കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ക്യാമ്പിലെത്തി പ്രശാന്ത് കിഷോര്‍.... നേതാക്കളുമായി ചര്‍ച്ച, നിതീഷിനെ നേരിടാന്‍ ആര്‍മി!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കി പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസുമായി അദ്ദേഹം കൈകോര്‍ക്കുമെന്നാണ് സൂചന. പ്രതിപക്ഷ ക്യാമ്പില്‍ അദ്ദേഹം അപ്രതീക്ഷിതമായി എത്തിയിരിക്കുകയാണ്. എന്‍ഡിഎ സഖ്യത്തെ വീഴ്ത്താനുള്ള കാര്യങ്ങളിലാണ് ചര്‍ച്ച നടന്നത്. ഇതോടെ നിതീഷിനെതിരെ പരസ്യമായ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് വന്‍ പ്രതീക്ഷ കൂടിയാണിത്.

അതേസമയം വിവിധ സംസ്ഥാനങ്ങളിലെ വികസനവും ബീഹാറിലെ അവസ്ഥയും താരതമ്യം ചെയ്തായിരുന്നു കഴിഞ്ഞ ദിവസം നിതീഷിനെതിരെ കിഷോര്‍ രംഗത്ത് വന്നത്. ബീഹാറിന്റെ വികസന മുരടിപ്പിന് കാരണം നിതീഷാണെന്ന പ്രചാരണവും കിഷോര്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സഹായം സ്വീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

പ്രതിപക്ഷ ക്യാമ്പിലെത്തി

പ്രതിപക്ഷ ക്യാമ്പിലെത്തി

ബാത്ത് ബീഹാര്‍ കീ എന്ന ക്യാമ്പയിന്‍ പ്രശാന്ത് കിഷോര്‍ ജെഡിയുവിനെതിരെ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പ്രതിപക്ഷ ക്യാമ്പിലെത്തിയത്. യുവാക്കളെ നിതീഷിനെതിരെ അണിനിരത്താനാണ് കിഷോര്‍ പദ്ധതിയിടുന്നത്. മോദിയുടെ തന്ത്രത്തിന്റെ അതേ വശമാണിത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി ബീഹാറിനെ മാറ്റാനുള്ള ക്യാമ്പയിനാണിത്. കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും ഈ ക്യാമ്പയിന്റെയും ഭാഗമാക്കാനാണ് ശ്രമം.

രാഷ്ട്രീയ നേട്ടം ഇങ്ങനെ

രാഷ്ട്രീയ നേട്ടം ഇങ്ങനെ

കിഷോറിന്റെ ക്യാമ്പയിന്‍ വലിയ ജനപ്രീതി നേടിയാല്‍ അതിലൂടെയുണ്ടാവുന്ന രാഷ്ട്രീയ നേട്ടമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. 2005ല്‍ ലാലു പ്രസാദ് യാദവിനെ തകര്‍ത്ത് നിതീഷ് അധികാരത്തിലെത്തിയത് യുവാക്കളുടെ പിന്തുണ കൊണ്ടായിരുന്നു. അന്ന് മാറ്റം എന്ന കാര്യമാണ് നിതീഷ് മുന്നോട്ട് വെച്ചത്. ഇതേ തന്ത്രം തന്നെയാണ് കിഷോര്‍ പുറത്തെടുത്തിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ആര്‍എല്‍എസ്പി, എന്നിവര്‍ കിഷോറിനൊപ്പമുണ്ട്.

യൂത്ത് ആര്‍മി

യൂത്ത് ആര്‍മി

പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് ഭയപ്പെടാനില്ല. പക്ഷേ യൂത്ത് ആര്‍മിയെ സംഘടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കിഷോര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് ശക്തമായാല്‍ നിതീഷിന്റെ അടിത്തറ തകരും. അത് ബിജെപിയെയും ദുര്‍ബലമാക്കും. അതേസമയം ജെഡിയു പ്രശാന്ത് കിഷോറിന്റെ ഓരോ നീക്കത്തെയും പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്നാല്‍ ആര്‍ജെഡി കിഷോറിനൊപ്പം സഖ്യം ചേരുന്നതില്‍ ജാഗ്രതതയിലാണ്. നിതീഷ് മഹാസഖ്യം വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നതിന് പിന്നില്‍ കിഷോറാണെന്ന് ലാലു നേരത്തെ പറഞ്ഞിരുന്നു.

ഭയന്ന് വിറച്ച് ബിജെപി

ഭയന്ന് വിറച്ച് ബിജെപി

പ്രശാന്ത് കിഷോറിന്റെ യൂത്ത് ആര്‍മി ബിജെപിയെ ശരിക്കും വിറപ്പിച്ചിരിക്കുകയാണ്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എത്രയും പെട്ടെന്ന് ബീഹാറില്‍ എത്താന്‍ ഒരുങ്ങുകയാണ്. അദ്ദേഹത്തെ അവഗണിച്ചാല്‍ ദില്ലിയിലെ ഫലം ആവര്‍ത്തിക്കുമെന്നാണ് അമിത് ഷായ്ക്ക് ബീഹാറില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ്. ജില്ലാ യൂണിറ്റുകളില്‍ മാസങ്ങളോളം കേന്ദ്രീകരിക്കാനാണ് നദ്ദ്യുടെ തീരുമാനം. പുതിയ അംഗങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസ് നേരത്തെ തുടങ്ങിയത് കൊണ്ട് നദ്ദയുടെ വരവ് പരാജയമാകും.

കുതിപ്പ് തുടരുന്നു

കുതിപ്പ് തുടരുന്നു

2.75 ലക്ഷം പേരാണ് പ്രശാന്ത് കിഷോറിന്റെ ക്യാമ്പയിന്റെ ഭാഗമായിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ എത്തിയിരിക്കുന്നത്. 100 ദിവസത്തിനുള്ളില്‍ 1 കോടി പേരെയാണ് ക്യാമ്പയിന്റെ ഭാഗമാക്കുക. അതേസമയം ക്യാമ്പയിന്റെ ഭാഗമാകാന്‍ മിസ്ഡ് കോള്‍ നമ്പറും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് കിഷോറിനെ പിന്തുണയ്ക്കുന്നതിന്റെ കാര്യവും ഈ പദ്ധതി മുന്നില്‍ കണ്ടാണ്. നിതീഷിനോട് ഇടഞ്ഞ് നില്‍ക്കുന്ന യുവാക്കളെ കൈയ്യിലെടുക്കാന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. ഓരോ വാര്‍ഡിലെയും പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് അത് പ്രകടന പത്രികയും ഭാഗമാക്കാനാണ് പദ്ധതിയിടുന്നത്.

സോഷ്യല്‍ എഞ്ചിനീയറിംഗ്

സോഷ്യല്‍ എഞ്ചിനീയറിംഗ്

ആര്‍ജെഡി പക്ഷേ പ്രശാന്ത് കിഷോറിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. പകരം സോഷ്യല്‍ എഞ്ചിനീയറിംഗ് അഥവാ ജാതി സമവാക്യങ്ങള്‍ മാറ്റിയെഴുതാനാണ് ലക്ഷ്യമിടുന്നത്. മുസ്ലീം വോട്ടുകളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്‍ജെഡി ഇത്തവണ മുന്നോക്ക വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. കുശ്വാഹ, ജിതന്‍ റാം മാഞ്ചി എന്നിവര്‍ക്കാണ് ദളിത് വോട്ടുകള്‍ നേടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇങ്ങനെ പ്രവര്‍ത്തന മേഖല തരം തിരിച്ച് നല്‍കുന്നത് സമ്മര്‍ദമില്ലാതെ ബിജെപിയെ നേരിടുന്നതിന് സഹായകരമാകുമെന്നാണ് തേജസ്വി യാദവിന്റെ വിലയിരുത്തല്‍.

ബീഹാറില്‍ വജ്രായുധവുമായി കോണ്‍ഗ്രസ്.... നിതീഷിനെ പൂട്ടാന്‍ രാഹുല്‍, ബിജെപിക്കെതിരെ ഹിന്ദു ഫോര്‍മുലബീഹാറില്‍ വജ്രായുധവുമായി കോണ്‍ഗ്രസ്.... നിതീഷിനെ പൂട്ടാന്‍ രാഹുല്‍, ബിജെപിക്കെതിരെ ഹിന്ദു ഫോര്‍മുല

English summary
prashant kishor meets opposition leaders in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X