കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 110 സീറ്റ് കുറയും, നാലിടത്ത് ബിജെപിക്ക് വെല്ലുവിളി, പഞ്ചാബില്‍ ത്രില്ലര്‍, എബിപി സര്‍വേ

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ നഷ്ടമുണ്ടാകുമെന്ന് എബിപി സര്‍വേ. അഞ്ചില്‍ നാലിടത്തും ബിജെപി അധികാരം പിടിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. പഞ്ചാബില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയാവുമെന്നാണ് സര്‍വേയിലെ പ്രവചനം.

എസ്പിക്ക് ജയമൊരുക്കാന്‍ പ്ലാനുമായി കോണ്‍ഗ്രസ്, പ്രിയങ്കയുടെ ടാര്‍ഗറ്റ് ആ വോട്ടുബാങ്ക്എസ്പിക്ക് ജയമൊരുക്കാന്‍ പ്ലാനുമായി കോണ്‍ഗ്രസ്, പ്രിയങ്കയുടെ ടാര്‍ഗറ്റ് ആ വോട്ടുബാങ്ക്

അതേസമയം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്. നേരത്തെ ആദ്യ രണ്ട് ഘട്ടത്തില്‍ പുറത്തുവന്ന സര്‍വേകളിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെങ്കിലും അധികാരം പിടിക്കില്ലെന്ന് എബിപി സര്‍വേ പ്രവചിച്ചിരുന്നു. യുപിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും പ്രവചിച്ചിരുന്നു.

1

ബിജെപി കടുത്ത പോരാട്ടമാണ് നാല് സംസ്ഥാനങ്ങളില്‍ നേരിടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങള്‍ ബിജെപി പിടിക്കുമെന്നാണ് എബിപി സര്‍വേ പ്രവചിക്കുന്നത്. പഞ്ചാബില്‍ തൂക്കുസഭ വരുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഇവിടെ കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസും എഎപിയും തമ്മില്‍ നടക്കുന്നത്. ഒരാള്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല. എഎപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് സര്‍വേ പറയുന്നു. നിലവില്‍ പഞ്ചാബില്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ബാക്കിയുള്ള നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണത്തിലുള്ളത്. ഡിസംബര്‍ ആദ്യ വാരം നടത്തിയ സര്‍വേയിലാണ് പോരാട്ടം കടുത്തിരിക്കുകയാണെന്ന് വ്യക്തമാകുന്നത്.

2

യുപിയില്‍ യോഗി ആദിത്യനാഥും അഖിലേഷ് യാദവുമാണ് ജനപ്രീതിയില്‍ മുന്നിലുള്ള നേതാക്കളെന്ന് സര്‍വേ പറയുന്നു. ഇവര്‍ രണ്ട് പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ കൂടുതലായി പിന്തുണയ്ക്കുന്നുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. പഞ്ചാബില്‍ കാര്‍ഷിക നിയമം പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് വേദിയെ തന്നെ മാറ്റിമറിക്കുമെന്ന് സര്‍വേ പറയുന്നു. പക്ഷേ നിലവില്‍ എഎപി തന്നെയാണ് മുന്നിലുള്ളത്. 50 മുതല്‍ 56 സീറ്റ് വരെ ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ നേടും. അതേസമയം കോണ്‍ഗ്രസിന്റെ സീറ്റ് വീണ്ടും കുറഞ്ഞിരിക്കുകയാണ്. നേരത്തെ 50 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നത്. ഇപ്പോള്‍ 39 മുതല്‍ 45 സീറ്റ് വരെ ലഭിക്കുമെന്ന് സര്‍വേ പറയുന്നു.

3

ഉത്തരാഖണ്ഡില്‍ ബിജെപി തന്നെ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ ഇവിടെ പോരാട്ടം കടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് സര്‍വേയില്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് വളരെ അടുത്തെത്തു. എഎപി വളരെ പിന്നിലായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബിജെപിക്ക് 39.8 ശതമാനം വോട്ടാണ് ലഭിക്കുക. കോണ്‍ഗ്രസിന് 35,7 ശതമാനം വോട്ടും ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യമിട്ടെത്തിയ എഎപി 12.6 ശതമാനം വോട്ടിലൊതുങ്ങും. ഗോവയിലും ബിജെപി തന്നെയാണ് പോപ്പുലര്‍ പാര്‍ട്ടി. ഇത്തവണ 17 മുതല്‍ 21 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ബിജെപി മറ്റ് കക്ഷികളെ കൂട്ടി അധികാരം പിടിക്കുകയായിരുന്നു.

4

ഗോവയില്‍ രണ്ടാം സ്ഥാനത്തിനായി കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇതില്‍ മുന്‍തൂക്കം എഎപിക്കാണ്. അഞ്ച് മുതല്‍ ഒന്‍പത് സീറ്റ് എഎപി ഗോവയില്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേയില്‍ പ്രവചനം. കോണ്‍ഗ്രസ് നാല് മുതല്‍ എട്ട് സീറ്റ് വരെ നേടും. ഗോവയില്‍ മറ്റ് പ്രാദേശിക പാര്‍ട്ടികളും പുതിയ പാര്‍ട്ടികളും നിര്‍ണായക ശക്തിയായിരിക്കും. ഇവര്‍ ആറ് മുതല്‍ പത്ത് സീറ്റ് വരെ ലഭിച്ചേക്കാമെന്നും സര്‍വേ പറയുന്നു. മണിപ്പൂരിലും കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസുമായി ബിജെപി നടത്തുന്നത്. പക്ഷേ നേരിയ ജയം ബിജെപി നേടും. 29 മുതല്‍ 33 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസ് 23 മുതല്‍ 27 സീറ്റ് വരെ നേടി തൊട്ടുപിന്നിലെത്തും.

5

യുപിയില്‍ ബിജെപി വന്‍ വെല്ലുവിളിയാണ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് നേരിടുന്നത്. 212 മുതല്‍ 224 സീറ്റ് വരെ യുപിയില്‍ ബിജെപി നേടിയേക്കും സര്‍വേ പറയുന്നു. വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പ് കൂടിയാണ് യുപിയില്‍ നടക്കുന്നത്. അതേസമയം 2017ല്‍ 325 സീറ്റ് ബിജെപി നേടിയിരുന്നു. ഇത്തവണ 110 സീറ്റോളമാണ് ബിജെപിക്ക് കുറയുക. 40.4 ശതമാനം വോട്ട് യുപിയില്‍ ബിജെപിക്ക് ലഭിക്കും. 2017ല്‍ ഇത് 41.4 ശതമാനമായിരുന്നു. അതേസമയം പ്രവചനം ഫലിച്ചാല്‍ യുപി തുടര്‍ച്ചയായ രണ്ടാം തവണ ഭരിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാറും. സമാജ് വാദി പാര്‍ട്ടിയുടെ സീറ്റ് നിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടാവുക. 151 മുതല്‍ 163 സീറ്റ് വരെ പാര്‍ട്ടി നേടും. ബിഎസ്പി 12 മുതല്‍ 24 വരെ സീറ്റും, കോണ്‍ഗ്രസ് പത്ത് സീറ്റിലും ഒതുങ്ങും.

6

കോണ്‍ഗ്രസ് 2017ല്‍ 7 സീറ്റാണ് ആകെ നേടിയത്. ഇതില്‍ നിന്ന് സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് എബിപി സര്‍വേ പറയുന്നു. എസ്പിക്ക് 33.6 ശതമാനം വോട്ട് ലഭിക്കും. ബിഎസ്പി 13.2 ശതമാനം വോട്ടില്‍ ഒതുങ്ങും. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനവും പത്തില്‍ താഴെയായിരിക്കും. കോണ്‍ഗ്രസിന് നിലവിലെ സാഹചര്യത്തില്‍ യാതൊരു നേട്ടവും ഒരു സംസ്ഥാനത്ത് നിന്നും ലഭിക്കില്ല. പഞ്ചാബില്‍ മാത്രമാണ് കടുത്ത പോരാട്ടം നടക്കുന്നത്. 59 സീറ്റ് ലഭിച്ചാല്‍ മാത്രമേ പഞ്ചാബില്‍ ഭൂരിപക്ഷം ലഭിക്കൂ. 23.7 ശതമാനം പേരും മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാളിന്റെ പേരാണ് നിര്‍ദേശിച്ചത്. പഞ്ചാബില്‍ മൂന്ന് സീറ്റ് വരെ ബിജെപി നേടിയേക്കും. അമരീന്ദറിന്റെ പാര്‍ട്ടിക്കൊപ്പമാണ് ഇത്തവണ ബിജെപി സഖ്യമുണ്ടാക്കുക.

7

അതേസമയം കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ ആഞ്ഞുപിടിച്ചാല്‍ കോണ്‍ഗ്രസിന് ജയിക്കാനാവുമെന്ന സൂചനയും സര്‍വേ നല്‍കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ ആകെ നാല് സീറ്റിന്റെ വ്യത്യാസം മാത്രമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത്. ബിജെപി 33 മുതല്‍ 39 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിനാണെങ്കില്‍ 35 സീറ്റ് വരെ പരമാവധി ലഭിച്ചേക്കാം. ബിജെപിക്ക് 39.8 ശതമാനം വോട്ടുകള്‍ ലഭിക്കാം. കോണ്‍ഗ്രസ് 35.7 ശതമാനം വോട്ടോടെ രണ്ടാമതെത്തും. ഹരീഷ് റാവത്താണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനെന്ന് 33 ശതമാനം പേര്‍ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി രണ്ടാം സ്ഥാനത്താണ്. 2017ല്‍ 57 സീറ്റ് നേടിയാണ് ബിജെപി ഉത്തരാഖണ്ഡില്‍ അധികാരം പിടിച്ചത്.

8

ഗോവയില്‍ വിഭാഗീയത കാരണമാണ് കോണ്‍ഗ്രസ് അധികാരം കൈവിടുന്നതെന്ന് ഉറപ്പാണ്. 30 ശതമാനം വോട്ട് ബിജെപി ഇവിടെ ലഭിക്കും. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ തന്നെയാണ് ഭൂരിഭാഗം പേരും ഇവിടെ പിന്തുണയ്ക്കുന്നത്. എഎപി ഇത്തവണ തിരിച്ചുവരുമെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസാണ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുക. മണിപ്പൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇവിടെയും മികച്ച പ്രചാരണം നടത്തിയാല്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതുവരെ ഹൈക്കമാന്‍ഡ് ഇത് ഗൗരവത്തോടെ എടുത്തിട്ടില്ല. സംസ്ഥാന നേതൃത്വവും വേണ്ട രീതിയില്‍ പ്രചാരണം ശക്തമാക്കിയിട്ടില്ല. ഇതാണ് ബിജെപിയുടെ സാധ്യതകള്‍ ശക്തമാക്കുന്നത്.

രാഹുലും പ്രിയങ്കും ഇല്ലാത്ത കോണ്‍ഗ്രസ്, മമതയുടെ മിഷന്‍ 2024 ഇങ്ങനെ, ജി23 എളുപ്പമാക്കും!!രാഹുലും പ്രിയങ്കും ഇല്ലാത്ത കോണ്‍ഗ്രസ്, മമതയുടെ മിഷന്‍ 2024 ഇങ്ങനെ, ജി23 എളുപ്പമാക്കും!!

English summary
bjp facing stiff challenge in four states, aap in driver's seat in punjab predicts abp polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X