കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം

  • By
Google Oneindia Malayalam News

ലുധിയാന: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പഞ്ചാബില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ മൂന്ന് പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ എന്‍ഡിഎ വിട്ട് മൂന്ന് പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജപി എംപിയായ സാവിത്രി ഫൂലേ ഉള്‍പ്പെടെയുള്ളവരായിരുന്നു കോണ്‍ഗ്രസില്‍ എത്തിയത്.

<strong>കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കാന്തപുരം?</strong>കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കാന്തപുരം?

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പൊതുതിരഞ്ഞെടുപ്പിലും സംസ്ഥാത്ത് ആവര്‍ത്തിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. ഇതിനിടെയാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കി നേതാക്കളുടെ കുത്തൊഴുക്ക് തുടരുന്നത്. വിശദാംശങ്ങളിലേക്ക്

 മൂന്ന് നേതാക്കള്‍

മൂന്ന് നേതാക്കള്‍

മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ഗുര്‍ലാല്‍ സാലിയ മറ്റ് നേതാക്കളായ മോഹന്‍ ലാല്‍ , രാജീന്ദര്‍ സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ സാന്നിധ്യത്തിലാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം.

 ഒറ്റ ദിവസം കോണ്‍ഗ്രസില്‍

ഒറ്റ ദിവസം കോണ്‍ഗ്രസില്‍

മുന്‍ ശിരോമണി അകാലി ദള്‍ നേതാവും എംഎല്‍എയുമായ മോഹല്‍ ലാല്‍ മുന്‍ ബിജെപി മന്ത്രി ചൗധരി സ്വര്‍ണ രാമന്‍റെ മകനാണ്. സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രബല നേതാവാണ് സ്വര്‍ണ രാം.

മുന്‍ ബിജെപി മന്ത്രി

മുന്‍ ബിജെപി മന്ത്രി

സ്വര്‍ണരാം 2007-2012 കാലഘട്ടത്തില്‍ ശിരോമണി അകാലിദള്‍-ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്നു. 2016 ല്‍ അസംബ്ലി തിരഞ്ഞെടുപ്പ് വേളയില്‍ മോഹന്‍ ലാല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

 ശിരോമണി അകാലി ദള്‍

ശിരോമണി അകാലി ദള്‍

1997-2002 കാലഘട്ടത്തില്‍ ശിരോമണി അകാല്‍ദളിന്‍റെ എംഎല്‍എയായിരുന്നു മോഹന്‍ ലാല്‍. എന്നാല്‍ 2002 ല്‍ മോഹന്‍ ലാലിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചു. ഇതോടെ
അദ്ദേഹം ബിജെപിയോട് ഇടഞ്ഞു.

 പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പിന്നാലെ ബിഎസ്പിയിലേക്ക് ചുവടുമാറി.എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ബിഎസ്പി വിട്ടു.പിന്നീടാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്.ബിഎസ്പിയില്‍ നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് മോഹന്‍ ലാല്‍ ആരോപിച്ചു.

 നേരത്തേയും എംപിമാര്‍

നേരത്തേയും എംപിമാര്‍

നേരത്തേ തന്നെ സംസ്ഥനാത്ത് എന്‍ഡിഎ വിട്ട് നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന്‍റെ മുതിര്‍ന്ന നേതാവാവും ഫിറോസാപൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയുമായി ഷേര്‍ സിംഗ് ഗുബായയാണ് ആദ്യം കോണ്‍ഗ്രസില്‍ എത്തിയത്.

 പാര്‍ട്ടി വിട്ടത് പ്രബലര്‍

പാര്‍ട്ടി വിട്ടത് പ്രബലര്‍

പാര്‍ട്ടിയുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്ന ഷേര്‍ സിംങ് ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് എന്‍ഡിഎ മുന്നണിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.രായി സിഖ് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഷേര്‍ സിംഗ്. ഫിറോസാപുര്‍ മണ്ഡലത്തിലെ പ്രബലമായ സമുദായവും രായി സിഖ് ആണ്.

 ശക്തമായ മുന്നേറ്റം

ശക്തമായ മുന്നേറ്റം

2014 ല്‍ 13 ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎയില്‍ ശിരോമണി അകാലിദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ട് സീറ്റ് കരസ്ഥമാക്കി.

 ലോക്സഭാ തിരഞ്ഞെടുപ്പിലും

ലോക്സഭാ തിരഞ്ഞെടുപ്പിലും

ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി ഏവരേയും ഞെട്ടിച്ചുകൊണ്ട് നാല് സീറ്റുകളായിരുന്നു നേടിയത്.അതേസമയം 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

 ആംആദ്മിയുമായി

ആംആദ്മിയുമായി

2017 ല്‍ ആംആംദ്മി പാര്‍‌ട്ടിയേയും എന്‍ഡിഎയും ബഹുദൂരം പിന്നിലാക്കി 77 സീറ്റുകള്‍ കരസ്ഥമാക്കിയായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് പാര്‍ട്ടിക്ക് പ്രതീക്ഷ പകരുന്നുണ്ട്.

 ചര്‍ച്ചകള്‍ സജീവം

ചര്‍ച്ചകള്‍ സജീവം

ഇത്തവണ പഞ്ചാബില്‍ ആംആദ്മി കോണ്‍ഗ്രസുമായി കൈകോര്‍ക്കുമോയെന്ന കാര്യത്തില്‍ ആകാംഷ നിലനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും ഇതുവരെ നേതൃത്വങ്ങള്‍ തിരുമാനത്തില്‍ എത്തിയിട്ടില്ല.

<strong>ശബരിമല 'ബിജെപി' നേരിട്ട് ആയുധമാക്കില്ല, അവസാന നിമിഷം അടവ് മാറ്റി ബിജെപി!!</strong>ശബരിമല 'ബിജെപി' നേരിട്ട് ആയുധമാക്കില്ല, അവസാന നിമിഷം അടവ് മാറ്റി ബിജെപി!!

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
Punjab: Ex-SAD MLA and former BSP leader Mohan Lal joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X