പത്തോളം സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിംഗ്; മമതയ്ക്കും പണി കിട്ടി, ഐക്യമില്ലാതെ പ്രതിപക്ഷം!!

ദില്ലി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉടനൊന്നും വരുമെന്ന് തോന്നുന്നില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഫലം അതാണ് സൂചിപ്പിക്കുന്നത്. പ്രതിപക്ഷ നിരയില്‍ വ്യാപകമായ ക്രോസ് വോട്ടിംഗാണ് നടന്നിരിക്കുന്നത്. ബിജെപിയുമായി കടുത്ത എതിര്‍പ്പുകളുള്ള പാര്‍ട്ടിയില്‍ പോലും വോട്ട് ചോര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ നിന്നും അതുപോലെ ഒരു വോട്ട് പോയത് അമ്പരപ്പിക്കുന്നതാണ്.

മമത വീണ്ടും പണിതന്നു; പ്രതിപക്ഷത്ത് നിന്ന് പ്ലാന്‍ ചെയ്തുള്ള പിന്‍മാറ്റം, വാളെടുത്ത് യെച്ചൂരി!!

പ്രതിപക്ഷത്ത് നേരത്തെ തന്നെ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. വോട്ടെടുപ്പിന്റെ സമയത്ത് അത് ഭീകരമായ രീതിയില്‍ വര്‍ധിച്ചുവെന്നാണ് വ്യക്തമാകുന്നത്. മമത ബാനര്‍ജിക്ക് പോലും പണി കിട്ടി. വോട്ടെടുപ്പിന്റെ വിശദമായ വിവരങ്ങളിലേക്ക്...

നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം

1

17 വോട്ടുകളാണ് എന്‍ഡിഎ ഇതര കകക്ഷികളില്‍ നിന്ന് ലഭിച്ചത്. പാര്‍ട്ടി പിന്തുണ ലംഘിച്ച് പല എംപിമാരും എംഎല്‍എമാരും മുര്‍മുവിന് വോട്ട് ചെയ്‌തെന്ന് വ്യക്തമാണ്. മൊത്തം വോട്ടിന്റെ 64 ശതമാനം അവര്‍ക്ക് ലഭിച്ചു. അസം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായ ക്രോസ് വോട്ടിംഗ് നടന്നിട്ടുള്ളത്. അസമില്‍ 22 എംഎല്‍എമാരാണ് മുര്‍മുവിന് വോട്ട് ചെയ്തത്. മധ്യപ്രദേശില്‍ ഇരുപത് എംഎല്‍എമാരും ക്രോസ് വോട്ട് ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയം കൂടിയാണിത്.

2

പ്രതിപക്ഷത്തിന്റെ പിന്തുണ വേണമെന്ന് ഒരിക്കല്‍ മാത്രമാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷം പറയാതെ തന്നെ വാരിക്കോരി വോട്ട് നല്‍കിയിരിക്കുകയാണ്. ബിജെപി എല്ലാ പ്രതിപക്ഷ കക്ഷികളെയും വോട്ടിന്റെ കാര്യത്തില്‍ പിളര്‍ത്തിയെന്ന് വ്യക്തം. ബീഹാറിലും ഛത്തീസ്ഗഡിലും ആറ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. രണ്ടിടത്തും കോണ്‍ഗ്രസും ആര്‍ജെഡിയും പ്രതിക്കൂട്ടിലാണ്. ഗോവയില്‍ നിന്ന് നാല് പേരും ഗുജറാത്തില്‍ നിന്ന് പത്ത് പേരുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം കേള്‍ക്കാതെ വോട്ട് ചെയ്തത്.

3

പാര്‍ട്ടികള്‍ക്ക് ഈ നേതാക്കള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ സാധിക്കില്ല. കാരണം ആരൊക്കെയാണ് വോട്ട് ചെയ്തതെന്ന് അറിയാന്‍ സാധിക്കില്ല. പരസ്പരം ആരോപണം ഉന്നയിക്കാന്‍ മാത്രമേ സാധിക്കൂ. പക്ഷേ പ്രത്യക്ഷത്തില്‍ വന്‍ തിരിച്ചടി തന്നെ പ്രതിപക്ഷ നേരിട്ടതായി വ്യക്തമാണ്. 2024ലെ പ്രതിപക്ഷ ഐക്യം ഇതുകൊണ്ട് തന്നെ നടക്കില്ലെന്ന് ഉറപ്പ് പറയാന്‍ സാധിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പല താല്‍പര്യങ്ങളുമുണ്ട്. അതെല്ലാം നോക്കിയാണ് അവര്‍ പല കാര്യങ്ങളിലും നിലപാടെടുക്കുന്നത്. ഇത് ഐക്യത്തെ അപ്രസക്തമാക്കുകയാണ്.

4

മധ്യപ്രദേശില്‍ നിന്ന് ശിവരാജ് സിംഗ് ചൗഹാനും, അസമില്‍ നിന്ന് ഹിമന്ത ശര്‍മയും മുര്‍മുവിന് വോട്ട് ചെയ്ത പ്രതിപക്ഷ എംഎല്‍എമാരെ അഭിനന്ദിച്ചിരുന്നു. ഇവര്‍ക്ക് നന്ദിയും അറിയിച്ചു. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കിട്ടിയത് മുര്‍മുവിന്റെ ആദിവാസി പശ്ചാത്തലമാണ്. ഇവിടെ ഭരണകക്ഷിയായ ജെഎംഎം പരസ്യമായി തന്നെ ദ്രൗപതിയെ പിന്തുണച്ചവരാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിന്ന് അഞ്ച് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്. ഇത് അശോക് ഗെലോട്ടിന് വ്യക്തിപരമായുള്ള തിരിച്ചടിയാണ്.

5

മഹാരാഷ്ട്രയില്‍ 16 പ്രതിപക്ഷ എംഎല്‍എമാരാണ് മുര്‍മുവിന് വോട്ട് ചെയ്തത്. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമെല്ലാം ഇതില്‍ വരും. ഗോവയില്‍ നിന്ന് 28 വോട്ടാണ് കിട്ടിയത്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ഇവര്‍ക്ക് വോട്ട് ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. ബിജെപി പ്രതിനിധിയില്ലാത്ത കേരളത്തില്‍ നിന്ന് ഒരു വോട്ട് ലഭിച്ചതും ആകെ അമ്പരപ്പിക്കുന്നതാണ്. മേഘാലയയില്‍ ഏഴ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു. പഞ്ചാബില്‍ അത് രണ്ട് പേരാണ്. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച് പലരുടെയും പാര്‍ട്ടിയിലെ വോട്ടാണ് ചോര്‍ന്നത്.

6

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചത് മമതയാണ്. അവിടെയും വോട്ട് ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് എംപിമാരും ഒരു എംഎല്‍എയും ക്രോസ് വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപി അവകാശപ്പെടുന്നത് നാല് ടിഎംസി എംപിമാരും, നാല് എംഎല്‍എമാരും കൂറുമാറി വോട്ട് ചെയ്‌തെന്നാണ്. ഇതില്‍ മൂന്ന് എണ്ണം മാത്രമാണ് സാധുവായത്. ബാക്കിയുള്ള വോട്ടുകള്‍ അസാധുവായി പോയി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ പോയ മമത സ്വന്തം പാര്‍ട്ടിയിലെ വോട്ട് ചോര്‍ച്ച തടയുന്നതില്‍ പരാജയപ്പെട്ടതായി ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q