പ്രതിപക്ഷത്ത് കോണ്‍ഗ്രസ് വേണമെന്നില്ല, മമതയുടെ മോഹം പരസ്യമാക്കി പ്രശാന്ത്, രാഹുലിനെതിരെ ഒളിയമ്പ്
ദില്ലി: കോണ്‍ഗ്രസിനെതിരെ വലിയൊരു പോരാട്ടത്തിലാണ് പ്രശാന്ത് കിഷോറും മമത ബാനര്‍ജിയും. ഇരുവരും ചേര്‍ന്ന് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോറഴും 20 ശതമാനം വോട്ടാണ് ഉയര്‍ത്തി കാണിക്കുന്നത്. ഏത് ദുര്‍ബലാവസ്ഥിയും ഇരുപത് ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അവകാശപ്പെടുന്നത്.
യുപിയില്‍ 110 സീറ്റ് കുറയും, നാലിടത്ത് ബിജെപിക്ക് വെല്ലുവിളി, പഞ്ചാബില്‍ ത്രില്ലര്‍, എബിപി സര്‍വേ
എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുകയാണ്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഇല്ലെങ്കിലും സഖ്യത്തിന് ഒന്നും സംഭവിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസില്ലാതെയാണ് പ്രതിപക്ഷ ഐക്യം മമത രൂപീകരിക്കുന്നതെന്ന് ഉറപ്പായിരിക്കുകയാണ്.

പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനെ ആവശ്യമില്ലെന്ന് പ്രശാന്ത് കിഷോര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കുമ്പോള്‍ അത് കോണ്‍ഗ്രസ് വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് പ്രശാന്ത് പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ പ്രശാന്ത് ഒളിയമ്പെയ്തു. കാന്‍ഡില്‍ മാര്‍ച്ചും ട്വീറ്റും കൊണ്ട് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒരിക്കലും സാധിക്കില്ലെന്നും പ്രശാന്ത് പറഞ്ഞു. കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് നേതാക്കള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആദ്യം ഒരു അധ്യക്ഷനെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അതൊന്നും ചെയ്യാതെ ഇന്നയാളാണ് അധ്യക്ഷന്‍ എന്ന് പറയുന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവും ഉണ്ടാവാന്‍ പോകുന്നില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ മുന്നണി സ്ഥാപിക്കാനുള്ള മമതയുടെ നീക്കമാണ് പ്രശാന്ത് തുറന്ന് പറഞ്ഞിരിക്കുന്നത്. മോദിയെ നേരിടാന്‍ മമത പുതിയൊരു തന്ത്രം ഉണ്ടാക്കിയിട്ടുണ്ടെന്നും, അതില്‍ കോണ്‍ഗ്രസിന് റോള്‍ ഇല്ലെന്നും നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. എന്നാല്‍ മമത കൂടുതല്‍ കക്ഷികളെ തനിക്കൊപ്പം ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന നിലപാടാണ് ശിവസേന സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം ചേരുമെന്ന് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിയിലും ഗോവയിലുമെല്ലാം കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ മത്സരിച്ചേക്കും ശിവസേന. വൈകാതെ യുപിഎയിലും ചേരും.

മമത പക്ഷേ നിരാശപ്പെടുന്നില്ല. പ്രശാന്ത് ഒരുക്കുന്ന തന്ത്രങ്ങള്‍ ആ വിധത്തിലുള്ളതാണ്. കോണ്‍ഗ്രസ് ഇന്ത്യ മുഴുവന്‍ തകര്‍ത്ത് ആ വോട്ട് തൃണമൂലിലേക്ക് കൊണ്ടുവരിക എന്ന ഗംഭീര പ്ലാനാണ് പ്രശാന്തിന്റെ മുന്നിലുള്ളത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും കേരളത്തിലും കര്‍ണാടകത്തിലും നേതാക്കളെ അടര്‍ത്തിയെടുക്കാനും പ്രശാന്ത് നീക്കം തുടങ്ങിയിട്ടുണ്ട്. ഇവിടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മമതയ്ക്ക് വേണ്ടി പ്രശാന്ത് സംസാരിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ പതനം അടുത്ത് തുടങ്ങിയതാണെന്ന് പലരും കരുതുന്നു. കോണ്‍ഗ്രസ് രാജ്യത്താകെ വന്‍ ഭൂരിപക്ഷം അവസാനം നേടിയത് 1984ലാണ്. അതിന് ശേഷം ഒറ്റയ്ക്ക് ജയം നേടിയിട്ടില്ലെന്നും പ്രശാന്ത് പറയുന്നു.

കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്ന പല നേതാക്കള്‍ക്കും അതിനെ കുറിച്ച് അറിയുക പോലുമില്ലായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ വക്കിലായിരുന്നു ഞാന്‍. വലിയ എതിര്‍പ്പുകളും അക്കാര്യത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിച്ചില്ലെന്നും പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ് പത്ത് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് 90 ശതമാനം തിരഞ്ഞെടുപ്പും പരാജയപ്പെട്ടതാണ്. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരെയും കേള്‍ക്കാന്‍ തയ്യാറാണ്. അതാണ് അദ്ദേഹത്തിന്റെ കരുത്ത്. ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മോദിക്ക് കൃത്യമായി അറിയാമെന്നും പ്രശാന്ത് വ്യക്തമാക്കി.

ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ ശക്തമായൊരു തന്ത്രം വേണം. അത് കോണ്‍ഗ്രസിനില്ലെന്നും പ്രശാന്ത് പറയുന്നു. അതേസമയം തൃണമൂലിന്റെ അടുത്ത ലക്ഷ്യം ബീഹാറാണ്. ഇവിടെ പ്രശാന്ത് തന്നെയാണ് പാര്‍ട്ടിയുടെ മുഖമാവുക. ഇതിന്റെ ഭാഗമായിട്ടാണ് ദേശീയ തലത്തില്‍ ഒന്നാകെ പുതിയൊരു സഖ്യത്തിനായി മമതയെ പ്രശാന്ത് സഹായിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഗാന്ധി കുടുംബത്തെ മാറ്റുക എന്ന ലക്ഷ്യത്തിനാണ് പ്രശാന്തും മമതയും തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ യാതൊരു മാറ്റവുമില്ലാതെ മുന്നോട്ട് പോവുന്ന കോണ്‍ഗ്രസിന്റെ നയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം അമര്‍ഷമുണ്ട്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ബാധ്യതയാണെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തെ പല പാര്‍ട്ടികള്‍ക്കുമുള്ളത്. ബിജെപിയെ വീഴ്ത്താന്‍ ഇത് തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications