കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിറ്റ്സര്‍ ജേതാവും കശ്മീരി ഫോട്ടോ ജേണലിസ്റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രാ വിലക്ക്, എയര്‍പോര്‍ട്ടില്‍ തടഞ്ഞു

Google Oneindia Malayalam News

ന്യൂദല്‍ഹി: കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്സര്‍ പ്രൈസ് ജേതാവുമായ സന ഇര്‍ഷാദ് മട്ടുവിന് വിദേശയാത്ര വിലക്ക്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സന ഇര്‍ഷാദ് മട്ടുവിനെ തടഞ്ഞു. സന ഇര്‍ഷാദ് മട്ടു ശനിയാഴ്ച ഫ്രാന്‍സിലേക്ക് പോകാനിരിക്കെയായിരുന്നു സംഭവം.

ഒരു പുസ്തക പ്രകാശന ചടങ്ങിലും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിലും പങ്കെടുക്കാന്‍ പാരീസിലേക്ക് പോകുകയായിരുന്നു സന ഇര്‍ഷാദ്. ഒരു കാരണവും പറയാതെ ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞു എന്നും ഇനി വിദേശയാത്ര നടത്താന്‍ കഴിയില്ല എന്നും സന ഇര്‍ഷാദ് പറഞ്ഞു.

sana

'സെറന്‍ഡിപ്പിറ്റി ആര്‍ലെസ് ഗ്രാന്റ് 2020 ന്റെ 10 അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി ഒരു പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും ഞാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഫ്രഞ്ച് വിസ വാങ്ങിയിട്ടും ഡല്‍ഹി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഡെസ്‌ക്കില്‍ എന്നെ തടഞ്ഞു, സന ഇര്‍ഷാദ് പറഞ്ഞു.

തന്നെ തടയുന്നതിന് ഒരു കാരണവും ബോധിപ്പിച്ചിട്ടില്ല എന്നും സന ഇര്‍ഷാദ് പറഞ്ഞു. അതേസമയം സംസ്ഥാനത്തില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എങ്കിലും, സര്‍ക്കാര്‍ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ താഴ്വരയില്‍ നിന്നുള്ള നിരവധി മാധ്യമപ്രവര്‍ത്തകരില്‍ സന ഇര്‍ഷാദും ഉണ്ട് എന്നാണ് ജമ്മു കശ്മീര്‍ പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍

2019 സെപ്റ്റംബറില്‍ കശ്മീരി പത്രപ്രവര്‍ത്തകനായ ഗൗഹര്‍ ഗീലാനിയെ ജര്‍മ്മനിയിലേക്കുള്ള യാത്രാമധ്യേ ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം, മാധ്യമപ്രവര്‍ത്തകനും അക്കാദമിഷ്യനുമായ സാഹിദ് റഫീഖിനെ യു എസിലേക്കുള്ള യാത്രയില്‍ നിന്നും ജമ്മു കശ്മീര്‍ ഭരണകൂടം തടഞ്ഞിരുന്നു.

നേരത്തെ മാധ്യമപ്രവര്‍ത്തക റുവ ഷായുടെ വിദേശയാത്രയും തടഞ്ഞിരുന്നു. ദക്ഷിണ കശ്മീരില്‍ നിന്നുള്ള മറ്റൊരു അക്കാദമിഷ്യനെ തടഞ്ഞിരുന്നു എങ്കിലും പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തെ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നു.

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

ശ്രീനഗര്‍ നിവാസിയായ 28 കാരിയായ സന ഇര്‍ഷാദ് മട്ടൂ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സില്‍ ആണ് ഫോട്ടോ ജേണലിസ്റ്റായി ജോലി ചെയ്യുന്നത്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ കവറേജിന് മറ്റ് മൂന്ന് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഫീച്ചര്‍ ഫോട്ടോഗ്രാഫിയിലെ 2022 ലെ പുലിറ്റ്സര്‍ സമ്മാനം സന ഇര്‍ഷാദ് നേടിയിരുന്നു.

English summary
Pulitzer winner and Kashmiri photojournalist Sana Irshad Mattoo banned from traveling abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X