പിഎച്ച്ഡിക്ക് ഗൈഡാകാന്‍ ലൈംഗികമായി വഴങ്ങണമെന്ന് വിദ്യാര്‍ഥിനിയോട് പ്രൊഫസര്‍

  • Posted By:
Subscribe to Oneindia Malayalam

പൂണെ: പിഎച്ച്ഡി കോഴ്‌സിന് ഗൈഡ് ആകാന്‍ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട പ്രൊഫസര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂണെ യശ്വന്താരോ മോഹിത് കോളേജിലെ പ്രൊഫസര്‍ ശിവാജി ബൊറാദെയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ പഠനം നടത്താനെത്തിയ മുപ്പത്തിയൊന്നുകാരിയായ ഇറാനിയന്‍ യുവതിയാണ് പരാതിക്കാരി.

തന്റെ ഗവേഷണത്തിന് ഗൈഡ് ആകാന്‍ കഴിയുമോ എന്ന് അഭ്യര്‍ഥിച്ച് പ്രൊഫസറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. തന്നെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രൊഫസര്‍ താന്‍ അദ്ദേഹം ആവശ്യപ്പെടുന്നത് നല്‍കണമെന്നും പറഞ്ഞു. ഇത് തന്നെ ഞെട്ടിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.

rape-008

യശ്വന്താരോ മോഹിത് കോളേജ്, ഭാരതി വിദ്യാപീഠം യൂണിവേഴ്‌സിറ്റില്‍ അഫിലിയേറ്റ് ചെയ്തതാണ്. നേരത്തെ ഈ അധ്യാപകനെതിരെ സമാനരീതിയില്‍ ഏതെങ്കിലും വിദ്യാര്‍ഥിനി പരാതി നല്‍കിയതായി റിപ്പോര്‍ട്ടില്ല. ഇറാനില്‍ നിന്നും പഠനത്തിനായിട്ടാണ് യുവതി ഇന്ത്യയിലെത്തിയത്. പ്രൊഫസര്‍ ലൈംഗികമായി സമീപിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


English summary
Pune: Professor accused of seeking sexual favours from Iranian PhD student
Please Wait while comments are loading...