കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മാലിദ്വീപിന്റ പരമോന്നത സിവിലിയൻ ബഹുമതി;രാജ്യങ്ങൾ തമ്മിലുള്ള സുഹൃത്ത്ബന്ധത്തിനുള്ള ബഹുമാനം!

Google Oneindia Malayalam News

ദില്ലി: മാലിദ്വീപിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ'ഓർഡർ ഓഫ് നിഷാനെ ഇസ്സുദ്ദീൻ' നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അധികാര തുടർച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനമായിരുന്നു മാലിദ്വീപിവൽ. ഇരു രാജ്യങ്ങളുെ തമ്മമിലുള്ള ഉഭയകക്ഷി ചർച്ചകൾക്കാണഅ മോദിയുടെ സന്ദർശനം.

<strong>പ്രധാനമന്ത്രി മാലദ്വീപിലെത്തി; ശ്രീലങ്കയും സന്ദര്‍ശിക്കും, നിര്‍ണായക കരാറുകളില്‍ ഒപ്പുവെക്കും</strong>പ്രധാനമന്ത്രി മാലദ്വീപിലെത്തി; ശ്രീലങ്കയും സന്ദര്‍ശിക്കും, നിര്‍ണായക കരാറുകളില്‍ ഒപ്പുവെക്കും

രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധത്തിന് കിട്ടിയ ബഹുമാനമാണ് തനിക്ക് ലഭിച്ച പരമോന്നത ബഹുമതിയെന്ന് മോദി പറഞ്ഞു. അയൽ രാജ്യങ്ങളുമായുള്ള ഉഭയകകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സർക്കാരിന്റെ വിദേശ നയമെന്നും അദ്ദേഹം വ്യക്തമാക്കി. മോദി മാലിദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

Narendra Modi

മാലിദ്വാപിന്റെ പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ ദീരദേശ നിരീക്ഷണ റഡാൻ സസംവിധാനവും സൈന്യത്തിന്റെ പ്രത്യേക പരിശീലന കേന്ദ്രവുമാണ് മോദി ഉദ്ഘാടനം ചെയ്യുക. തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്.

മാലെ വിമാനത്താവളത്തില്‍ എത്തിയ മോദിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. 2018 നവംബറിലാണ് മോദി നേരത്തെ മാലിദ്വാപിൽ സന്ദർശനം നടത്തിയത്.

English summary
Prime Minister Narendra Modi will be conferred with Maldives' highest honour "Rule of Nishan Izzuddeen"‌
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X