ലൂസീഞ്ഞോയെ അടര്‍ത്തിയെടുത്തു, പകരം കനയ്യ വന്നു, പ്രശാന്തിനെ വിശ്വസിക്കാതെ കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണ്. പ്രശാന്ത് കിഷോറിനെ കൊണ്ടുവരണോ വേണ്ടോ എന്നതിലാണ് കണ്ഫ്യൂഷന്. കഴിഞ്ഞ ദിവസം ഗോവയില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ലൂസീഞ്ഞോ ഫലെയ്റോ പാര്‍ട്ടി വിട്ടത് പ്രശാന്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. ഇത് ഗാന്ധി കുടുംബത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. എന്നാല്‍ മറുവശത്ത് രണ്ട് പ്രധാന യുവനേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുകയും ചെയ്തു.
കോണ്‍ഗ്രസിലെ അസംതൃപ്തരെ തൃണമൂലിലേക്കും മറ്റ് പാര്‍ട്ടികളിലെ അസംതൃപ്തരെ കോണ്‍ഗ്രസിലേക്കും കൊണ്ടുവരുന്ന രീതിയാണ് പ്രശാന്ത് കിഷോര്‍ പിന്തുടരുന്നത് ഇത് ശരിക്കും കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്. നേതാക്കളെ പ്രശാന്ത് കൊണ്ടുപോകുന്നത് അത്ര നല്ല രീതിയല്ലെന്ന് ജി23യും പറയുന്നു. പ്രശാന്ത് കൂടുതല്‍ സഹകരിക്കുന്നത് തൃണമൂലുമായിട്ടാണെന്നതും പ്രശ്നമാണ്. രണ്ട് രാജികളുടെയും കൂടുതല്‍ വിവരങ്ങളിലേക്ക്....

തന്നെ സമീപിച്ചത് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ഐപാക്കുമാണ് ലൂസീഞ്ഞോ ഫലെയ്റോ പറയുന്നു. തന്നോട് ഇവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പറഞ്ഞത്. മമത ബാനര്‍ജിയെയോ അഭിഷേക് ബാനര്‍ജിയെയോ താന്‍ കണ്ടിട്ടിയേല്ല. അവര്‍ വലിയ നേതാക്കളാണ്. തൃണമൂലിന്റെ മാത്രമല്ല, ദേശീയ തലത്തിലെ വലിയ നേതാക്കളാണ് ഇരുവരും. എന്നാല്‍ പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഇവരെ കണ്ടിരുന്നില്ല. പ്രശാന്ത് കിഷോറിനെ ഞാന്‍ കണ്ടു. കോണ്‍ഗ്രസിന് വിടുന്നതിന് മുമ്പായിരുന്നു ഇത്. ഞങ്ങള്‍ ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദ്ദേഹത്തെ ആവശ്യത്തെ തുടര്‍ന്നാണ് താന്‍ തൃണമൂലില്‍ ചേര്‍ന്നതെന്നും ലൂസീഞ്ഞോ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് തൃണമൂല്‍ തിരഞ്ഞെടുത്തത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ഐ പാക്കില്‍ നിന്ന് ഞാന്‍ സഹായം പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ ബംഗാളില്‍ നിന്നുള്ള ടീമല്ല. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുള്ളവരാണെന്ന് ലൂസീഞ്ഞോ പറയുന്നു. ഗോവയിലെ 40 സീറ്റിലും തൃണമൂല്‍ മത്സരിക്കും. പാര്‍ട്ടിക്ക് ഒരു സഖ്യവും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമത വൈകാതെ തന്നെ സംസ്ഥാനത്തെത്തും. പുതുമുഖങ്ങള്‍ക്കാണ് തൃണമൂല്‍ അവസരം നല്‍കുക. 40 പുതുമുഖങ്ങള്‍ ഗോവയില്‍ മ്ത്സരിക്കുമെന്നും ലൂസീഞ്ഞോ പറഞ്ഞു.

ലൂസീഞ്ഞോയുടെ വെളിപ്പെടുത്തലോടെ പ്രശാന്ത് നേരിട്ട് വിമതരായി നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ കാണുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഐപാക്ക് ഗോവയില്‍ സര്‍വേ നടത്തുന്നുണ്ട്. അ ടുത്ത 15 ദിവസത്തിനുള്ളില്‍ ഈ സര്‍വേ ഫലം പുറത്തുവിടുമെന്ന് ലൂസീഞ്ഞോ പറയുന്നു. അതിന് ശേഷം ഗോവ പിടിക്കാനുള്ള പ്ലാന്‍ തയ്യാറാക്കും. അസേമയം കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയില്ലാതെയാണ് ഗോവയില്‍ പ്രവര്‍ത്തിച്ചത്. ഏറ്റവും വലിയ കക്ഷിയായിട്ടും അവര്‍ 2017ല്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചില്ല. അവകാശവാദം പോലും ഉന്നയിച്ചില്ല. അതുകൊണ്ടാണ് ബിജെപിയിലേക്ക് അധികാരം പോയതെന്നും ലൂസീഞ്ഞോ പറഞ്ഞു.

പ്രശാന്തിനെ കോണ്‍ഗ്രസ് ഇനിയും ഭയപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ ഇപ്പോഴും പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവര്‍ ഏത് നിമിഷവും കൂറുമാറുമെന്ന് ഉറപ്പാണ്. സംസ്ഥാന നേതൃത്വത്തിനെതിരെ കലിപ്പിലാണ് ഇവര്‍. ബിജെപിയുമായി അടുപ്പമുണ്ട് ഈ നേതാക്കള്‍ക്ക്. അതുകൊണ്ട് ഏത് നിമിഷവും പാര്‍ട്ടി വിടുമെന്ന സൂചന ശക്തമാണ്. ഇപ്പോഴത്തെ കോണ്‍ഗ്രസിന് ഗോവയില്‍ അധികാരം പിടിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസില്‍ തുടരാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ഇവരെ പ്രശാന്ത് സമീപിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മത്സരിക്കാനായി പുതുമുഖങ്ങളെ ആശ്രയിക്കേണ്ടി വരും കോണ്‍ഗ്രസിന്.

അതേസമയം കനയ്യകുമാറിന്റെ കോണ്‍്ഗ്രസ് പ്രവേശനത്തിന് പിന്നില്‍ പ്രശാന്ത് കിഷോറാണ്. ഇക്കാര്യം മുഹമ്മദ് മുഹ്സിന് എംഎല്‍എയും പറയുന്നു. പക്ഷേ രാഹുലിന്റെ ടീം വന്‍ പരാജയമാണെന്ന് അദ്ദേഹം പറയുന്നു. രാഹുലിനൊപ്പമുള്ളവരാണ് ബിജെപിയില്‍ ചേരുന്നത്. രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറിന്റെ കെണിയിലാണ് കോണ്‍ഗ്രസ് വീണിരിക്കുന്നതെന്നും മുഹ്സിന് പറയുന്നു. രാഹുലിന് അധ്യക്ഷ സ്ഥാനം തിരികെ കിട്ടാനാണ് ഇപ്പോഴത്തെ കളികള്‍. എന്നാല്‍ ബിജെപിക്ക് അടക്കം ഗുണം ചെയ്യുന്ന ദീര്‍ഘകാല പദ്ധതികളാണ് പ്രശാന്ത് നടത്തിയെടുക്കുന്നത്. ബഹുജന സമരങ്ങളിലൂടെ വളര്‍ന്ന് വന്ന നേതാക്കളെ കോണ്‍ഗ്രസിലെത്തിച്ച്, അവരെ നിര്‍ജീവമാക്കുന്നതാണ് പ്രശാന്തിന്റെ പ്ലാന്‍.

ബീഹാറില്‍ കനയ്യയെ അധ്യക്ഷനാക്കാന്‍ പ്ലാനുണ്ട്. ഒപ്പം ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനവും ഓഫര്‍ ചെയ്തിട്ടുണ്ടെന്നും മുഹ്സിന് പറഞ്ഞു. അതേസമയം കനയ്യയെ പ്രശാന്ത് കിഷോറാണ് കൊണ്ടുവന്നതെങ്കിലും അദ്ദേഹത്തിന്റെ വോട്ടുബാങ്കിന്റെ കാര്യത്തില്‍ ഇപ്പോഴും ജി23 നേതാക്കള്‍ക്ക് സംശയമുണ്ട്. ബെഗുസരയില്‍ നാല് ലക്ഷം വോട്ടിനാണ് കനയ്യകുമാര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റത്. അങ്ങനൊരു നേതാവിനെ കോണ്‍ഗ്രസിന് കിട്ടിയിട്ട് എന്ത് കാര്യം എന്നാണ് ചോദ്യം. ഒരുപക്ഷേ ജെഎന്‍യുവിലെ തുക്ക്ഡെ തുക്ക്ഡെ പരാമര്‍ശം കോണ്‍ഗ്രസിന് ബാധ്യതയാവാനാണ് സാധ്യത. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ പ്രചാരണം ബിജെപി ആരംഭിക്കാനാണ് സാധ്യത.

ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് കരുത്തില്‍ പക്ഷേ രാഹുല്‍ ഗാന്ധിക്ക് സംശയങ്ങളില്ല. ഗുജറാത്തില്‍ മികച്ച ജയം തന്നെയാണ് മേവാനി നേടിയത്. ഒബിസി-ദളിത് വോട്ടുകളില്‍ ജിഗ്നേഷ് മേവാനിക്ക് സ്വാധീനവുമുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചതും ജിഗ്നേഷിന്റെയും ഹര്‍ദിക് പട്ടേലിന്റെയും മികവായിരുന്നു. അതുപോലെ കനയ്യകുമാറിന് കോണ്‍ഗ്രസിനെ സഹായിക്കാനാവുമോ എന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ കനയ്യയെ പോലുള്ള നേതാക്കള്‍ വിലയ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ നടത്താനും സാധ്യത ശക്തമാണ്.
Recommended Video

രാഹുല്‍ ഗാന്ധിയാണ് പ്രശാന്തിന്റെ തീരുമാനങ്ങളുടെ പ്രശ്നങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത്. മറ്റ് പാര്‍ട്ടികളിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താനും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനും രാഹുല്‍ പ്രശാന്തിന് അനുമതി നല്‍കിയിരിക്കുകയാണ്. പ്രശാന്ത് ഈ നിര്‍ദേശം കേള്‍ക്കുകയും അതുപോലെ മമത ബാനര്‍ജിയെ സഹായിക്കുകയും ചെയ്യുന്നു. പല സംസ്ഥാനങ്ങളിലായി അതൃപ്തിയിലുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ട്. ഇവരെയെല്ലാം പ്രശാന്ത് ബന്ധപ്പെട്ടേക്കും. സ്വന്തം പാര്‍ട്ടിയിലുള്ള പല നേതാക്കളെയും വിശ്വാസമില്ല എന്ന് അദ്ദേഹം പ്രശാന്തിനോട് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ സച്ചിന് പൈലറ്റ് അടക്കം ഇടഞ്ഞ് നില്ക്കുമ്പോള് അത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയായി മാറുമെന്നാണ് ഭയം.












Click it and Unblock the Notifications