കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമേജുണ്ടാക്കാന്‍ രാഹുലിന് പിആര്‍ഏജന്‍സി സഹായംവേണ്ട

  • By Aswathi
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ നന്നാക്കാന്‍ ജപ്പാനീസ് അഡ്വര്‍ടൈസിങ് കമ്പനിയുമായി കോണ്‍ഗ്രസ് കരാറൊപ്പിട്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

പിആര്‍ ഏജന്‍സിയെ വച്ച് പ്രതിച്ഛായ നന്നാക്കേണ്ട കാര്യം പാര്‍ട്ടി വൈസ് പ്രസിഡന്റിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോടിക്കണക്കിന് ജനങ്ങളുടെയും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളുടെയും പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരു ഏജന്‍സിയുടെയും സഹായം പാര്‍ട്ടിയ്ക്ക് വേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്വാല പറഞ്ഞു.

Rahul Gandhi

പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി ചെലിവിട്ടെന്ന ആരോപണവും വാസ്തവ വിരദ്ധമാണെന്ന് കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ വിഭാഗം ചെയര്‍മാന്‍ അജയ് മക്കാനും പ്രതികരിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികളാവിഷ്‌കരിക്കാന്‍ ജപ്പാനീസ് പിആര്‍ ഏജന്‍സികളായ ഡെന്‍സു, ബര്‍സണ്‍- മാര്‍സ് ടെല്ലര്‍ എന്നിവയെ കോണ്‍ഗ്രസ് ചുമതലയേല്‍പ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

English summary
Congress today denied reports that it has roped in Japanese advertising and communication firms to brush up the public image of Rahul Gandhi before Lok Sabha polls, saying the party vice president does not require any PR agency for his image make-over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X