സ്കൂളുകള്‍ തുറന്ന് പഞ്ചാബ്; പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ, അധ്യാപകര്‍ക്ക് വാക്സിന് നിര്‍ബന്ധം
ചണ്ഡീഗഢ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ആദ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പഞ്ചാബ്. പത്ത് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് സംസ്ഥാനത്തെ സ്കൂള്‍ അടച്ചത്. നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സ്കൂള്‍ തുറന്നിരിക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവര്‍ത്തനം. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കുക. കൂടാതെ കുട്ടികളെ ക്ലാസുകളില്‍ അയയ്ക്കുന്നതിന് സ്കൂളുകള്‍ മാതാപിതാക്കളില്‍ നിന്ന് രേഖാമൂലമുള്ള അനുമതി തേടേണ്ടത് നിര്‍ബന്ധമാണ്. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്.
മാസ്ക ധരിച്ചതിന് ശേഷം മാത്രമാണ് വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. സ്കൂള്‍ പ്രവേശന കവാടങ്ങളില്‍ തെര്‍മ്മല്‍ സ്കാനിംഗ് നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഒരു ഡെസ്കില്‍ ഒരു വിദ്യാര്‍ത്ഥികളെ മാത്രമാണ് ഇരുത്തുക.
ഇതുവരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ലുധിയാന ആസ്ഥാനമായുള്ള ഒരു സ്കൂളിലെ അധ്യാപകന് പറഞ്ഞു. സ്കൂളില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ഓണ്‍ലൈന്‍ മോഡിലൂടെയാണ് പഠിക്കുന്നുണ്ടെങ്കിലും, ക്ലാസ് മുറിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്കൂളില്‍ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍
Recommended Video
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications