കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് പിളരുന്നു? നേതാക്കള്‍ കോണ്‍ഗ്രസിലേക്കും, ഡികെ ശിവകുമാറിന് പിന്നില്‍ അണിനിരക്കും

  • By Aami Madhu
Google Oneindia Malayalam News

കര്‍ണാടക: ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ജെഡിഎസ് കര്‍ണാടകത്തില്‍ അധികാരത്തിലേറിയെങ്കിലും പിന്നീട് കനത്ത തിരിച്ചടികളായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. തൊട്ട് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് ലഭിച്ചത് ഒരു സീറ്റായിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നിലം തൊടാന്‍ പോലും സാധിച്ചില്ല.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ കൈവിടാന്‍ ഒരുങ്ങുകയാണ് പല നേതാക്കളും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഉടന്‍ തന്നെ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 34 ലേക്ക് ചുരുങ്ങി

34 ലേക്ക് ചുരുങ്ങി

എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലായിരുന്നു 2008 മുതല്‍ 2018 വരെ ജെഡിഎസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 224 അംഗ നിയമസഭയില്‍ 30 നും 40 നും ഇടയില്‍ മാത്രം സീറ്റുകള്‍ നേടി ജെഡിഎസിന് ഇക്കാലങ്ങളില്‍ തൃപ്തിപെടേണ്ടി വന്നു. ഏറ്റവും ഒടുവില്‍ ബിജെപി ഓപ്പറേഷന്‍ താമര പുറത്തെടുത്തോടെ ജെഡിഎസിന്‍റെ അംഗബലം 34 ലേക്ക് ചുരുങ്ങി.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിച്ച് കൊണ്ടായിരുന്നു 14 മാസം മാത്രം പ്രായമുണ്ടായിരുന്ന സഖ്യസര്‍ക്കാരിനെ ബിജെപി താഴെയിറക്കിയത്. ബിജെപിയുടെ ചതിക്കുഴിയില്‍ ജെഡിഎസിന് അന്ന് നഷ്ടമായത് മൂന്ന് നേതാക്കളെയായിരുന്നു.
വിമതരെ പാഠം പഠിക്കുമെന്ന് പ്രഖ്യാപിച്ച് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെഡിഎസ് അങ്കം കുറിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

 അതൃപ്തിയില്‍ നേതാക്കള്‍

അതൃപ്തിയില്‍ നേതാക്കള്‍

വിമതരെ വീഴ്ത്താനായില്ലെന്ന് മാത്രമല്ല ഒരു സീറ്റില്‍ പോലും പാര്‍ട്ടിക്ക് വിജയിക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഇനി ജെഡിഎസില്‍ തുടരുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് പല മുതിര്‍ന്ന നേതാക്കളും. മാത്രമല്ല നേതൃത്വത്തിന്‍റെ അവഗണനയും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

 ഇടഞ്ഞ് നേതാക്കള്‍

ഇടഞ്ഞ് നേതാക്കള്‍

സഖ്യസര്‍ക്കാര്‍ കാലത്ത് ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും നിയമനങ്ങള്‍ നടത്താന്‍ വൈകിയതും രണ്ട് ക്യാബിനറ്റ് പദവികള്‍ ഒഴിച്ചിട്ടതുമെല്ലാം നേതാക്കള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് വഴിവെച്ചിരുന്നു. നേതാക്കളുടെ അഭിപ്രായം മറികടന്ന് മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിച്ചതുമെല്ലാം ഈ അതൃപ്തിക്ക് ആക്കം കൂട്ടിയുണ്ട്

 ഡികെ അധ്യക്ഷനാവണം

ഡികെ അധ്യക്ഷനാവണം

നിലവിലെ സാഹചര്യത്തില്‍ ജെഡിഎസില്‍ തുടരേണ്ടതില്ലെന്നാണ് പല മുതിര്‍ന്ന ജെഡിഎസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരുമാനം. കോണ്‍ഗ്രസിലേക്കോ ബിജെപിയിലേക്ക് ചേക്കാറാനാണ് നേതാക്കളുടെ നീക്കം. ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ കാത്ത് നില്‍ക്കുകയാണ് ജെഡിഎസിലെ ഒരു വിഭാഗം നേതാക്കള്‍. പ്രത്യേകിച്ച് മൈസൂര്‍ മേഖലയില്‍ നിന്നുള്ള വര്‍.

 പഴയ മൈസൂര്‍ മേഖല

പഴയ മൈസൂര്‍ മേഖല

വൊക്കാലിംഗ സമുദായംഗമാണ് ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ജെഡിഎസിന്‍റെ വോട്ട് ബാങ്ക്. പിസിസി അധ്യക്ഷനായി ഡികെ ശിവകുമാര്‍ എത്തിയാല്‍ ഇവിടുത്തെ വലിയൊരു വിഭാഗം നേതാക്കള്‍ ഡികെ ശിവകുമാറിന് പിന്നില്‍ അണി നിരക്കും.

 മുഖ്യമന്ത്രി ആയേക്കും

മുഖ്യമന്ത്രി ആയേക്കും

കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവാണ് ഡികെയെന്നിരിക്കെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുഖ്യമന്ത്രിയായേക്കുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. ഇതിനോടകം തന്നെ പല നേതാക്കളും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

അതേസമയം ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും മുതിര്‍ന്ന ജെഡിഎസ് നേതാവുമായ ജിടി ദേവഗൗഡ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ നിന്നും പരാജയപ്പെടുത്തിയ 'ജയന്‍റ് കില്ലര്‍' ആണ് ദേവഗൗഡ.

 അകല്‍ച്ചയില്‍

അകല്‍ച്ചയില്‍

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി ദേവഗൗഡ കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹം ബിജെപിയിലേക്കാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ജെഡിഎസ് നേതൃത്വവുമായി ഏറെ നാളായി കടുത്ത അകല്‍ച്ചയിലാണ് ദേവഗൗഡ.

 ഭിന്നതയ്ക്ക് കാരണം

ഭിന്നതയ്ക്ക് കാരണം

സഖ്യസര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു ദേവഗൗഡ. തനിക്ക് കൃഷിയോ സഹകരണ വകുപ്പോ വേണമെന്ന് ഗൗഡ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗൗഡയുടെ ആവശ്യം കുമാരസ്വാമി തള്ളിയിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഹുന്‍സൂരില്‍ നിന്ന് തന്‍റെ മകനെ മത്സരിപ്പിക്കണമെന്ന് ഗൗഡ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും നേതൃത്വം തള്ളിയിരുന്നു. ഇതും നേതൃത്വവുമായുള്ള ഭിന്നതയ്ക്ക് വഴിവെച്ചു.

 പ്രശാന്ത് കിഷോറുമായി കൈകോര്‍ക്കുന്നു

പ്രശാന്ത് കിഷോറുമായി കൈകോര്‍ക്കുന്നു

അതേസമയം തുടര്‍ച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ കെട്ടിപടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജെഡിഎസ് നേതൃത്വം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്ന് അടുത്ത നിയസഭ തിരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ ഒരുക്കുകയാണ് പാര്‍ട്ടു.

English summary
JDS leaders to join Congress and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X