  ഉന്നത വിദ്യാഭ്യാസ സെക്രട്ടറി...

  കോഴിക്കോട് കലക്ടറായിരിക്കെയാണ് പ്രശാന്ത് നായരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിക്കുന്നത്. എന്നാൽ അദ്ദേഹം ചുമതല ഏറ്റെടുക്കാതെ അവധിയിൽ പോയി. ഇതിനിടെയാണ് അൽഫോൺസ് കണ്ണന്താനം പ്രശാന്ത് നായരെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്.

  വിവാദങ്ങളും...

  വിവാദങ്ങളും...

  സോഷ്യൽ മീഡിയ കലക്ടർ ബ്രോ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന പ്രശാന്ത് നായർ, ജനപ്രിയ പദ്ധതികളിലൂടെയും, നിലപാടുകളിലൂടെയുമാണ് പ്രിയങ്കരനാകുന്നത്. എന്നാൽ കോഴിക്കോട് കലക്ടറായിരിക്കെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുയർന്നു. ഇക്കാര്യത്തിൽ പൊതുഭരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും, അന്വേഷണ റിപ്പോർട്ടിൽ കലക്ടർക്ക് വീഴ്ച പറ്റിയെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രശാന്ത് നായരെ കോഴിക്കോട് ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  prasanth nair ias appointed as private secretary of alphons kannanthanam.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്