കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് മലയാളി ടെക്കിയുടെ കൊലപാതകം; മകളെ കമ്പനി വിളിച്ചുവരുത്തിയെന്ന് പിതാവ്

  • By Anwar Sadath
Google Oneindia Malayalam News

പൂനെ: ഇന്‍ഫോസിസ് പൂനെ കാമ്പസില്‍വെച്ച് മലയാളി ടെക്കി രസീല രാജു കൊല്ലപ്പെടാനിടയായ സംഭവത്തില്‍ ഇന്‍ഫോസിസിനെതിരെ ബന്ധുക്കള്‍. അവധി ദിവസമായ ഞായറാഴ്ച മകളെ കമ്പനി വിളിച്ചുവരുത്തുകയായിരുന്നെന്ന് പിതാവ് ആരോപിച്ചു. കമ്പനിക്കെതിരായ ഗുരുതരമായ ആരോപണവുമായി പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഞായറാഴ്ച മകളുടെ അവധി ദിവസമായിരുന്നു. എന്നാല്‍, പ്രത്യേക ജോലിക്കായി കമ്പനി വിളിച്ചുവരുത്തി. അവള്‍ തനിച്ചായിരുന്നിട്ടും മതിയായ സുരക്ഷയൊരുക്കാന്‍ കമ്പനി അധികൃതര്‍ക്ക് കഴിഞ്ഞില്ല. മകള്‍ ജോലി ചെയ്തിരുന്ന ഒമ്പതാം നിലയിലെ വനിതാ സെക്യൂരിറ്റി ഓഫീസര്‍ എവിടെ പോയെന്നും പിതാവ് ചോദിക്കുന്നു.

rasila-raju

ഇപ്പോള്‍ പിടിയിലായ പ്രതി സൈക്കിയയെക്കുറിച്ച് രസീല നേരത്തെ കമ്പനിയില്‍ നേരത്തെ പരാതി പറഞ്ഞിരുന്നതായി രസീലയുടെ അമ്മാവന്‍ മനോജും പറഞ്ഞു. എന്നാല്‍, സെക്യൂരിറ്റി ഓഫീസര്‍ക്കെതിരെ കമ്പനി നടപടിയൊന്നും എടുത്തില്ല. ഇത് അവളുടെ മരണത്തിലാണ് കലാശിച്ചതെന്നും അമ്മാവന്‍ പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൂനെയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് രസീലയുടെ ബന്ധുക്കളുടെ തീരുമാനം. ഏകമകള്‍ കമ്പനിയുടെ നിരുത്തരവാദപരമായ കാരണത്താലാണ് മരിച്ചതെന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ രാജു പറഞ്ഞു. മകള്‍ക്ക് നീതികിട്ടുംവരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Pune Infosys techie murder: Rasila had told us about guard’s advances, says uncle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X