Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് കോണ്‍ഗ്രസിലെത്തും, ഇന്ദിര മോഡലില്‍ മാറ്റം, മൊയ്‌ലിക്കും റോള്‍, രാഹുലിന്റെ നിര്‍ദേശം ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസിനെ കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നു. കിഷോറിന്റെ വരവിനൊപ്പം ഇത്രയും കാലം പുറത്തെടുക്കാതിരുന്ന പല റിപ്പോര്‍ട്ടുകളിലുമുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

കിഷോറിന്റെ പല നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിതനായിരിക്കുകയാണ്. അതേസമയം ജി23 നേതാക്കള്‍ പറഞ്ഞത് പോലെയുള്ള പ്രശ്‌നങ്ങള്‍ പ്രശാന്തില്‍ നിന്ന് ഉണ്ടാവില്ല. ഇവരെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്ലാനാണ് അണിയറയില്‍ ഒരുങ്ങുന്നത്. നിര്‍ണായക റോള്‍ വീരപ്പ മൊയ്‌ലിക്കും ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

1

കോണ്‍ഗ്രസ് ഇന്ദിരാ മോഡലിലേക്കുള്ള മാറ്റങ്ങളാണ് തയ്യാറാക്കുന്നത്. 2014ന് ശേഷം കോണ്‍ഗ്രസിന് വന്ന പ്രതിസന്ധിക്ക് സമാനമായ ഒന്ന് 1977ല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. പക്ഷേ 1969ല്‍ ഇന്ദിര കൊണ്ടുവന്ന മാറ്റമാണ് 1983 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസിനെ അതിശക്തമായി നിലനിര്‍ത്തിയത്. 1975ലെ അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസ് ആ മുന്‍തൂക്കം നഷ്ടമാക്കി. 1977ല്‍ തോറ്റിട്ടും അന്ന് ഇന്ദിര ചെയ്തത് ചാണക്യ തന്ത്രമായിരുന്നു. ബ്രഹ്മാനന്ദ റെഡ്ഡിയെയും ദേവരാജ് യുഎആര്‍എസ്സിനെയും പാര്‍ട്ടിയുടെ ചുമതലകള്‍ ഏല്‍പ്പിക്കുകയായിരുന്നു. 1980ല്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം പിടിച്ചു. അതിന് കാരണം ഇന്ദിര ഈ രണ്ട് നേതാക്കളെയും കൃത്യമായി ഉപയോഗിച്ചതായിരുന്നു.

2

ഇന്ദിര എല്ലാ തോല്‍വികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ടായിരുന്നു. രാഹുലിന്റെ കാര്യത്തില്‍ അങ്ങനല്ല. പ്രാദേശിക നേതാക്കളാണ് അനുഭവിക്കേണ്ടി വരുന്നത്. ഇന്ദിരയും രാജീവ് ഗാന്ധിയും വിമര്‍ശകരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മാറ്റങ്ങള്‍ വരുത്താറുണ്ടായിരുന്നു. കോണ്‍ഗ്രസുമായി അകന്ന പണ്ഡിറ്റ് ദ്വാരക പ്രസാദ് മിശ്രയെ കണ്ട് നിര്‍ദേശങ്ങള്‍ തേടി മാറ്റങ്ങള്‍ വരുത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ രാജീവിന്റെ കാലത്തുള്ള അരുണ്‍ നെഹ്‌റുവിനെ പോലെയുള്ളവരാണ് ഇന്നത്തെ രാഹുലിന്റെ ഉപദേശങ്ങള്‍. പല സീനിയര്‍ നേതാക്കളെയും രാജീവില്‍ നിന്ന് അകറ്റി പാര്‍ട്ടിയെ തകര്‍ത്ത് അരുണ്‍ നെഹ്‌റുവായിരുന്നു. കെസി വേണുഗോപാലും മാണിക്കം ടാഗോറുമടക്കമുള്ളവര്‍ ചെയ്യുന്നതും അത് തന്നെയാണ്.

3

ഇങ്ങനൊരു പ്രശ്‌നം ഉള്ള കാര്യം പ്രശാന്ത് രാഹുലിനെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടുതല്‍ ഗ്രാസ് റൂട്ട് നേതാക്കളെ കണ്ടെത്തണമെന്നാണ് രാഹുലിനുള്ള ആദ്യ നിര്‍ദേശം. ഭൂപേഷ് ബാഗലായിരിക്കണം മോഡലെന്നാണ് നിര്‍ദേശം. തെലങ്കാനയില്‍ രേവന്ത് റെഡ്ഡി, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്, എന്നിവര്‍ ശരിയായ നേതാക്കളാണ്. യുപിയില്‍ പക്ഷേ പിന്നോക്ക വിഭാഗം നേതാവായിട്ടും അജയ് കുമാര്‍ ലല്ലുവിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയാണ് ഇതിന് കാരണം. അദ്ദേഹം പ്രിയങ്ക ഗാന്ധി വരുന്നതോടെ ദേശീയ തലത്തിലേക്ക് മാറാനാണ് സാധ്യത. പകരം യുവ നേതാക്കളെ സംസ്ഥാന തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരാനാണ് നീക്കം. അതേസമയം മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് സീനിയേഴ്‌സും ദേശീയ തലത്തില്‍ മുന്‍നിരയില്‍ ജൂനിയേഴ്‌സും അവരെ പിന്തുണയ്ക്കുന്ന ഘടകമായി സീനിയേഴ്‌സും എന്ന ഫോര്‍മുലയാണ് പ്രശാന്തിനുള്ളത്.

4

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് വീരപ്പ മൊയ്‌ലിയാണ്. ജി23യില്‍ വരാത്ത നേതാവാണ് മൊയ്‌ലി. കോണ്‍ഗ്രസുമായി നിര്‍ണായകമായ കാര്യങ്ങള്‍ കിഷോര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് പ്രകാരമുള്ള മാറ്റങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ മാറ്റുക എന്ന മിഷനാണ് രാഹുല്‍ പ്രശാന്തിന് നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് കിഷോറിനുള്ള ടാര്‍ഗറ്റ്. പാര്‍ട്ടിയില്‍ ചേരാന്‍ അദ്ദേഹം തീരുമാനിച്ചത്, ഈ മാറ്റങ്ങള്‍ നേതൃനിരയില്‍ തന്നെ കൊണ്ടുവരാന്‍ വേണ്ടിയാണ്. കോണ്‍ഗ്രസിനെ ഇതുവരെയില്ലാത്ത ഒരു തലത്തിലേക്കാണ് പ്രശാന്ത് മാറ്റി കൊണ്ടിരിക്കുന്നതെന്നും വീരപ്പ മൊയ്‌ലി പറയുന്നു.

5

രാഹുലാണ് പ്രശാന്തിന്റെ പാര്‍ട്ടി പ്രവേശനം തീരുമാനിക്കുകയെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലുള്ളതിനാല്‍ അടുത്ത വര്‍ഷം ഏപ്രിലിന് മുമ്പ് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. സീനിയര്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും മൊയ്‌ലി സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമായും നിരന്തരം കാര്യങ്ങള്‍ പങ്കിടുന്നുണ്ട് കിഷോര്‍. ബെംഗളൂരുവിലേക്ക് കിഷോര്‍ വന്നിരുന്നു. ഞാനും അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തി. 2006-2007 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ മാറ്റത്തിനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ഞാനായിരുന്നു. ഇതിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ സോണിയക്ക് നല്‍കിയിട്ടുണ്ട്. മൂന്ന് റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് കോണ്‍ഗ്രസിന്റെ നേതൃനിരയെ പൊളിച്ചെഴുത്തുക.

6

അതേസമയം കോണ്‍ഗ്രസിന്റെ മാറ്റത്തിന്റെ തുടക്കത്തിന് ഫലം രാജസ്ഥാനില്‍ നിന്ന് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. 670 സീറ്റ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടി. 93 സില പരിഷത്ത് സീറ്റുകളും കോണ്‍ഗ്രസ് നേടി. ബിജെപി 551 പഞ്ചായത്ത് സമിതിയിലും 88 സില പരിഷത്ത് സീറ്റിലും വിജയിച്ചു. 78 പഞ്ചായത്ത് സമിതികളില്‍ അറുപതിലും കോണ്‍ഗ്രസിന് അധ്യക്ഷന്മാരുണ്ടാവും. ബിജെപിക്ക് ആകെ 14 പഞ്ചായത്ത് സമിതികളാണ് നേരിയ ഭൂരിപക്ഷം ലഭിച്ചത്. ആറ് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുന്നത്. 119 സീറ്റിന്റെ മുന്‍തൂക്കമാണ് കോണ്‍ഗ്രസിനുള്ളത്. ജയത്തോടെ അശോക് ഗെലോട്ടിന്റെ കരുത്ത് രാജസ്ഥാനില്‍ പ്രകടമായിരിക്കുകയാണ്.

7

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന സന്ദേശമാണ് പ്രശാന്ത് രാഹുലിന് നല്‍കുന്നത്. ജി23 നേതാക്കളെ പിണക്കി കൊണ്ടുപോകാന്‍ സാധിക്കില്ല. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയും ഉപദേശക സമിതിയിലേക്ക് കൊണ്ടുവരാനാണ് പ്ലാന്‍. ഇവര്‍ക്ക് രാജ്യസഭാ സീറ്റിന് പകരം ബിജെപിയുടേതിന് സമാനമായി ബൗദ്ധിക് മണ്ഡല്‍ ഒരുക്കും. മുകള്‍ തട്ടിലുള്ളവരെല്ലാം മാറും. പ്രിയങ്ക ഗാന്ധിക്ക് നിര്‍ണായക റോളുണ്ടാവും. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ഓരോ മേഖലയുടെ ചുമതല നല്‍കും. കമല്‍നാഥിനായിരിക്കും ഉത്തരേന്ത്യയുടെ ചുമതല നല്‍കുക. സച്ചിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയാവും ലഭിക്കുക. ദക്ഷിണേന്ത്യയുടെ ചുമതല രാഹുല്‍ തന്നെ ഏറ്റെടുത്താലും അദ്ഭുതപ്പെടാനില്ല.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
    8

    ദക്ഷിണേന്ത്യയില്‍ നന്നായി തന്നെ കോണ്‍ഗ്രസ് ശ്രദ്ധിക്കും. 50 സീറ്റ് എന്ന ടാര്‍ഗറ്റ് വെച്ചാണ് കോണ്‍ഗ്രസ് ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുക. തമിഴ്‌നാട്ടില്‍ പുതിയ നേതൃത്വം അതിന്റെ ഭാഗമായി വരും. കര്‍ണാടകത്തിലും തെലങ്കാനയിലും നേതൃത്വം പുതിയതാണ്. ആന്ധ്രപ്രദേശില്‍ കംപ്ലീറ്റ് അഴിച്ചുപണി ഉണ്ടാവും. നിലവില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിനില്ല. ഇത് മാറ്റിയെടുക്കാനാണ് നിര്‍ദേശം. ജഗന്‍ മോഹന്‍ റെഡ്ഡി പ്രതിപക്ഷ സഖ്യത്തില്‍ ഇല്ലാത്തോണ്ട് കോണ്‍ഗ്രസിന് ഇവിടെ സ്വതന്ത്രമായി മത്സരിക്കും. അതേസമയം ത്രിപുരയിലും അസമിലും തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനാണ് പ്രശാന്ത് ശ്രമിക്കുന്നത്. മമതയെയും കോണ്‍ഗ്രസിനെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും കിഷോറിനുണ്ട്.

    പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+