കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നബിദിനത്തില്‍ ഈദ് മുബാറക് ആശംസയുമായി പ്രധാനമന്ത്രി; രാജ്യമെങ്ങും വിപുലമായ പരിപാടികള്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിന ആശംസകള്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ആശംസ. ഈ നബിദിനം സമൂഹത്തിലെ സമാധാനവും ഐക്യവും വര്‍ധിപ്പിക്കട്ടെ എന്നും നരേന്ദ്ര മോദി ആശംസിച്ചു

'മീലാദ്-ഉന്‍-നബിക്ക് എല്ലാ ആശംസകളും. ഈ സന്ദര്‍ഭം നമ്മുടെ സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വര്‍ദ്ധിപ്പിക്കട്ടെ. ഈദ് മുബാറക്ക്', എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

1

അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നബിദിനാശംസ നേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഊഷ്മളമായ ആശംസകള്‍ നേരുന്നു എന്നും ഈ ഉത്സവം സമൂഹത്തില്‍ സമാധാനവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പ്രചോദനം നല്‍കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍'ദിലീപ് അന്ന് കള്ള് കുടിച്ചിട്ടുണ്ടാകാം... ദിലീപ് പാവമാണ്.. അങ്ങനെയൊന്നും ചെയ്യില്ല..'; സംവിധായകന്‍

2

കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കായാണ് വര്‍ഷം തോറും നബിദിനം ആചരിക്കുന്നത്. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ മൂന്നാം മാസമായ റബി-ഉല്‍-അവ്വല്‍ മാസത്തിലാണ് ഇത് ആചരിക്കുന്നത്.

ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍ശശി തരൂരാണ് കോണ്‍ഗ്രസിന്റെ ബ്രഹ്മാസ്ത്രം, അത് തിരിച്ചറിയാത്തത് കോണ്‍ഗ്രസിന് മാത്രമാണ്; രാഹുല്‍ ഈശ്വര്‍

3

പുതുവസ്ത്രങ്ങള്‍ ധരിച്ചും പ്രാര്‍ത്ഥനകള്‍ നടത്തിയും സമ്മാനങ്ങള്‍ കൈമാറിയും ആണ് മുസ്ലീങ്ങള്‍ നബിദിനം ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ പള്ളികളും മദ്രസകളും നബിദിന ആഘോഷത്തിന്റെ ഓളത്തിലായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും മദ്രസ തലങ്ങളിലും ഗ്രാമ, നഗര പ്രദേശങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ ഘോഷയാത്രകളും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടത്തി.

Viral Video- വല്ലാത്ത എന്‍ട്രിയായി പോയി; പുത്തന്‍ കാര്‍ ആദ്യമായി വീട്ടിലേക്ക്, പാഞ്ഞ് കയറിയത് ബൈക്കുകളിലേക്ക്Viral Video- വല്ലാത്ത എന്‍ട്രിയായി പോയി; പുത്തന്‍ കാര്‍ ആദ്യമായി വീട്ടിലേക്ക്, പാഞ്ഞ് കയറിയത് ബൈക്കുകളിലേക്ക്

4

പുലര്‍ച്ചെ മുതല്‍ മൗലീദ് പാരായണവും അന്നദാനവും ഉള്‍പ്പെടെ നബിദിനാഘോഷം വൈവിധ്യമാക്കാനും പലരും ശ്രമിച്ചു. കേരളത്തിലും നബിദിനാഘോഷങ്ങള്‍ വിപുലമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ഇസ്ലാം മത വിശ്വാസികള്‍ക്കും നബിദിന ആശംസ നേര്‍ന്നു. കേരളത്തിലെ പള്ളികളിലും മദ്രസകളിലും നബിദിനത്തോട് അനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

English summary
Prime Minister Narendra Modi wished Eid Mubarak on Prophet's birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X