Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ രാഹുലും തോറ്റു; 12 നേതാക്കളെയും തിരിച്ചയച്ചു, ഉന്നത ഉദ്യോഗസ്ഥര്‍ കൈ മലര്‍ത്തി

ദില്ലി/ശ്രീനഗര്‍: കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും അധികൃതര്‍ തിരിച്ചയച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷ നേതാക്കളെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിപക്ഷ നേതാക്കളെ കശ്മീരില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് പോലീസ് മാധ്യമങ്ങളെ നേരത്തെ അറിയിച്ചിരുന്നു.

rg

രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും കശ്മീരിലേക്ക് പുറപ്പെട്ടത് ശനിയാഴ്ച 12ഓടെയാണ്. കശ്മീരില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികള്‍ അനുവദിക്കില്ലെന്നു ഉദ്യോഗസഥര്‍ അറിയിച്ചു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ബുദ്ഗാമിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ശ്രീനഗര്‍ എയര്‍പോര്‍ട്ടിലേക്ക് എത്തി പ്രതിപക്ഷ നേതാക്കളെ കാര്യങ്ങള്‍ ബോധിപ്പിച്ചു. മടങ്ങിപ്പോകണമെന്നും തങ്ങള്‍ക്ക് മറ്റുവഴികളില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറെ നേരം ശ്രീനഗര്‍ വിമാനത്താവളത്തില്‍ തുടര്‍ന്ന പ്രതിപക്ഷ നേതാക്കളെ മാധ്യമങ്ങളെ കാണാന്‍ പോലും അനുവദിച്ചില്ല.

സര്‍ക്കാരിന്റെ പിന്തുണയിലാണ് പ്രതിപക്ഷ നേതാക്കള്‍ കശ്മീരിലേക്ക് പോകുന്നതെന്ന് എന്‍സിപി നേതാവ് മജീദ് മേമന്‍ പറഞ്ഞിരുന്നു. കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുകയല്ല തങ്ങളുടെ ലക്ഷ്യം. സര്‍ക്കാരിനെ എതിര്‍ക്കുകയല്ല, നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ സാഹചര്യം വിലയിരുത്താനാണ് പോകുന്നതൊണന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞത്.

എല്ലാം സാധാരണ നിലയിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പിന്നെ എന്തിനാണ് നേതാക്കളെ വീട്ടുതടങ്കിലാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. കശ്മീര്‍ സ്വദേശിയാണ് ഗുലാം നബി ആസാദ്. ഇദ്ദേഹം രണ്ടുതവണ കശ്മീരിലെത്തിയിട്ടും തിരിച്ചയച്ചിരുന്നു.

ഗുലാം നബി ആസാദ്, സീതാറാം യെച്ചൂരി, ഡി രാജ, മജീദ് മേമന്‍, നരോജ് ഝാ, ആനന്ദ് ശര്‍മ, ഡി കുപേന്ദ്ര റെഡ്ഡി, കെസി വേണുഗോപാല്‍, തിരുച്ചി ശിവ, ശരദ് യാദവ്, ദിനേഷ് ത്രിവേദി എന്നിവരും രാഹുല്‍ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+