Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് മുഖ്യമന്ത്രി; കാരണം കൊവിഡല്ല

അമൃത്സര്‍: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയുടെ കത്ത്. കുറഞ്ഞത് ആറ് ദിവസമെങ്കിലും തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാണ് ചന്നി ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 16 ന് ഗുരു രവിദാസിന്റെ ജന്മവാര്‍ഷികമാണെന്നും എസ് സി വിഭാഗക്കാര്‍ ഈ സമയത്ത് ഉത്തര്‍പ്രദേശിലെ ബനാറസില്‍ തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് തീര്‍ത്ഥാടനം. ഫെബ്രുവരി 14 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 32 ശതമാനം വരുന്ന എസ് സി വിഭാഗക്കാര്‍ക്ക് ഈ ദിവസത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുമെന്നാണ് ചന്നി പറയുന്നത്. 20 ലക്ഷത്തോളം പേരാണ് ഗുരു രവിദാസ് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബനാറസ് സന്ദര്‍ശനം നടത്താറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

channi

വോട്ട് ചെയ്യുക എന്നുള്ളത് എല്ലാവരുടേയും അവകാശമാണെന്നിരിക്കെ ആറ് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ചന്നി കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. 86 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കും.

ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ ദേരാ ബാബ നാനാക്കില്‍ നിന്നും ഗതാഗത മന്ത്രി രാജ അമ്രീന്ദര്‍ വാറിംഗ് ഗിദ്ദര്‍ബാഹയില്‍ നിന്നുമാണ് ജനവിധി തേടുന്നത്. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് നേരത്തെയുള്ള ധാരണ പ്രകാരം മോഗ മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നല്‍കി. രാജ്യസഭാ എം പി പ്രതാപ് സിംഗ് ബജ്വയും ഗായകന്‍ സിദ്ധു മൂസ്വാലയും യഥാക്രമം ഖാദിയാന്‍, മന്‍സ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ഒരു മാസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് പ്രചരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. കാര്‍ഷിക നിയമവും സമരവും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പാണ് പഞ്ചാബിലേത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടിയത്. 20 സീറ്റ് നേടിയ ആം ആദ്മിയായിരുന്നു മുഖ്യ പ്രതിപക്ഷം. ശിരോമണി അകാലിദളിന് 15 സീറ്റും ബി ജെ പിയ്ക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചിരുന്നത്.

ഇത്തവണ ശിരോമണി അകാലിദള്‍, ബി ജെ പിയ്‌ക്കൊപ്പം എന്‍ ഡി എ സഖ്യത്തിലില്ല. ബി എസ് പിയും ഇടത് പാര്‍ട്ടികളുമാണ് ശിരോമണി അകാലിദളിനെ സംസ്ഥാനത്ത് പിന്തുണയ്ക്കുന്നത്. ഗ്രൂപ്പ് പോരില്‍ മുഖ്യമന്ത്രി സ്ഥാനം വിട്ട അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുമായി ബി ജെ പിയ്‌ക്കൊപ്പം സഹകരിക്കുകയാണ്. കോണ്‍ഗ്രസാകട്ടെ സിദ്ദു-ചന്നി അധികാര വടംവലിയ്ക്കിടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+