കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ തല്ലി ചതിച്ച് യോഗി സര്‍ക്കാര്‍; വീണ്ടും ഇടപെട്ട് പ്രിയങ്ക ഗാന്ധി!! രൂക്ഷ വിമര്‍ശനം, വീഡിയോ

  • By Desk
Google Oneindia Malayalam News

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മിര്‍സാപൂരിലെ കൃഷിഭൂമി നികത്തി റെയില്‍വേ ട്രാക്ക് പണിയാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ഞായറാഴ്ച പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.

യുപിയിലെ പോലീസും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്. വിശദാംശങ്ങളിലേക്ക്

 കൃഷിയിടം ഏറ്റെടുക്കാന്‍

കൃഷിയിടം ഏറ്റെടുക്കാന്‍

ഞായറാഴ്ചയാണ് അദാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള കുന്‍ന്ധാതി കര്‍ഹത് മേഖലയിലുള്ള കൃഷിയിടം ഏറ്റെടുക്കാന്‍ അധികൃതര്‍ എത്തിയത്. പോലീസും ജെസിബിയുമായാണ് പ്രദേശത്ത് അധികൃതര്‍ എത്തിയത്. ജെസിബി ഉപയോഗിച്ച് പാടം നികത്താന്‍ അധികൃതര്‍ ഒരുങ്ങിയതോടെ കര്‍ഷകര്‍ തടയുകയായിരുന്നു.

 എതിര്‍ത്ത് കര്‍ഷകര്‍

എതിര്‍ത്ത് കര്‍ഷകര്‍

ഭൂമി ഏറ്റെടുക്കൽ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും നിരവധി കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.വിളവെടുപ്പിന് ശേഷമേ ഭൂമി ഏറ്റെടുക്കുള്ളൂവെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കിയതെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ പോലീസുകാര്‍ നടപടിയുമായി മുന്നോട്ട് നീങ്ങുകയായിരുന്നു.

പോലീസ് ലാത്തി വീശി

പോലീസ് ലാത്തി വീശി

ഇതോടെ കര്‍ഷകര്‍ പ്രതിഷേധം തീര്‍ത്തു.എന്നാല്‍ ഇവര്‍ക്ക് നേരെ പോലീസ് ലാത്തി ചര്‍ജ്ജ് നടത്തി. ജെസിബി തടയാന്‍ ശ്രമിച്ച സ്ത്രീകളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെയും പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

അതേസമയം പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരെ പോലീസ് തല്ലിച്ചതച്ചുവെന്ന് പ്രാദേശിക കിസാന്‍ യൂണിയന്‍ നേതാവ് പ്രഹ്ളാദ് ആരോപിച്ചു. കൃഷി ഭൂമി സര്‍ക്കാരിന് കൈമാറണമെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ സമരം ചെയ്യുകയാണ് ഇവിടെ.

 വീഡിയോ പങ്കുവെച്ച് പ്രിയങ്ക

വീഡിയോ പങ്കുവെച്ച് പ്രിയങ്ക

അതേസമയം ട്വിറ്ററില്‍ സംഘര്‍ഷത്തിന്‍റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കഠിന പ്രയത്നത്തിലൂടെ മിർസാപൂരിലെ കർഷകർ അവരുടെ പാടങ്ങളില്‍ വിളവുണ്ടാക്കിയത്. എന്നാല്‍ അതെല്ലാം ബിജെപി സര്‍ക്കാരിന്‍റെ പോലീസ് ചവിട്ടി മെതിച്ച് കളഞ്ഞു, പ്രിയങ്ക പറഞ്ഞു.

കര്‍ഷക വിരുദ്ധര്‍

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കര്‍ഷകര്‍ക്ക് കുറെ കപട വാഗ്ദാനങ്ങള്‍ നല്‍കി 24 മണിക്കൂറ് പൂര്‍ത്തിയാകും മുന്‍പാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് നേരെ പോലീസ് ക്രൂരമായ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണ്, പ്രിയങ്ക ട്വീറ്റില്‍ കുറ്റപ്പെടുത്തി.

ജെഡിഎസ് പിളരുന്നു? നേതാക്കള്‍ കോണ്‍ഗ്രസിലേക്കും, ഡികെ ശിവകുമാറിന് പിന്നില്‍ അണിനിരക്കും

കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്! മുന്‍ ബിജെപി എംപിയും നിരവധി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

'അക്തര്‍ റാസ വെറും മുസ്ലിമാണ്, ബിജെപി കൊടി പിടിച്ചുവെന്നത് ഒഴിവാക്കപ്പെടാനുള്ള ന്യായങ്ങളല്ല'

English summary
Priyanka Gandhi aginst Yogi Adityanath Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X