കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോഗ്യതാ ഓര്‍ഡിനന്‍സ്; രാഷ്ട്രപതി വിശദീകരണം തേടി

  • By Meera Balan
Google Oneindia Malayalam News

Pranab Mukherjee
ദില്ലി: ക്രിമിനല്‍ കേസില്‍ ശിക്ഷിയ്ക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിശദീകരണം തേടി. സെപ്റ്റംബര്‍ 26 വ്യാഴാഴ്ചയാണ് രാഷ്ട്രപതി വിശദീകരണം തേടിയത്. സെപ്റ്റംബര്‍ 24 ചൊവ്വാഴ്ചയാണ് ക്യാബിനറ്റ് ഓര്‍ഡിനന്‍സിന് അംഗീകരാം നല്‍കി പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിട്ടത്.

ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കമല്‍നാഥ്, നിയമ മന്ത്രി കപില്‍ സിബല്‍ എന്നിവരോട് വെവ്വേറെ വിശദീകരണം തേടിയിട്ടുണ്ട്. ബിജെപി, ഇടത് പാര്‍ട്ടികള്‍, ആംആദ്മി പാര്‍ട്ടി എന്നിവരില്‍ നിന്നെല്ലാം ഓര്‍ഡിനന്‍സിനെതിരെ ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിനലാണ് വിശദീകരണം തേടല്‍.

തിരക്കിട്ട് ഇത്തരത്തില്‍ ഒരു ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് ശ്രമിയ്ക്കുന്നതിന്റെ പ്രധാന ഉദ്ദേശം വിചാരണ നേരിടാന്‍ പോകുന്ന ലാലു പ്രസാദ് യാദവിനെപ്പോലുള്ള നേതാക്കളെ രക്ഷിയ്ക്കുന്നതിന് വേണ്ടിയാണെന്നാണ് ബിജെപി ആരോപിയ്ക്കുന്നത്. പ്രസിഡന്റിനോട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുകയും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്ന നേതാക്കളെ അയോഗ്യരാക്കണമെന്ന് ജൂലൈ പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ ഇതിനെതിരെ കൊണ്ട് വന്ന ഓര്‍ഡിനന്‍സ് ഭരണാഘടനയ്ക്ക് വിരുദ്ധമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു.

എന്നാല്‍ നരേന്ദ്രമോഡി ഉള്‍പ്പെടയുള്ള ബിജെപി നേതാക്കള്‍ കുറ്റാരോപിതരാണന്നും ഇപ്പോഴും അവര്‍ അധികാരത്തില്‍ തുടരുന്നതെങ്ങനെയാണെന്നും ധനമന്ത്രി പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസിനകത്ത് തന്നെ ഓര്‍ഡിനന്‍സിനെതിരെ എതിര്‍പ്പുമായി ചില മന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
President Pranab Mukherjee on Thursday sought clarifications from senior Cabinet ministers on the justification for bringing an ordinance that allows convicted lawmakers to hold on to their seats in Parliament and state legislatures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X