
'മുര്‍മുവായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ ഞങ്ങളും'; പ്രതിപക്ഷ കോട്ട തകരുന്നോ? യശ്വന്ത് സിന്‍ഹ പെരുവഴിയിലാകുമോ?
കൊല്‍ക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പിയ്ക്ക് ജയിക്കാനാവശ്യമായി അംഗബലമുണ്ട് എന്നും ദ്രൗപതി മുര്‍മു മികച്ച സ്ഥാനാര്‍ത്ഥിയാണ് എന്നും മമത ബാനര്‍ജി പറഞ്ഞു.
കൊല്‍ക്കത്തയിലെ ഇസ്‌കോണില്‍ രഥയാത്ര ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. സംയുക്തി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ നടത്തുകയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി മാരത്താണ്‍ ചര്‍ച്ച നടത്തുകയും ചെയ്ത നേതാവാണ് മമത ബാനര്‍ജി.
'കേരളം പിടിക്കണം, ദക്ഷിണേന്ത്യ കീഴടക്കണം'; പുതിയ തന്ത്രവും മുദ്രാവാക്യവുമായി ബിജെപി

ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുക്കവെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയ്ക്ക് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് പോലും പിന്തുണ ലഭിച്ചിരിക്കുകയാണ്.

ബി എസ് പി നേരത്തെ തന്നെ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശിരോമണി അകാലി ദളും ഒരു ആദിവാസി വനിത എന്ന നിലയില്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കും എന്ന് അറിയിച്ചിരുന്നു. നിലപാട് വ്യക്തമാക്കിയില്ലെങ്കിലും ജെ ഡി എസും ദ്രൗപതി മുര്‍മുവിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സമാനമായ പരാമര്‍ശമാണ് ഇപ്പോള്‍ മമത ബാനര്‍ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ബി ജെ പി സ്ഥാനാര്‍ത്ഥിയെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒന്നുകൂടി ചിന്തിച്ചേനെ എന്നാണ് മമത ബാനര്‍ജി പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദ്രൗപതി മുര്‍മു വിജയിക്കാന്‍ സാധ്യത കൂടുതലാണ് എന്നും പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങള്‍ക്ക് ശേഷം എന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്. മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറാണ് മുര്‍മു. ഒഡീഷ നിവാസിയായ 64കാരി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ ആദിവാസി വനിതയാകും.

ഞങ്ങള്‍ക്ക് ആദിവാസികളോട് വികാരമുണ്ട്. ഗോത്രവര്‍ഗക്കാരനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുമെന്ന് ബി ജെ പി നേരത്തെ പറഞ്ഞിരുന്നെങ്കില്‍, എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്യാമായിരുന്നു എന്നും മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ചോദിക്കാന്‍ മാത്രമാണ് അവര്‍ തങ്ങളെ വിളിച്ചത് എന്നും മമത ബാനര്‍ജി പറഞ്ഞു. ജനതാല്‍പര്യം കണക്കിലെടുത്ത് ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നെങ്കില്‍ അത് രാജ്യത്തിന് നന്നായിരുന്നു.

തനിക്കിപ്പോള്‍ ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും 17 പാര്‍ട്ടികളാണ് ഇത് തീരുമാനിച്ചത് എന്നും മമത വ്യക്തമാക്കി. എ പി ജെ അബ്ദുള്‍ കലാമിന്റെ കാര്യത്തില്‍ സമവായം സംഭവിച്ചു. ഞങ്ങളുടെ സഖ്യത്തില്‍ 16-17 പാര്‍ട്ടികളുണ്ട്. എനിക്ക് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ല. വേറെയും ഉണ്ട്. ഇപ്പോള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇനി ഒന്നുമില്ല. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എം എസ് മുര്‍മു ഈ സ്ഥാനത്തേക്ക് ശക്തമായ മത്സരാര്‍ത്ഥിയായിരുന്നു. എന്നാല്‍ ആ അവസരത്തില്‍, അന്നത്തെ ബിഹാര്‍ ഗവര്‍ണറും ദളിതനുമായ രാം നാഥ് കോവിന്ദിനെ ആ സ്ഥാനത്തേക്ക് എന്‍ ഡി എ തിരഞ്ഞെടുക്കുകയായിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാകാന്‍ യശ്വന്ത് സിന്‍ഹ തയ്യാറായത്.
മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍