Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് ഉടനെ വരില്ല, അങ്കം ജയിച്ച് ജി23, രാഹുലും പ്രിയങ്കയും ഓകെ, മടിച്ചത് സോണിയ, കാരണം ഇതാണ്

ദില്ലി: പ്രശാന്ത് കിഷോറിനെ അതിവേഗം കോണ്‍ഗ്രസിലെത്തിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പെട്ടെന്ന് ആ നീക്കം നടത്താനാവില്ല. പാര്‍ട്ടിയില്‍ സമവായം ഇപ്പോഴുമുണ്ടായിട്ടില്ല. അതേസമയം മറ്റൊരു തന്ത്രം കൂടി രാഹുലിന് പ്രശാന്ത് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ വിജയം ജി23 സ്വന്തമാക്കിയിരിക്കുകയാണ്.

സമവായമുണ്ടാക്കാന്‍ എകെ ആന്റണിയെയും കെസി വേണുഗോപാലിനെയും അംബികാ സോണിയെയും നിയോഗിച്ചെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല. ഈ കമ്മിറ്റിക്ക് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ചുമതല നല്‍കിയിട്ടുണ്ടെങ്കിലും എത്രത്തോളം വിജയകരമാകുമെന്ന് അറിയില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ആശങ്ക ഇപ്പോഴേ കോണ്‍ഗ്രസില്‍ ക്യാമ്പിലുണ്ട്.

1

കോണ്‍ഗ്രസിലേക്കുള്ള പ്രശാന്തിന്റെ വരവ് തല്‍ക്കാലത്തേക്ക് ആലോചിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായി പ്രശാന്തിന് വേണ്ടി വാദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉദ്ദേശിക്കുന്ന മാറ്റം പ്രശാന്തിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് രണ്ട് പേരും വാദിച്ചത്. എന്നാല്‍ ഇതിന് തടയിട്ടത് സോണിയാ ഗാന്ധിയാണ്. കംപ്ലീറ്റ് യുവതലമുറയ്ക്കായി കാര്യങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടെടുക്കുകയായിരുന്നു സോണിയ. തുടര്‍ന്നാണ് ആന്റണിയെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി നിയോഗിച്ചത്. ജി23 ആന്റണിയോട് കടുത്ത എതിര്‍പ്പറയിച്ചു എന്നാണ് സൂചന. അതിലുപരി ആസാദിനെയും കപില്‍ സിബലിനെയും പിണക്കാന്‍ സോണിയ ഇനിയും താല്‍പര്യവുമില്ല.

2

ജി23 നേതാക്കള്‍ കൂറുമാറി ശരത് പവാറിനൊപ്പം പോകുമെന്ന സൂചന ദേശീയ തലത്തിലാകെയുണ്ട്. പവാറാണെങ്കില്‍ ഇവരെ പാര്‍ട്ടിയിലേക്ക് ക്ഷണച്ചിട്ടുണ്ട്. മനീഷ് തിവാരിയും ശശി തരൂരും, ഭൂപീന്ദര്‍ ഹൂഡയും ഒഴിച്ചുള്ള നേതാക്കളെല്ലാം പാര്‍ട്ടി വിടാന്‍ സാധ്യതയുള്ളവരുമാണ്. കോണ്‍ഗ്രസിന്റെ അതേ സ്വഭാവമുള്ളവരാണ് എന്‍സിപി. ഇവര്‍ക്ക് സേഫ് സോണുമാണ്. പിസി ചാക്കോയെ പോലുള്ളവര്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ സോണിയ ഇവരുടെ നീക്കത്തില്‍ വിരണ്ടിട്ടുണ്ട്. ഇവര്‍ പോയാല്‍ പരിചയസമ്പത്തില്ലാത്ത നേതാക്കളില്ലാത്ത പാര്‍ട്ടിയാവും കോണ്‍ഗ്രസ്. അത് തിരിച്ചുവരവിനുള്ള നേര്‍ത്ത സാധ്യത ഇല്ലാതാവും.

3

പ്രശാന്ത് കിഷോര്‍ വരാന്‍ വൈകിയാലും രാഹുലിനുള്ള വ്യക്തിപരമായ ഉപദേശം അദ്ദേഹം നല്‍കും. സംസ്ഥാന പര്യടനത്തിന് നിര്‍ദേശിച്ചത് അദ്ദേഹമാണ്. കശ്മീരിലേക്ക് രാഹുല്‍ തിരിച്ചതും എല്ലാ സംസ്ഥാനങ്ങളിലും പുതിയ പ്ലാനൊരുക്കുന്നതിനും രാഹുല്‍ നേതൃത്വം നല്‍കും. ഇത് ജി23ക്ക് തടയാന്‍ സാധിക്കില്ല. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ മാറ്റം രാഹുലിന് കൊണ്ടുവരാം. അതിന് എതിര്‍പ്പുകളില്ല. ഔദ്യോഗിക പ്രവേശനം മാത്രമാണ് വൈകുക. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ അനുദിനം വഷളാവുന്നത് രാഹുലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രശാന്തിനോട് ഉപദേശം തേടി എത്രയും പെട്ടെന്ന് കാര്യങ്ങള്‍ പരിഹരിക്കാനാവും രാഹുലിന്റെ ശ്രമം.

4

സീനിയര്‍ നേതാക്കളാണ് ഇപ്പോള്‍ പ്രശാന്തിനെ എതിര്‍ക്കുന്നത്. പ്രശാന്തിനെ കൊണ്ടുവരുന്നതിന് ഇവര്‍ക്ക് എതിര്‍പ്പില്ല. പക്ഷേ വലിയ പൊസിഷന്‍ നല്‍കുന്നതിനോട് താല്‍പര്യമില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ വരെ ഇതിനെ എതിര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന നേതാവായിട്ട് അദ്ദേഹത്തെ കൊണ്ടുവരുന്നതിനോട് ജി23 ഒഴിച്ചുള്ളവര്‍ക്കൊല്ലം യോജിപ്പാണ്. എന്നാല്‍ വലിയ പദവി നല്‍കിയാല്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉറപ്പാണെന്ന് ടീം രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ആശങ്ക നല്‍കുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ കിഷോറിന്റെ വരവിന് വേഗം കൂടും.

5

നിലവില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഒരിടത്തും കോണ്‍ഗ്രസിന് വിജയസാധ്യതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുപിയില്‍ തോല്‍ക്കുമെന്ന് ഉറപ്പാണ്. പക്ഷേ സീറ്റുകള്‍ വര്‍ധിപ്പിക്കാനാവുമോ എന്നതാണ് ചോദ്യം. ഉത്തരാഖണ്ഡിലും മണിപ്പൂരില്‍ സാധ്യത കുറവാണ്. ഗോവയില്‍ പുതിയ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുമെന്ന് സൂചനയുണ്ട്. പഞ്ചാബിലാണെങ്കില്‍ ആംആദ്മി പാര്‍ട്ടി മുന്നേറി വരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസിന്റെ അന്തകനായി എഎപി മാറുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പ്രശാന്തിന്റെ സേവനം വ്യക്തിപരമായി രാഹുല്‍ തേടുമെന്ന് ഉറപ്പാണ്. റീബ്രാന്‍ഡിംഗ് എല്ലാവരേക്കാളും രാഹുലിന്റെ ആവശ്യമാണ്.

6

തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ എങ്ങനെയാരിക്കണമെന്നും, പ്രസംഗങ്ങള്‍ എങ്ങനെയാരിക്കണമെന്നും പ്രശാന്ത് തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന നേതാക്കള്‍ രാഹുല്‍ തന്നെ പരമാവധി കാണാനാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. സുഷ്മിത ദേവ് പോയതാണ് പികെ ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സുഷ്മിതയെ തൃണമൂലിലേക്ക് കൊണ്ടുപോയത് പ്രശാന്ത് കിഷോറിന്റെ തന്ത്രമാണ്. ഇത് ഷോക്കായിരുന്നു കോണ്‍ഗ്രസ്. അടുത്ത ദിവസം തന്നെ ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യം കോണ്‍ഗ്രസ് ഉപേക്ഷിക്കുകയും ചെയ്തു. മഹാസഖ്യം തന്നെ അവിടെ പൊളിഞ്ഞിരിക്കുകയാണ്. ഇനി തീവ്ര കക്ഷികളുമായി ചേരില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

7

സോണിയയുമായി കൂടുതല്‍ അടുക്കാനും ജി23ക്ക് ഇതിനിടെ അവസരം ലഭിച്ചിട്ടുണ്ട്. ആന്റണിയാണ് ഇതിനുള്ള തുറുപ്പുച്ചീട്ട്. ഇവരുടെ ആശയങ്ങളാണ് പ്രശാന്ത് രാഹുലിന് മുന്നില്‍ വെച്ചതും. പാര്‍ലമെന്ററി പാനല്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ക്കായി വേണമെന്നാണ് ജി23 പറഞ്ഞത്. എന്നാല്‍ പ്രശാന്ത് പറഞ്ഞത് ശക്തരായ നേതാക്കളുടെ ഒരു ഗ്രൂപ്പിനെ പാര്‍ട്ടി കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിക്കണമെന്നാണ്. രണ്ടും സമാനമാണ്. അതുകൊണ്ട് ജി23 പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ രാഹുലില്‍ സമ്മര്‍ദമേറുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടാല്‍ അതോടെ അടിമുടി മാറ്റം മുകള്‍ത്തട്ടിലും താഴെ തട്ടിലുമായി കോണ്‍ഗ്രസിലുണ്ടാവുമെന്ന് രാഹുല്‍ തന്റെ ടീമില്‍ ഉള്ളവരെ അറിയിച്ചിട്ടുണ്ട്.

8

കോണ്‍ഗ്രസിലേക്ക് പ്രമുഖ നേതാക്കളെ കൊണ്ടുവരാനുള്ള ശ്രമവും പ്രശാന്ത് നടത്തുന്നുണ്ട്. രാഹുലിന്റെ നിര്‍ദേശപ്രകാരം ചില നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകളും നടത്തുന്നുണ്ട്. കനയ്യ കുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും പാര്‍ട്ടി വിടുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കനയ്യ ഇടതുപക്ഷത്ത് ഇപ്പോള്‍ അസംതൃപ്തനാണ്. പാര്‍ട്ടി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് അകന്നുവെന്നാണ് യുവാക്കള്‍ കരുതുന്നത്. കനയ്യകുമാറും അത്തരത്തിലൊരാളാണ്. കോണ്‍ഗ്രസില്‍ സാധ്യത ശക്തമാണെന്ന് അദ്ദേഹം കരുതുന്നുണ്ട്. എന്നാല്‍ തീരുമാനമായിട്ടില്ല. മറ്റ് ചില പാര്‍ട്ടികളുമായുള്ള സഖ്യവും പരിഗണനയിലുണ്ട്. ത്രിപുരയില്‍ കോണ്‍ഗ്രസും ടിഎംസിയും തന്നെ സഖ്യമുണ്ടാക്കും. മറ്റ് പ്രാദേശിക കക്ഷികളെയും പരിഗണിക്കുന്നുണ്ട്. ഒപ്പം ശരത് പവാര്‍ പറഞ്ഞ കാര്യം പാര്‍ട്ടി ഗൗരവമായും ചര്‍ച്ച ചെയ്യും.

പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്

Recommended Video

cmsvideo
    നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+