Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരയും ലാലുവും മുന്‍ഗാമികള്‍; രാഹുലിന് മുമ്പ് അയോഗ്യരാക്കപ്പെട്ട ജനപ്രതിനിധികള്‍ വേറെയുമുണ്ട്.. പട്ടികയിതാ

ന്യൂദല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്നാണ് കുടുംബപ്പേര് എന്ന പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്ക് വിനയായത്. ആര്‍ട്ടിക്കിള്‍ 102(1)(ഇ)യിലെ വ്യവസ്ഥകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത്.

രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ അയോഗ്യനാക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞ് ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുകയും ചെയ്യുന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ. രാഹുല്‍ ഗാന്ധിയല്ല ഈ നിയമം അനുസരിച്ച് ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ വ്യക്തി. ഇതിന് മുന്‍പ് ഇത്തരത്തില്‍ അയോഗ്യരാക്കപ്പെട്ടവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

RAHUL GANDHI

ജാഗിര്‍ കൗര്‍: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും മകളെ തട്ടിക്കൊണ്ടുപോയതിനും ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പഞ്ചാബ് മന്ത്രി ജാഗിര്‍ കൗറിന് കാബിനറ്റ് സ്ഥാനവും എം എല്‍ എ സ്ഥാനവും നഷ്ടമായിരുന്നു. ലാലു പ്രസാദ് യാദവ്: 2013 ഒക്ടോബറില്‍, കാലിത്തീറ്റ കുംഭകോണത്തെ തുടര്‍ന്ന് ലാലു പ്രസാഗ് യാദവിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. 11 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ലാലു പ്രസാദ് യാദവിനെ വിലക്കിയിരുന്നു.

ഇന്ദിരാഗാന്ധി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും എം പി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തെന്ന കേസില്‍ ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പിന്നീട് അവരുടെ വിജയം കോടതി അസാധുവാക്കി. ഇന്ദിരക്കും ആറ് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഉംലേഷ് യാദവ്: 2007ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിസൗലി മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട ഉംലേഷ് യാദവിനും പിന്നീട് സ്ഥാനം നഷ്ടമായി. മൂന്ന് വര്‍ഷത്തേക്ക് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉംലേഷിനെ അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനാല്‍ ഇത്തരം നടപടി നേരിട്ട ആദ്യ നേതാവുമാണ് ഉംലേഷ് യാദവ്.

Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?

ജയലളിത: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എഐഎഡിഎംകെ അധ്യക്ഷയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും അയോഗ്യയാക്കുകയും ചെയ്തിരുന്നു.
നരോത്തം മിശ്ര: തിരഞ്ഞെടുപ്പ് ചെലവുകളുടെ തെറ്റായ കണക്ക് നല്‍കിയതിനാണ് നരോത്തം മിശ്രയെ നിയമസഭാംഗത്വത്തില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയത്.

അസം ഖാന്‍: ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അടുത്തിടെ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ഉത്തര്‍പ്രദേശ് നിയമസഭാംഗം എന്ന നിലയില്‍ നിന്ന് അയോഗ്യനാക്കിയത്.
മുഹമ്മദ് ഫൈസല്‍: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെയും കോടതി അയോഗ്യനാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+