കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയും സമരത്തിന്; ഇന്ത്യാ ഗേറ്റില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ്

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വലാണ് കോണ്‍ഗ്രസ് നേതാക്കളുടെ സമരം. കെസി വേണുഗോപാല്‍, എകെ ആന്റണി, പിഎല്‍ പുനിയ, അഹമ്മദ് പട്ടേല്‍ തുടങ്ങി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ത്യാ ഗേറ്റില്‍ രണ്ടു മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

D

ജാമിയ മില്ലിയ്യ സര്‍വകലാശാലയിലെയും അലിഗഡ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളെയാണ് പോലീസ് ക്യാംപസില്‍ കയറി മര്‍ദ്ദിച്ചതും കേസെടുത്തതും. പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യമെങ്ങും അരങ്ങേറുന്നത്.

ജാമിയയില്‍ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധം അലയടിക്കുകയാണ്. അലിഗഡ്, ബനാറസ്, കൊല്‍ക്കത്ത, മുംബൈ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. അതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിരിക്കുന്നത്. 300ഓളം കോണ്‍ഗ്രസുകാരാണ് ഇന്ത്യാഗേറ്റില്‍ സമരം നടത്തിയത്.

വ്യാജന്‍മാര്‍ വിലസി!! ചാവേറും രാഹുലും ഒരുമിച്ച്... സോണിയയുടെ കാല്‍പിടിച്ച് മോദി, മദ്യപിച്ച പ്രിയങ്കവ്യാജന്‍മാര്‍ വിലസി!! ചാവേറും രാഹുലും ഒരുമിച്ച്... സോണിയയുടെ കാല്‍പിടിച്ച് മോദി, മദ്യപിച്ച പ്രിയങ്ക

Recommended Video

cmsvideo
This Is A Coward Government': Priyanka Gandhi After Delhi Clashes | Oneindia Malayalam

അതേസമയം, ലഖ്‌നൗവിലെ സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ സമരത്തില്‍. നദ്‌വ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ജാമിയ, അലിഗഡ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തുകയാണ്. വിദ്യാര്‍ഥികള്‍ സമരവുമായി റോഡിലേക്ക് ഇറങ്ങവെ പോലീസ് ഇടപെട്ടു. സര്‍വകലാശാലയുടെ കവാടം അടച്ചു. ഇതോടെ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് തിരിച്ചും എറിഞ്ഞു. കണ്ണീര്‍വാതകമുള്‍പ്പെടെ സര്‍വ സജ്ജരായിട്ടാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്.

English summary
Priyanka Gandhi Sits at India Gate in Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X