Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഹാത്മാഗാന്ധി എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല അവര്‍ എന്നെ കാണിച്ചു'; ഓര്‍ത്തെടുത്ത് മോദി

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെ സന്ദർശിച്ച സമയത്ത് താൻ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അത് അവസ്മരണീയം ആണെന്നും അദ്ദേഹം പറഞ്ഞു.

'2015ലും 2018-ലും യുകെ സന്ദർശന വേളയിൽ ഞാൻ എലിസബത്ത് രാജ്ഞിയുമായി അവിസ്മരണീയമായ കൂടിക്കാഴ്ചകൾ നടത്തി. അവരുടെ ഊഷ്മളതയും ദയയും ഞാൻ ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിൽ, modi. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു,' അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച രാത്രിയാണ് എലിസബത്ത് രാജ്ഞി അന്തിരിച്ച വിവരം പുറത്തുവന്നത്. 96 വയസ്സായിരുന്നു.

modi

സ്‌കോട്ലന്റിലെ ബാൽമോറൽ കാസിലിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞി അന്തരിച്ചുവെന്ന വാർത്ത പുറത്തുവന്നത്.

1952 ൽ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. അച്ഛൻ ജോർജ് ആറാമന്റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യത്തിന്റെ ഭരണം ഏറ്റത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്റെ സുവർണ ജൂബിലിയാഘോഷിച്ചു.

2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോർഡ് എലിസബത്ത് മറികടന്നു. അയർലന്റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് എലിസബത്ത്. ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളായിരുന്നു രാജ്ഞി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+