• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് 'പ്രതിഭ തായ്'? ബിജെപി മോഹം തകര്‍ത്ത് അജിതിനെ മടക്കിയെത്തിച്ച ബ്രഹ്മാസ്ത്രം

  • By Aami Madhu

മുംബൈ: ഒറ്റ രാത്രി കൊണ്ടാണ് ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേറിയത്. ബിജെപി സര്‍ക്കാരിന് വഴിയൊരുക്കിയ അജിത് പവാര്‍ തന്നെ ആ 'അട്ടിമറി നീക്കത്തിന്' പിന്നീട് അന്ത്യവും കുറിച്ചു. ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പവാര്‍ ചൊവ്വാഴ്ച ഉച്ചയോടെ രാജി പ്രഖ്യാപിച്ച് ബിജെപി ബന്ധം ഉപേക്ഷിച്ച് തന്‍റെ പഴയ തട്ടകത്തിലേക്ക് മടങ്ങി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.

അപ്രതീക്ഷിതമായിരുന്നില്ല അജിതിന്‍റെ രാജി. ഓരോ ഘട്ടത്തിലും അജിത് മടങ്ങിയെത്തുമെന്ന് തന്നെ എന്‍സിപി പ്രതീക്ഷ പുലര്‍ത്തി. അതിന് പിന്നില്‍ ഒരു കാരണമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി അജിതിനെ തിരികെ എത്തിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമായിരുന്നു പവാര്‍ കുടുംബം ചെലുത്തിയിരുന്നത്. രാജിവെയ്ക്കാനുള്ള അജിതിന്‍റെ തിരുമാനത്തിന് പിന്നില്‍ പവാര്‍ കുടുംബത്തിലെ 'പ്രതിഭ തായ്' ആണെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 മഹാരാഷ്ട്ര അട്ടിമറി

മഹാരാഷ്ട്ര അട്ടിമറി

ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തിലേക്ക് എന്ന് ഏറെ കുറെ ഉറപ്പായ സമയത്തായിരുന്നു ഒറ്റ രാത്രി കൊണ്ട് ബിജെപി മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചത്. അജിത് പവാറിന്‍റേയും എന്‍സിപിയിലെ പത്തോളം എംഎല്‍എമാരുടേയും പിന്തുണയോടെയായിരുന്നു ബിജെപിയുടെ ഈ നീക്കം. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ബിജെപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

 തിരികെയെത്തിച്ചു

തിരികെയെത്തിച്ചു

അഴിമതി കേസുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് അജിതിനെ ബിജെപി മറുകണ്ടം ചാടിച്ചതെന്നായിരുന്നു എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ആരോപിച്ചത്. ഇതോടെ അജിതിനെ മടക്കി കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ശരദ് പവാറും എന്‍സിപിയും. അജിത് പവാറിനൊപ്പം പാര്‍ട്ടി വിട്ട എംഎല്‍​എമാരെ മടക്കിയെത്തിച്ചുകൊണ്ടായിരുന്നു എന്‍സിപി ഈ നീക്കത്തില്‍ ആദ്യ വിജയം നേടിയത്.

 മടങ്ങി വരവില്ലെന്ന്

മടങ്ങി വരവില്ലെന്ന്

മുഴുവന്‍ എംഎല്‍എമാരും മടങ്ങിയെത്തിയതോടെ അജിത് പവാര്‍ തനിച്ചായി.പവാര്‍ പക്ഷത്തെ പ്രധാനപ്പെട്ട മുഴുവന്‍ നേതാക്കളും അജിതിനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പിന്നീട്. എന്നാല്‍ ഓരോ ഘട്ടത്തിലും ഇനിയൊരു മടക്കമില്ലെന്നായിരുന്നു അജിത് പവാര്‍ നിലപാട് വ്യക്തമാക്കിയത്.

ആരാണ് പ്രതിഭ തായ്?

ആരാണ് പ്രതിഭ തായ്?

ഇതോടെ 'കുടുംബം' എന്ന ബ്രാഹ്മാസ്ത്രം തന്നെ അജിതിനെ തിരിച്ചെത്തിക്കാന്‍ ശരദ് പവാര്‍ പയറ്റിയെന്നാണ് വിവരം. ദൗത്യം നടത്തിയത് ശരദ് പവാറിന്‍റെ ഭാര്യ പ്രതിഭ പവാറും. പ്രതിഭ തായ് എന്ന് വിളിക്കുന്ന ശരദ് പവാറിന്‍റെ ഭാര്യയുമായി അജിതിന് ഏറെ ആത്മബന്ധവും ആദരവുമാണ്. അജിതിനെ നിരന്തരം പ്രതിഭ ഫോണില്‍ ബന്ധപ്പെട്ട് മടങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നത്രേ.

 മടക്കിയെത്തിച്ചത്

മടക്കിയെത്തിച്ചത്

അന്തരിച്ച ക്രിക്കറ്റര്‍ സാധു ഷിന്‍ഡെയുടെ മകളായ പ്രതിഭ പവാര്‍ തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ട വ്യക്തിയാണ്. പവാര്‍ കുടുംബത്തിന്‍റെ നെടും തൂണായ പ്രതിഭാ തായിയുടെ വാക്കുകള്‍ കേട്ടില്ലെന്ന് വെയ്ക്കാന്‍ അജിത് പവാറിന് സാധിക്കില്ല. അവരുടെ നിര്‍ബന്ധമാണ് അജിത് ദാദയെ മടക്കിയെത്തിച്ചത്, പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

 കുടുംബം പിളരാന്‍

കുടുംബം പിളരാന്‍

ബിജെപിയിലേക്കുള്ള അജിത് പവാറിന്‍റെ ചുവടുമാറ്റം ശരദ് പവാറും കൂടി അറിഞ്ഞുള്ളതാണെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതില്‍ ഏറെ അസ്വസ്ഥയായിരുന്നു പ്രതിഭാ തായ്. അജിത് പവാര്‍ എന്‍സിപി വിട്ടാല്‍ അത് കുടുംബം പിളരാന്‍ തന്നെ കാരണമാകുമെന്ന് അവര്‍ ഭയന്നിരുന്നു, എന്‍സിപി നേതാവ് പറയുന്നു.

 ആവശ്യപ്പെട്ടു

ആവശ്യപ്പെട്ടു

ഇതോടെ സ്വന്തം നിലയിലാണ് അജിത് പവാറിനെ കാണാന്‍ അവര്‍ നേരിട്ട് പോയത്. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് അവര്‍ അജിതിനോട് ആവശ്യപ്പെട്ടു. പ്രതിഭ തായ് ഒരാള്‍ കാരണമാണ് അജിത് രാജിവെച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

 സുപ്രിയയുടെ ഭര്‍ത്താവ്

സുപ്രിയയുടെ ഭര്‍ത്താവ്

അതേസമയം അജിതിനെ അനുനയിപ്പിക്കാന്‍ പവാര്‍ കുടുംബത്തിലെ ഓരോ അംഗങ്ങളും ശക്തമായ സമ്മര്‍ദ്ദമായിരുന്നു ചെലുത്തിയിരുന്നത്. പലരും നേരിട്ടെത്തിയും ഫോണിലൂടെയും മടങ്ങിയെത്താന്‍ അജിതിനോട് ആവശ്യപ്പെട്ടു. എംപിയും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സുലയുടെ ഭര്‍ത്താവ് സദാനന്ദ സുലെയും അജിത് പവാറിനെ സന്ദര്‍ശിച്ചിരുന്നു.

 കുടുംബ യോഗം

കുടുംബ യോഗം

അജിത്തിന്‍റെ സഹോദരന്‍ ശ്രീനിവാസ് പവാറുമായി സുപ്രിയ സുലേ നിരന്തരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രത്യേക കുടുംബ യോഗം പോലും പവാര്‍ കുടുംബം ചേര്‍ന്നിരുന്നു. അതേസമയം ബിജെപി ബന്ധം ഉപേക്ഷിച്ച പവാര്‍ ഇന്നലെ വൈകീട്ട് തന്നെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം എന്‍സിപിയില്‍ തന്നെ തുടരണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാവരും ആവശ്യപ്പെട്ടത്.

 പ്രതികരണം

പ്രതികരണം

അതിനിടെ ബുധനാഴ്ച രാവിലെ വിധാന്‍ സഭയില്‍ എത്തിയ അജിതിന് സുപ്രിയ നല്‍കിയ വരവേല്‍പ്പ് ശ്രദ്ധേയമായി.

അജിതിനെ കൈകൊടുത്ത് ആലിംഗനം ചെയ്തായിരുന്നു സുപ്രിയ സ്വീകരിച്ചത്. തനിക്ക് ദാദയുമായി ഒരു അകല്‍ച്ചയുമില്ല. എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ പ്രത്യേക കര്‍ത്തവ്യങ്ങളുണ്ട്. പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് എല്ലാവരും ഒരുമിച്ചാണെന്നും സുപ്രിയ പ്രതികരിച്ചു.

 കുടുംബമാണ് പ്രധാനം

കുടുംബമാണ് പ്രധാനം

അജിത് പവാര്‍ എന്‍സിപി വിട്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെയും അജിതിനെ വിമര്‍ശിക്കുന്ന നിലപാടായിരുന്നില്ല സുപ്രിയ സ്വീകരിച്ചതെന്നതും ശ്രദ്ധേയമായിരുന്നു. അധികാരമല്ല കുടുംബ ബന്ധമാണ് വലുതെന്നായിരുന്നു സുപ്രിയ പ്രതികരിച്ചത്.

English summary
Prathiba thai reason behind Ajith Pawar's Khar vapasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X